കേരളത്തില്‍ സ്ഥിര താമസമാക്കിയ വിദേശ വനിതയുടെ വസ്തു സംബന്ധമായ പ്രശ്‌നം കരുതലും കൈത്താങ്ങും അദാലത്തില്‍ തത്സമയം പരിഹരിച്ച് മന്ത്രിമാര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ വസ്തുവിലാണ് പോക്കുവരവിന് ഉത്തരവായത്. 2015 ലാണ് എസ്തര്‍ മാര്‍ക്കര്‍ എന്ന വിദേശ വനിത പട്ടം രജിസ്ട്രാര്‍ ഓഫീസില്‍ ചെറുവയ്ക്കല്‍ വില്ലേജിലുള്ള വസ്തു ആധാരം ചെയ്തത്. എന്നാല്‍ ചില തടസങ്ങള്‍ കാരണം കരം തീര്‍പ്പാക്കാന്‍ കഴിഞ്ഞില്ല. ഏറെ പ്രതീക്ഷയോടെയാണ് എസ്തര്‍ അദാലത്തിലേക്ക് പരാതിപ്പെടുന്നത്. അദാലത്തു വേദിയില്‍ മന്ത്രിമാരുടെ അടുത്ത് പ്രശ്‌ന പരിഹാരത്തിന് നില്‍ക്കുമ്പോഴും പ്രതീക്ഷ കൈവിട്ടില്ല. രേഖകള്‍ പരിശോധിച്ച് റീസര്‍വ്വ നം. 119/1 ല്‍ നിന്ന് മാത്രമായി 02.45 ആര്‍ വസ്തു, 21956-ാം നം. തണ്ടപ്പേരില്‍ വില്ലേജ് ഓഫീസര്‍ മുഖാന്തിരം പോക്കുവരവ് ചെയ്ത് കരം ഒടുക്കി നല്‍കാന്‍ അദാലത്തില്‍ ഉത്തരവായി. തന്റെ ഏറെകാലത്തെ പ്രശ്‌നം പരിഹരിച്ച സന്തോഷത്തിലാണ് വിദേശ വനിത മടങ്ങിയത്.
ബിബിൻ ജോർജ് നായകൻ. ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ സംവിധാനം. കൂടൽ ഫസ്റ്റ് ലുക്ക് റിലീസായി. മലയാളത്തിൽ ആദ്യമായി…
ജനുവരി 4 മുതല്‍ 8 വരെ തലസ്ഥാനത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ യോഗം സ്വാഗത സംഘം…
കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലിറക്കാന്‍ ഒരുങ്ങി വെസ്റ്റ. ജന്തുജന്യ ഘടകങ്ങളായ പാലും…
എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ അനീഷ് തകടിയിൽ രചിച്ച 'അയ്യപ്പ അഷ്ടകം' യൂട്യൂബിൽ ശ്രദ്ധ നേടുന്നു. ചെമ്പക ക്രിയേഷൻസിന്റെ ബാനറിൽ രാകേഷ് ആർ…
കൊല്ലം ഓക്സ്ഫോർഡ് സ്കൂളിൽ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും വാർഷികോത്സവം സംഘടിപ്പിച്ചു. ഡിസംബർ 21 ശനിയാഴ്ച സ്കൂൾ അങ്കണത്തിൽ വച്ച്…
സംഘമിത്ര ഫൈനാർട്സ് സൊസൈറ്റിയും ട്രിവാൻഡ്രം ഫോട്ടോഗ്രാഫേഴ്സ് ഫോറവും സംയുക്തമായി തബല മാന്ത്രികൻ ഉസ്താദ് സക്കീർ ഹുസൈനെ അനുസ്മരിച്ചു. ഇന്ന് (22-12-2024)…