EDUCATION

ഉന്നത വിദ്യാഭ്യാസ മേഖല തകർച്ചയിൽ; കെ.എസ്.യു നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖല തകർച്ചയിൽ കൂപ്പ് കുത്തുമ്പോൾ സർക്കാർ തുടരുന്ന മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക്

നടത്തിയ മാർച്ചിനു നേരെ പോലീസ് അതിക്രമം .പ്രവർത്തകർക്ക് നേരെ ജലപീരങ്കിയും ബലപ്രയോഗവും നടത്തിയ പോലീസ് പെൺകുട്ടികൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ വലിച്ചിഴച്ചും ബലംപ്രയോഗിച്ചും അറസ്റ്റ് ചെയ്തു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ എസ്എഫ്ഐ സൃഷ്ടിക്കുന്ന അരാജകത്വത്തിന് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്‌യു സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയത്. എംഎൽഎ ഹോസ്റ്റലിനു മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് പോലീസ് തടഞ്ഞതോടെ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി നിന്ന് പ്രതിഷേധിച്ചു

ഉന്നത വിദ്യാഭ്യാസ മേഖല കള്ളന്മാരുടെയും കൊള്ളക്കാരുടെയും  കയ്യിലാകപ്പെട്ടതായിമാർച്ച് ഉദ്ഘാടനം ചെയ്ത കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.സർവ്വകലാശാലയിൽ വ്യാജന്മാർ വിലസുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. വ്യാജന്മാരെ അടവച്ചു വിരിയിക്കുന്ന തള്ളക്കോഴിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി മാറരുത് എന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.ജെ യദുകൃഷ്ണൻ പറഞ്ഞു. 

ഉദ്ഘാടനത്തിന് ശേഷം  പ്രതിഷേധം ശക്തമായതോടെ പോലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു പ്രവർത്തകരും പോലീസും തമ്മിൽ നിരവധി തവണ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. പോലീസ് പ്രവർത്തകർക്കുനേരെ ബലപ്രയോഗം നടത്തി.കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് ഗോപു നെയ്യാറിന് പരിക്കേറ്റു . പെൺകുട്ടികൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് വലിച്ചിഴച്ചും ബലം പ്രയോഗിച്ചും അറസ്റ്റ് ചെയ്ത് നീക്കി.പോലീസ് ബലപ്രയോഗത്തിനിടയിലും വിദ്യാഭ്യാസ മേഖലയിലെ ആരാജകത്തത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് പെൺകുട്ടികൾ ഉൾപ്പെടെയുള്ള കെഎസ്‌യു പ്രവർത്തകർ സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തിയത്.

സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആൻ സെബാസ്റ്റ്യൻ,  ജില്ലാ പ്രസിഡൻ്റുമാരായ ഗോപു നെയ്യാർ, കെ.എം കൃഷ്ണലാൽ, ജവാദ് പുത്തൂർ, ഗോകുൽ ഗുരുവായൂർ,  അൻവർ സുൽഫിക്കർ , എം സി അതുൽ സംസ്ഥാന ഭാരവാഹികളായ ആദേശ് സുദർമൻ, പ്രിയങ്ക ഫിലിപ്പ്, അൽ അമീൻ അഷ്റഫ്, അനന്തകൃഷ്ണൻ ,തൗഫീക്ക് രാജൻ, സിംജോ സാമൂവൽ ,അച്ചു സത്യദാസ്, സച്ചിൻ പവിത്രൻ,  ആസിഫ് കൈപ്പമംഗലം , ജെറിൻ ജേക്കബ് പോൾ ,ബിച്ചു കൊല്ലം , അമൃതപ്രിയ, നെസിയ മുണ്ടപ്പിള്ളി,  സെറ മറിയം ബിന്നി തുടങ്ങിയവർ നേതൃത്യം നൽകി.

News Desk

Recent Posts

വരാൻ പോകുന്നത് ആരോഗ്യ ദുരന്തം : ഡോ. ജോസ് ഐസക്

തിരുവനന്തപുരം : കൃത്രിമ ചേരുവകൾ ചേർത്ത് തയ്യാറാക്കുന്ന പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ വരും തലമുറയെ കാത്തിരിക്കുന്നത് ഭീകരമായ ആരോഗ്യ…

4 hours ago

ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ യുവത്വത്തിൻ്റെ ആഘോഷവുമായി കൂടൽ തുടങ്ങി

മലയാളത്തിലാദ്യമായി ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം "കൂടൽ" ചിത്രീകരണം തുടങ്ങി. ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് അവതരിപ്പിക്കുന്നത്. ബിബിൻ…

2 days ago

ആരാധകര്‍ക്കായി ധോണിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോകളും ഒരുക്കി ധോണി ആപ്പ്

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഒരു ലക്ഷം പേര്‍ക്ക് പ്ലാറ്റ്ഫോം പ്രവേശനവും എക്‌സ്‌ക്ലൂസീവ് ഫീച്ചേഴ്സും സൗജന്യം കൊച്ചി: ക്രിക്കറ്റ് താരം ധോണിയുടെ…

2 days ago

സിനിമാ സെറ്റുകളിലെ ലഹരി: നിർദേശം നൽകി കോടതി

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് . പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകി ഹൈക്കോടതി.ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി…

3 days ago

രഞ്ജി ട്രോഫി കേരളത്തിന് തകർപ്പൻ വിജയം

രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തകർപ്പൻ വിജയം. തിരുവനന്തപുരം നടന്ന മത്സരത്തിന്റെ അവസാന ദിവസം 158 എന്ന…

3 days ago

കേരളത്തിലെ എ പ്ലസുകള്‍ പൊള്ളത്തരം: പ്രൊഫ. കാനാ സുരേശന്‍

കോഴിക്കോട്: കേരളത്തിലെ ഫുള്‍ എ പ്ലസുകള്‍ പൊള്ളത്തരമാണെന്ന് ശാസ്ത്രജ്ഞനും ഇന്ത്യന്‍ നാഷണല്‍ അക്കാഡമി ഫെലോയുമായ പ്രൊഫ. കാനാ സുരേശന്‍. എസന്‍സ്…

3 days ago