EDUCATION

ജയിലുകൾ സാമൂഹിക പരിവർത്തന കേന്ദ്രങ്ങൾ ആവണം :മന്ത്രി വി ശിവൻകുട്ടി

ജയിലുകൾ സാമൂഹിക പരിവർത്തന കേന്ദ്രങ്ങൾ ആവണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം സെൻട്രൽ പ്രിസൺ ആൻഡ് കളക്ഷൻ ഹോമിലെ അന്തേവാസികൾക്ക് എം എൽ എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 19 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള ആംബുലൻസിന്റെ ഫ്ലാഗ് ഓഫ്‌ നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കുറ്റവാളികളെ മാനസിക പരിവർത്തനത്തിലേക്ക് നയിക്കുക എന്ന പ്രവർത്തനമാണ് ജയിലുകളിൽ നടക്കുന്നത്. ഇതിന് ശാസ്ത്രീയമായ മാർഗ്ഗങ്ങളാണ് അവലംബിക്കുന്നത്.
അതി ഗുരുതരമല്ലാത്ത തെറ്റുകൾ ചെയ്തവരെ മാനസാന്തരപ്പെടുത്തി വീണ്ടും സമൂഹത്തിന്റെ  മുഖ്യധാരയിലേക്ക് കൊണ്ടു വരാനുള്ള പ്രവർത്തനങ്ങൾ ജയിലുകളിൽ നടക്കുന്നുണ്ട്.

ഒരു കാലത്ത് ജയിലുകൾ കൊടിയ പീഡനത്തിന്റെ വേദികളായിരുന്നു. എന്നാൽ ഇന്ന് അതിന് വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. പോലീസിൽ തന്നെ വന്ന മാറ്റങ്ങളുടെ ഭാഗമാണിത്. മുൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ ജയിലുകളുടെ പരിവർത്തനത്തിനായി നടത്തിയ പ്രവർത്തനങ്ങൾ മന്ത്രി വി ശിവൻകുട്ടി അനുസ്മരിച്ചു.

News Desk

Recent Posts

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പള വിഹിതം നോര്‍ക്ക നല്‍കും

നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…

1 day ago

വർഗീയത കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല – രമേശ് ചെന്നിത്തല

വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…

1 day ago

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…

2 days ago

ഓക്സ്ഫോ കെയർ- സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…

3 days ago

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…

1 week ago

29 ാമത് ഐ.എഫ്.എഫ്.കെ: സംഘാടക സമിതി രൂപീകരിച്ചു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…

1 week ago