ENTERTAINMENT

സന്തോഷ്‌ കുന്നത്തിന് കലാപ്രതിഭ അവാർഡ്

പാലക്കാട്: ശ്രീമൂകാംബിക മിഷൻ ട്രസ്റ്റ്‌ ഇന്ത്യ യുടെ പത്താമത് “കലാപ്രതിഭ”അവാർഡ് സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, മാധ്യമ പ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സന്തോഷ്‌കുന്നത്തിന് സമ്മാനിച്ചു. സിനിമാ രംഗത്ത് വിവിധ മേഖലയിലുള്ള പ്രവർത്തന മികവിനുള്ള അംഗീകരമാണ് അവാർഡെന്നു ട്രസ്റ്റ്‌ ആചാര്യനും ചെയർമാനുമായ മൂകാംബിക സജി പോറ്റി അറിയിച്ചു.
ശ്രീ മൂകാംബിക മിഷൻ പാലക്കാട്‌ പിരായിരി പുല്ലുക്കോട് അയ്യപ്പ ക്ഷേത്ര മൈതാനിയിൽ ഏപ്രിൽ 5 മുതൽ 9 വരെ നടത്തിയ പഞ്ചദിന ധന്വന്തരി യാഗത്തിന്റെ സമാപന വേദിയിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രം തന്ത്രിയും ആചാര്യനുമായ ബ്രഹ്മശ്രീ ഡോക്ടർ രാമചന്ദ്ര അഡികയിൽ നിന്നും സന്തോഷ്‌കുന്നത്ത് അവാർഡ് ഏറ്റുവാങ്ങി.
2003 ൽ കേരളത്തിലെ ആദ്യ ആദിവാസി ഡോക്ടറായ അട്ടപ്പാടി ഊരിലെ ഡോക്ടർ കമലാക്ഷിയുടെ അതിശയകരമായ അതിജീവിനത്തിന്റെ കഥ പറഞ്ഞ ചിത്രം “മലമുകളിലെ സൂര്യോദയം” മികച്ച ചിത്രത്തിനും മികച്ച സംവിധാനത്തിനുമുള്ള കേരള സംസ്ഥാന ജോൺ എബ്രഹാം അവാർഡ്, ഫിലിം സോസൈറ്റീസ് ഫെഡറേഷൻ അവാർഡ് എന്നിവ നേടിയിട്ടുണ്ട്. ഈ ചിത്രം യൂ കെ മാൻഞ്ജസ്റ്റർ അടക്കം 12 ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്തു.തുടർന്ന് അവൾ, ഊരുവിലക്ക്, മഴമേഖങ്ങൾ എന്നീ ചിത്രങ്ങൾ തിരക്കഥ എഴുതി സംവിധാനം ചെയ്തു. ഇപ്പോൾ ലോക്ക്ഡൗണിൽ ചിത്രീകരണം നിന്നുപോയ “ഉഗ്രം”എന്ന സിനിമയുടെ ബാക്കി ഷൂട്ടിങ് ആരംഭിക്കാനുള്ള പ്രവർത്തനത്തിലാണ് സന്തോഷ്‌ കുന്നത്ത്.
കേരള മീഡിയ പേഴ്സൺസ് യൂണിയൻ സംസ്ഥാന കോർ കമ്മിറ്റി അംഗമാണ് സന്തോഷ്‌ കുന്നത്ത്. KMPU കോർ കമ്മിറ്റി അംഗമായ പ്രേംചന്ദ് കാട്ടാക്കട സംവിധാനം ചെയ്യുന്ന ‘മറുപുറം വേണു’ എന്ന ചിത്രത്തിന്റെ തിരക്കഥയും സന്തോഷ്‌ കുന്നത്താണ് നിര്‍വഹിക്കുന്നത്.

News Desk

Recent Posts

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പള വിഹിതം നോര്‍ക്ക നല്‍കും

നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…

2 days ago

വർഗീയത കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല – രമേശ് ചെന്നിത്തല

വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…

2 days ago

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…

2 days ago

ഓക്സ്ഫോ കെയർ- സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…

4 days ago

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…

1 week ago

29 ാമത് ഐ.എഫ്.എഫ്.കെ: സംഘാടക സമിതി രൂപീകരിച്ചു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…

1 week ago