പി.എസ് സി വിജ്ഞാപനം; 253 തസ്തികകളിലേക്ക് ഫെബ്രുവരി 1 ന് മുമ്പ് അപേക്ഷിക്കാം

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ 253 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ. 87 തസ്തികകളിൽ നേരിട്ടുള്ള നിയമനമായിരിക്കും. 25 തസ്തികയിൽ തസ്തിക മാറ്റം വഴി നിയമനത്തിനും 7 തസ്തികയിൽ പട്ടിക ജാതി പട്ടികവർ​ഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റിനും 134 തസ്തികളിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനത്തിനുമാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. ഫെബ്രുവരി 1 രാത്രി 12 മണി വരെയാണ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന സമയവും തീയതിയും.

വിവിധ വിഷയത്തിൽ അധ്യാപകർ, വനിതാ സിവിൽ പൊലീസ് ഓഫീസർ, സർവകലാശാലകളിൽ ലാസ്റ്റ് ​ഗ്രേഡ് സെർവന്റ് എന്നിവ ഉൾപ്പെടെ 253 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം. കേരള സിവിൽ പൊലീസ് സർവീസിൽ എസ്ഐ (ട്രെയിനി), ആസൂത്രണ ബോർഡിൽ ചീഫ്, പൊതുമരാമത്തും ജലസേചനവും വകുപ്പുകളിൽ അസി. എൻജിനിയർ, കോളേജുകളിൽ വിവിധ വിഷയത്തിൽ അസി. പ്രൊഫസർ, കോളേജ് ലക്ചറർ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപകർ, ഹൈസ്കൂൾ, എൽപി അധ്യാപകർ എന്നിവയാണ് മറ്റ് പ്രധാന തസ്തികകൾ. എൽഡി ടൈപ്പിസ്റ്റ്, ലാസ്റ്റ് ​ഗ്രേഡ് സെർവന്റ് എന്നീ തസ്തികകളിലേക്കുള്ള പട്ടികജാതി- പട്ടികവർ​ഗ വിഭാ​ഗങ്ങൾക്കുള്ള പ്രത്യേക നിയമനവും സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ വിജ്ഞാപനങ്ങളും ഉൾപ്പെടും

error: Content is protected !!