HEALTH

കെഎംസി ഹോസ്പിറ്റലിൽ  വിജയകരമായി രണ്ടു കരൾ മാറ്റ ശസ്ത്രക്രിയ നടത്തി മണിപ്പാൽ ഹോസ്പിറ്റൽസിലെ വിദഗ്ധ സംഘം

കണ്ണൂർ, ഡിസംബർ 7: മരണപ്പെട്ട രണ്ട് ദാതാക്കളിൽ നിന്നും വിജയകരമായി കരൾ മാറ്റിവെച്ച് രണ്ടു നിർധന കുടുംബങ്ങളിലെ രോഗികൾക്ക് പുതു ജീവൻ നൽകി മണിപ്പാൽ ഹോസ്പിറ്റൽസിലെ വിദഗ്ധ സംഘം. മംഗളുരു ബി ആർ അംബേദ്കർ സർക്കിളിലെ കെ എം സി ഹോസ്പിറ്റലിൽ വെച്ചാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. 

മികച്ച ഡോക്ടർമാരുടെയും ജീവനക്കാരുടെയും സഹായത്തോടുകൂടി അവയവദാനം ആവശ്യമുള്ള ഓരോ രോഗിക്കും ലോകോത്തര നിലവാരമുള്ള സേവനം നൽകുവാൻ മണിപ്പാൽ ഹോസ്പിറ്റൽ ശൃംഖലയ്ക്ക്  സാധിക്കുന്നുണ്ടെന്നും മംഗലാപുരം, മണിപ്പാൽ, ഗോവ എന്നിവിടങ്ങളിലെ മണിപ്പാൽ ഹോസ്പിറ്റൽസ് ശൃംഖലയിലുള്ള ആശുപത്രികളിൽ എത്തുന്ന തീരപ്രദേശവാസികളായ രോഗികൾക്ക് ഈ സേവനം കാലങ്ങളായി ലഭിക്കുന്നുണ്ടെന്നും ചീഫ് ലിവർ ട്രാൻസ്പ്ലാൻറ് സർജൻ ഡോ രാജീവ് ലോചൻ പറഞ്ഞു.

സാരമായ കരൾ രോഗം മൂലം ബുദ്ധിമുട്ടിയ രണ്ടു രോഗികൾക്കും ആറുമാസം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ദാതാക്കളെ  ലഭിച്ചത്. തങ്ങളുടെ കുടുംബത്തിലെ അത്താണികളായ നിർധനരായ രോഗികൾക്ക് പലപ്പോഴും രോഗം മൂലം ജീവിതോപാധികൾ തേടാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്, മണിപ്പാൽ ഹോസ്പിറ്റൽസ് ഹെപ്പറ്റോ പാൻക്രിയാറ്റോബിലിയറി, ലിവർ ട്രാൻസ്പ്ലാൻറ് സർജനായ ഡോ. ലോഹിത് ഷെട്ടി രാജു പറഞ്ഞു.

ഇവർക്ക് പുറമേ മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ ബി വി തന്ത്രി, ഡോ സുരേഷ് ഷേണായി, ഡോ സന്ദീപ് ഗോപാൽ, ഡോ അനുരാഗ് ഷെട്ടി, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുകളായ ഡോ വിദ്യ എസ് ഭട്ട്, ഡോ രഞ്ജിത്ത് റാവു, അനസ്തേഷ്യോളജിസ്റ്റുകളായ ഡോ. സുമേഷ് റാവു (വകുപ്പ് മേധാവി), ഡോ. രാധിക, ഡോ. മധുസൂദൻ ഉപാദ്യയും സംഘവും ക്രിട്ടിക്കൽ കെയർ മെഡിസിൻ അംഗങ്ങളായ  ഡോ ദത്താത്രേയ് എ പ്രഭു (വകുപ്പ് മേധാവി) വും സംഘവും റേഡിയോ ഡയഗ്നോസിസ് വിഭാഗം മേധാവിയായ ഡോ. സന്തോഷ് റായ്, ഡോ. കീർത്തിരാജ് ബിയും സംഘവും, ഫിസിയോതെറാപ്പിസ്റ്റുകളായ ഡോ. വിജയ് പ്രതാപ്, പാരാമെഡിക്കൽ സ്റ്റാഫ്, ട്രാൻസ്പ്ലാന്റ് കോ-ഓർഡിനേറ്റർമാർ മുതലായവരാണ് ശസ്ത്രക്രിയ സംഘത്തിൽ ഉണ്ടായിരുന്നത്.

