കേരളത്തില്‍ ആദ്യമായി കൂടുതല്‍ ഫലപ്രദമായ ആധുനിക മാമോഗ്രാം സംവിധാനവുമായി അമൃത ആശുപത്രി 

കൊച്ചി: ലോക കാന്‍സര്‍ ദിനത്തില്‍ സ്തനാര്‍ബുദ പരിശോധനയില്‍ പുതിയ തുടക്കം കുറിച്ചുകൊണ്ട് കേരളത്തില്‍ ആദ്യമായി കൊച്ചി അമൃത ആശുപത്രിയില്‍ കൂടുതല്‍ ഫലപ്രദമായ കോണ്‍ട്രാസ്റ്റ് എന്‍ഹാന്‍സ്ഡ് മാമോഗ്രാം സംവിധാനം ആരംഭിച്ചു. നൂതനമായ പുതിയ സാങ്കേതിക വിദ്യ വേഗത്തില്‍ കൂടുതല്‍ കൃത്യതയാര്‍ന്ന വിവരങ്ങള്‍ നല്‍കും. പരിശോധനയ്ക്ക് വളരെ കുറച്ച് സമയം മതി. മാത്രമല്ല രോഗികൾക്ക് സൗകര്യപ്രദവുമായതിനാൽ, നേരത്തെ പരിശോധന നടത്തുവാൻ കൂടുതൽ പേരെ പ്രേരിപ്പിക്കും.

ലോക കാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച്ാണ് പുതിയ മാമോഗ്രാം സമര്‍പ്പിച്ചത്. നേരത്തെയുള്ള സ്തനാര്‍ബുദ കണ്ടെത്തലിന് ഉപയോഗിക്കുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണിത്. ലോകമൊട്ടാകെ ഇത് അവതരിപ്പിച്ചിട്ട് ഒരു ദശകം മാത്രമേ ആയിട്ടുളളു. 3ഡി ഇമേജിങ് സാങ്കേതിക വിദ്യയില്‍ ഹ്രസ്വമായ സ്‌കാനിലൂടെ സ്തനങ്ങളുടെ പല ഭാഗങ്ങളിലുള്ള ഉയര്‍ന്ന നിലവാരത്തിലുള്ള ഇമേജുകള്‍ വ്യക്തമായി ലഭിക്കുന്നു. ഡിജിറ്റല്‍ ബ്രെസ്റ്റ് ടോമോസിന്തെസിസ് സാങ്കേതിക വിദ്യയില്‍ ബ്രെസ്റ്റ് കംപ്രഷന്‍ കുറയ്ക്കുന്നു, മെച്ചപ്പെട്ട കണ്ടെത്തലുകള്‍, സ്‌ക്രീനിങ് കൃത്യത, 3ഡി ലിഷിയൺ്‍ കണ്ടെത്തല്‍ തുടങ്ങിയ അവസരങ്ങള്‍ ലഭ്യമാക്കുന്നു.

നൂതനമായ മാമോഗ്രാം സംവിധാനം എത്തിക്കാന്‍ സാധിച്ചതില്‍ സംതൃപ്തിയുണ്ട്. കേരളത്തില്‍ ഈ സൗകര്യം ആദ്യമായാണ് ലഭ്യമാകുന്നതെന്നും സാധാരണ മാമോഗ്രാമില്‍ കണ്ടെത്താന്‍ കഴിയും മുൻപ് തന്നെ ഈ സാങ്കേതിക വിദ്യയില്‍ സ്തനാര്‍ബുദം കണ്ടെത്താനാകുമെന്നതാണ് ഏറ്റവും വലിയ നേട്ടമെന്നും എംആര്‍ഐയ്ക്ക് പകരമായി ഇത് ഉപയോഗിക്കാമെന്നും കൊച്ചി അമൃത ആശുപത്രി‍ പ്രൊഫസറും റേഡിയോളജി വിഭാഗം മേധാവിയുമായ ി ഡോ. ശ്രീകാന്ത് മൂർത്തി, പറഞ്ഞു.

സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ മാരകരോഗങ്ങളില്‍ ഒന്നാണ് സ്തനാര്‍ബുദം. 25 വയസ്സിന് താഴെയുള്ള പ്രായം കുറഞ്ഞ സ്ത്രീകള്‍ പോലും മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ സ്വയം പരിശോധിക്കേണ്ടതുണ്ടെന്ന് പഠനങ്ങള്‍ കാണിക്കുന്നുവെന്നും ഇത്തരം സാഹചര്യങ്ങളില്‍ സാങ്കേതിക വിദ്യ സഹായമാകുമെന്നും ബ്രെസ്റ്റ് ഡിസീസ് വിഭാഗം മേധാവി ഡോ.വിജയകുമാര്‍ പറഞ്ഞു.

