ഓണാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 02 വരെ; സംസ്ഥാനതല സംഘാടക സമിതി രൂപീകരിച്ചു
ഇത്തവണത്തെ ഓണം വാരാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 02 വരെ നടക്കും. ആഘോഷനടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു. മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, ആന്റണി രാജു എന്നിവരുടെ സാന്നിധ്യത്തില്‍ മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുത്തു. രക്ഷാധികാരികളായി നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി. ആര്‍. അനില്‍, ആന്റണി രാജു, സജി ചെറിയാന്‍, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവരെയും യോഗം തെരഞ്ഞെടുത്തു. ഉപരക്ഷാധികാരികളായി തിരുവനന്തപുരം ജില്ലയിലെ എം.പിമാര്‍, രാജ്യസഭാ അംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, ബിനോയ് വിശ്വം, തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി. കെ. രാജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ ബീഗം എന്നിവരെയും തെരഞ്ഞെടുത്തു. വിനോദസഞ്ചാര വകുപ്പു മന്ത്രി പി. എ. മുഹമ്മദ് റിയാസാണ് ചെയര്‍മാന്‍. വര്‍ക്കിംഗ് ചെയര്‍മാനായി മന്ത്രി വി. ശിവന്‍കുട്ടിയെയും തെരഞ്ഞെടുത്തു. ടൂറിസം സെക്രട്ടറി കെ. ബിജു കോ ഓര്‍ഡിനേറ്ററുടെയും ടൂറിസം ഡയറക്ടര്‍ പി. ബി. നൂഹ് കണ്‍വീനറുടെയും ചുമതലകള്‍ നിര്‍വഹിക്കും. വിവിധ സബ്കമ്മിറ്റികളുടെ ചെയര്‍മാന്‍മാരെയും കണ്‍വീനര്‍മാരെയും യോഗത്തില്‍ തീരുമാനിച്ചു. പ്രോഗ്രാം കമ്മിറ്റി: ഐ.ബി. സതീഷ് എം.എല്‍.എ, ഇന്‍ഫ്രാസ്ട്രക്ചര്‍: വി. ജോയ് എം.എല്‍.എ, മീഡിയ ആന്റ് പബ്ലിസിറ്റി; വി. കെ. പ്രശാന്ത് എം.എല്‍.എ, ഫുഡ് ഫെസ്റ്റിവല്‍: ജി. സ്റ്റീഫന്‍ എം.എല്‍.എ, ട്രേഡ് ഫെയര്‍ കെ. ആന്‍സലന്‍ എം.എല്‍.എ, സ്‌പോണ്‍സര്‍ഷിപ്പ്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, ഇല്ല്യൂമിനേഷന്‍: സി. കെ. ഹരീന്ദ്രന്‍ എം.എല്‍.എ, സെക്യൂരിറ്റി: ഡി ജി പി ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, ഘോഷയാത്ര: എം.എല്‍.എമാരായ ഡി. കെ. മുരളി, ഒ. എസ്. അംബിക, ഗ്രീന്‍ പ്രോട്ടോകോള്‍: എം. വിന്‍സന്റ് എം.എല്‍.എ, റിസപ്ഷന്‍: മേയര്‍ ആര്യ രാജേന്ദ്രന്‍, വോളന്റിയര്‍ കമ്മിറ്റി: എ.എ റഹീം എം.പി എന്നിങ്ങനെയാണ് സബ്കമ്മിറ്റി ചെയര്‍മാന്‍മാര്‍. ജൂലൈ 25 നകം വിവിധ സബ്കമ്മിറ്റികളുടെ യോഗം ചേരും. ആഗസ്റ്റ് 5 നകം കലാപരിപാടികളുടെയും വേദികളുടെയും അന്തിമ പട്ടിക തയ്യാറാക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ മന്ത്രിമാരായ പി. എ മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, ആന്റണി രാജു, എം.എല്‍.എ മാരായ വി. ജോയി, സി.കെ ഹരീന്ദ്രന്‍, കെ. ആന്‍സലന്‍, ഒ. എസ്. അംബിക, ഐ.ബി. സതീഷ്, ജി. സ്റ്റീഫന്‍, ഡി. കെ. മുരളി, വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ പി. കെ. രാജു,ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ്, ടൂറിസം വകുപ്പ് അഡീണല്‍ ഡയറക്ടര്‍ പ്രേം കൃഷ്ണന്‍, കെ.ടി.ഡി.സി എം.ഡി ശിഖ സുരേന്ദ്രന്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…
വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…
എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…
കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…
പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…