മദ്യപാനം, ഡയബറ്റിസ്, ഹെപ്പറ്റൈറ്റിസ് ബി യും സി യും മൂലമുണ്ടാകുന്ന വൈറൽ ഇൻഫെക്ഷൻ, ജനിതകവും ഉപാപചയപരവുമായ കാരണങ്ങൾ മൂലമുണ്ടാകുന്ന കരൾ രോഗങ്ങളുടെ അവസാന ഘട്ടത്തിൽ നിൽക്കുന്ന രോഗികൾക്കാണ് സാധാരണയായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യുന്നതെന്നും മണിപ്പാൽ ഹോസ്പിറ്റൽസ്  ഇത്തരത്തിലുള്ള രോഗികൾക്ക് ഗുണനിലവാരമുള്ള ചികിത്സയും വ്യത്യസ്ത ചികിത്സ മാർഗ്ഗങ്ങളും നൽകുന്നുവെന്ന് മംഗലാപുരത്തെ കെഎംസി ഹോസ്പിറ്റലിലെ മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജി മേധാവിയായ ഡോ ബി വി തന്ത്രി അഭിപ്രായപ്പെട്ടു.  തീരപ്രദേശ മേഖലയിലുള്ള ആളുകൾക്ക് അവയവദാനത്തെ പറ്റിയുള്ള അവബോധം വർധിക്കുകയാണെന്നും അപകടങ്ങളിൽ മരണം സംഭവിച്ച രോഗികളുടെ ബന്ധുക്കൾ അവയവദാനം ചെയ്യുന്നതിന് വേണ്ടി മുന്നോട്ടുവരുന്നതിലൂടെ മറ്റൊരു രോഗിയുടെ പുതുജീവന് വഴിയൊരുക്കുമെന്നും മണിപ്പാൽ കസ്തൂർബ ഹോസ്പിറ്റലിലെ മെഡിക്കൽ ഗ്യാസ്ട്രോഎൻറോളജി മേധാവി ഡോ ഷിരൺ ഷെട്ടി പറഞ്ഞു.

പ്രഗൽഭരും പരിചയസമ്പത്തുമുള്ള ഗ്യാസ്ട്രോ സർജന്മാർ, മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുകൾ, അനസ്തേഷ്യോളജിസ്റ്റുകൾ, തീവ്രപരിചരണ വിദഗ്ധർ, നഴ്സിംഗ്, ട്രാൻസ്പ്ലാൻറ് കോ-ഓർഡിനേഷൻ ടീം മുതലായവരുടെ സംഘമാണ് മണിപ്പാൽ ഹോസ്പിറ്റൽസ് ശൃംഖലയിൽ കരളുമായി ബന്ധപ്പെട്ട എല്ലാതരത്തിലുള്ള ചികിത്സയും ഒരുക്കുന്നത്. സംസ്ഥാന ട്രാൻസ്പ്ലാൻറ് ബോർഡിന് കീഴിൽ പരിശീലനം ലഭിച്ചിട്ടുള്ള ജീവനക്കാർക്ക് ജീവസാർത്ഥകഥേ കർണാടക എന്ന സംഘടയുടെ പിന്തുണയുമുണ്ടെന്ന് കെഎംസി ഹോസ്പിറ്റൽ റീജിയണൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സഗീർ സിദ്ദിഖി പറഞ്ഞു. കരൾ ചികിത്സയുമായി ബന്ധപ്പെട്ട് തീരപ്രദേശ മേഖലയിലെ ജനങ്ങൾക്ക് വേണ്ടി മികച്ച ഡോക്ടർമാരെയും ജീവനക്കാരെയും അണിനിരത്തിയുള്ള മെഡിക്കൽ ടീമാണ് മംഗളുരു  കെ എം സി ഹോസ്പിറ്റൽ ഒരുക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ മണിപ്പാൽ ഹോസ്പിറ്റൽ ശൃംഖലയുടെ കീഴിൽ 800 ഓളം വിജയകരമായ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയാണ് നടന്നിട്ടുള്ളത്.

News Desk

Recent Posts

മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 31 വരെ അപേക്ഷിക്കാം

സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ…

1 day ago

അസ്‌ന ഫാത്തിമക്ക് സ്നേഹാദരവ് നല്‍കി നെടുമങ്ങാട് സാംസ്കാരിക വേദി

നെടുമങ്ങാട്: നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങി വിജയിച്ച കേരള ഫ്രൂട്സ് ആന്റ്…

1 day ago

നാലുവര്‍ഷ ബിരുദ പദ്ധതി : പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്‍റേഷന്‍ പ്രോഗ്രാമിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന നാലുവര്‍ഷ ബിരുദ പദ്ധതിയോടനുബന്ധിച്ച് കേരള സംസ്ഥാന…

2 days ago

മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങണം: മന്ത്രി വി ശിവൻകുട്ടി

മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനായി ജനജാഗ്രതാ സമിതികൾ ശക്തമാക്കണം.നേമത്ത് വില്ലേജ്തല…

2 days ago

ഇൻറ്റർ നാഷണൽ റോളർനെറ്റഡ്ബാൾ ചാമ്പ്യന്‍ഷിപ്പിൽ അർജുന് വെങ്കലം

തിരുവനന്തപുരം: ശ്രീലങ്കയിൽ നടന്ന രണ്ടാമത് ഇൻറ്റർ നാഷണൽ റോളർനെറ്റഡ്ബാൾ ചാമ്പ്യന്‍ഷിപ്പിൽ വിളപ്പിൽശാല അനന്തഭദ്രത്തിൽ ഗീതു - സജി ദമ്പതികളുടെ മകനായ…

2 days ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാർത്ത തെറ്റിദ്ധാരണാജനകം – KGMCTA

കോഴിക്കോട് മെഡിക്കൽ കോളേജിൽ ആറാം വിരൽ നീക്കം ചെയ്യേണ്ട ശസ്ത്രക്രിയക്ക് എത്തിയ കുട്ടിക്ക് നാക്കിന്നടിയിലായി കെട്ട് ശ്രദ്ധയിൽ പെടുകയായിരുന്നു. നാക്കിനടിയിലെ…

2 days ago