EDUCATION

എൻഎസ്എസ് സഹവാസ ക്യാമ്പുകളിലേക്ക്; ലഹരിക്കെതിരെ ഊന്നൽ: മന്ത്രി ഡോ. ആർ ബിന്ദു

നാഷണൽ സർവീസ് സ്കീം നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടക്കുന്ന സപ്തദിന സഹവാസ ക്യാമ്പുകൾക്ക് മികച്ച പ്രതികരണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ലഹരി വിരുദ്ധ പ്രചാരണത്തിൽ ഊന്നലോടെയാണ് ഇക്കുറി ക്യാമ്പുകൾ. പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം ഡിസംബർ 26ന് ഇരിങ്ങാലക്കുട യു.പി. സ്കൂളിൽ നിർവ്വഹിക്കുമെന്നും മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

സർക്കാരിന്റെ ലഹരിമുക്ത കേരളം പദ്ധതിയുമായി കൈകോർത്തുകൊണ്ട് ബൃഹത്തായ ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികളാണ് എല്ലാ യൂണിറ്റുകളിലും ഏറ്റെടുക്കുന്നത്.

സംസ്ഥാനത്തെ 4000 ദത്തുഗ്രാമങ്ങളിലായി 4000 സപ്തദിന സ്പെഷ്യൽ ക്യാമ്പുകളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാവർഷവും ഡിസംബറിലെ അവധിക്കാലത്താണ് സപ്തദിന സഹവാസ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ഒരു സപ്തദിന ക്യാമ്പിലെങ്കിലും പങ്കെടുക്കുകയും എൻഎസ്എസിന്റെ പ്രവർത്തനങ്ങളിൽ 240 മണിക്കൂർ പൂർത്തിയാക്കുകയും ചെയ്യുന്ന വോളന്റിയർമാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

നൈപുണ്യ വികസന പ്രവർത്തനങ്ങൾ, വയോജനക്ഷേമ പ്രവർത്തനങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ, സർക്കാർ സേവനങ്ങളെ പരിചയപ്പെടുത്തൽ, ചെറുമാന്തോപ്പ് പദ്ധതി, ഇരുപതിനായിരം ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്ന തേൻകനി പദ്ധതി, അടിയന്തരഘട്ടങ്ങളിൽ ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുവാനുള്ള പരിശീലനം നൽകുന്ന സന്നദ്ധം പദ്ധതി, നിപുണം (ഉത്പാദന സാധ്യതകൾ കണ്ടെത്തി അവ വോളന്റിയർമാരെ പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനം), ഭൂമിജം (സ്കൂൾ ഉച്ചഭക്ഷണ പച്ചക്കറിത്തോട്ടം), സമജീവനം (ലിംഗവിവേചനം, സ്ത്രീധന ദുരാചാരം, സ്ത്രീ ചൂഷണം എന്നിവക്കെതിരായ സമത്വ ക്യാമ്പയിൻ) തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ സപ്തദിന ക്യാമ്പിനോട് അനുബന്ധിച്ച് നടത്തുന്നതായും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

News Desk

Recent Posts

‘റൂമിയും കൃഷ്ണനും’ പ്രഭാഷണ പരമ്പര 19 ന് ആരംഭിക്കും

തിരുവനന്തപുരം: "റൂമിയും കൃഷ്ണനും" എന്ന വിഷയത്തെക്കുറിച്ച് സൂഫി പണ്ഡിതനും എഴുത്തുകാരനുമായ സിദ്ദിഖ് മുഹമ്മദ് അവതരിപ്പിക്കുന്ന പ്രഭാഷണ പരമ്പര ശനിയാഴ്ച ആരംഭിക്കും.പുളിയറക്കോണം…

5 hours ago

ആർവൈഎഫ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെതിരെ വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആർ വൈ എഫ്…

6 hours ago

മലയാളത്തിലെ ഉന്നത വിജയികളെ അനിൽസ് കരീർ ഗൈഡൻസ് സെന്റർ ആദരിച്ചു

അദ്ധ്യാപകനും സഹകാരിയും സാമൂഹ്യ രാഷ്ട്രീയ പ്രതിഭയുമായിരുന്ന ശ്രീ. ജി. കരുണാകരന്റെ സ്മരണാര്‍ത്ഥം അദ്ദേഹം അദ്ധ്യാപകനായിരുന്ന കൺകോർഡിയ ലൂഥറൻ ഹൈസ്കൂളിലെ പത്താം…

6 hours ago

വരാൻ പോകുന്നത് ആരോഗ്യ ദുരന്തം : ഡോ. ജോസ് ഐസക്

തിരുവനന്തപുരം : കൃത്രിമ ചേരുവകൾ ചേർത്ത് തയ്യാറാക്കുന്ന പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ വരും തലമുറയെ കാത്തിരിക്കുന്നത് ഭീകരമായ ആരോഗ്യ…

18 hours ago

ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ യുവത്വത്തിൻ്റെ ആഘോഷവുമായി കൂടൽ തുടങ്ങി

മലയാളത്തിലാദ്യമായി ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം "കൂടൽ" ചിത്രീകരണം തുടങ്ങി. ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് അവതരിപ്പിക്കുന്നത്. ബിബിൻ…

2 days ago

ആരാധകര്‍ക്കായി ധോണിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോകളും ഒരുക്കി ധോണി ആപ്പ്

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഒരു ലക്ഷം പേര്‍ക്ക് പ്ലാറ്റ്ഫോം പ്രവേശനവും എക്‌സ്‌ക്ലൂസീവ് ഫീച്ചേഴ്സും സൗജന്യം കൊച്ചി: ക്രിക്കറ്റ് താരം ധോണിയുടെ…

3 days ago