“അമൃതയിലെ ബ്രെസ്റ്റ് ഇമേജിംഗ് സേവനങ്ങൾ വർഷങ്ങളായി ഗുണനിലവാരത്തിലും വിശ്വാസ്യതയിലും ഉയർന്ന മാനദണ്ഡങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഓട്ടോ-സ്റ്റെബിലൈസേഷൻ പോലുള്ള സവിശേഷതകൾ മെഷീനിൽ സജ്ജീകരിച്ചിരിട്ടുണ്ട്. സിസ്റ്റത്തിന്റെ നൂതന കോൺട്രാസ്റ്റ് മെച്ചപ്പെടുത്തിയ 3 ഡി ഇമേജിംഗ് ഉയർന്ന റെസല്യൂഷൻ ഇമേജുകൾ നൽകുക എന്നിങ്ങനെ ഏറ്റവും ചെറിയ അസാധാരണതകൾ പോലും കണ്ടെത്തുകയും ചെയ്യും. ആയതിനാൽ ഇത് ഉപയോഗിക്കുന്നത് മൂലം കുറഞ്ഞ സമയത്തിൽ പരിശോധിക്കുവാനും രോഗിയുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുവാനും സഹായിക്കും. താങ്ങാനാവുന്ന ചെലവായതിനാൽ ഇത് കൂടുതൽ രോഗികൾക്ക് പ്രാപ്യമാക്കുന്നു” എന്ന് കൊച്ചി അമൃത ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജി പ്രൊഫസറും മേധാവിയുമായ ഡോ.പവിത്രൻ പറഞ്ഞു.

പ്രതിവർഷം 6000 മാമോഗ്രാമുകളും കുറഞ്ഞത് 500 ഇമേജ് ഗൈഡഡ് നടപടിക്രമങ്ങളും അമൃതയുടെ ബ്രെസ്റ്റ് ക്ലിനിക്കിൽ നടക്കുന്നു.

അമൃത ആശുപത്രിയുടെ കാൻസർ ദിനാചരണ പരുപാടി സിനി താരം ടിനി ടോം, സംവിധായകൻ സേതു എന്നിവർ ചേർന്ന് ഉത്ഘാടനം ചെയുകയും ചെയ്തു. കാൻസറിനെ അതിജീവിച്ചവർ പരുപാടിയിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ വൈസ് പ്രിന്‍സിപ്പാളും ന്യൂറോളജി വിഭാഗം പ്രൊഫസര്‍ മേധാവിയുമായ ഡോ.അനന്ദ് കുമാര്‍ പരുപാടിയിൽ അധ്യക്ഷനായിരുന്നു.

അമൃത സെന്റര്‍ ഫോര്‍ ബ്രെസ്റ്റ് ഡിസീസസ് മേധാവി പ്രൊഫ.ഡോ.ഡി.കെ.വിജയകുമാര്‍ ചടങ്ങില്‍ ലോക കാന്‍സര്‍ ദിന സന്ദേശം നല്‍കി. റേഡിയേഷന്‍ ഓങ്കോളജി ഡിപാര്‍ട്ട്‌മെന്റ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ.അനൂപ് സ്വാഗതം ആശംസിച്ചു. എഐഎംഎസ് ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടും സീനിയര്‍ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്ററുമായ ഡോ.കെ.വി.ബീന, റോട്ടറി ക്ലബ് ഡിസ്ട്രിക്ക്റ്റ് 3201 അസിസ്റ്റന്‍ര് ഗവര്‍ണര്‍ ബിനു വര്‍ഗീസ്, കൊച്ചി യൂണൈറ്റഡ് റോട്ടറി ക്ലബ് പ്രസിഡന്റ് അരുണ്‍ മധുസുധനന്‍, കാന്‍ക്യുയര്‍ പ്രസിഡന്റ് ഡോ.ജുനൈദ് രഹ്മാന്‍, ബട്ടര്‍ ഫ്‌ളൈ കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്റെ ഡോ.കെ.മന്‍സൂര്‍, ഹോപ് ചൈല്‍ഡ് കെയര്‍ ഫൗണ്ടേഷനിലെ അസനുല്‍ ബന്ന എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.

error: Content is protected !!