ശാസ്തവട്ടം ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിർ സ്കൂളിൽ വച്ചു നടന്ന ഇന്റർക്ലബ് ആർച്ചറി മത്സരങ്ങളിൽ കുട്ടികൾ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചു. 5 വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ വിവിധ സ്കൂളുകളിൽ നിന്നുമായി നൂറോളം കുട്ടികൾ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രജിനി എസ് മത്സരങ്ങൾ ഉത്ഘാടനം ചെയ്തു. മത്സരങ്ങളിൽ ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിർ, ശാസ്തവട്ടം ഓവർ ഓൾ ട്രോഫി നേടി, പിയറി പൗൾ പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും, ഔർ പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും നേടി. യോഷിസ് സ്പോർട്സ് ഹബ് ആണ് മത്സരങ്ങൾക്ക് നേതൃത്വം നൽകിയത്.