HEALTH

ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കണം

ജില്ലയിൽ ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകൾ പെരുകുവാൻ സാധ്യതയുള്ളതിനാൽ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനമായ ഡ്രൈ ഡേ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വെള്ളിയാഴ്ചകളിലും, കടകളും സ്ഥാപനങ്ങളും ശനിയാഴ്ചകളിലും. വീടുകളിൽ ഞായറാഴ്ചകളിലും ആചരിക്കണമെന്നാണ് നിർദേശം.

ഉപയോഗശൂന്യമായ പാത്രം, ചിരട്ട, മുട്ടത്തോട്, കുപ്പി, ടയർ തുടങ്ങി അലക്ഷ്യമായി കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കം ചെയ്യണം. ഇവയിൽ വെള്ളം വീഴാതെ സൂക്ഷിക്കണം.

ഉപയോഗിക്കാതെ കിടക്കുന്ന കുപ്പി, ആട്ടുകല്ല്, ഉരൽ, ക്ലോസെറ്റ്, വാഷ്‌ബേസിനുകൾ എന്നിവയിൽ വെള്ളം കെട്ടി നിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം.

ജലസംഭരണികൾ കൊതുക് കടക്കാത്ത രീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായും മൂടിവയ്ക്കണം.

ടെറസ്,സൺഷൈഡ്, റൂഫിന്റെ പാത്തി എന്നിവിടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് സ്ഥാപനമേധാവികളും വീട്ടുടമസ്ഥരും ഉറപ്പുവരുത്തണം.

കമുകിൻ തോട്ടത്തിൽ കമുകിൻ പോളകൾ, കൊക്കോ തോട്ടത്തിൽ കൊക്കോത്തോട് എന്നിവയിൽ വെള്ളം കെട്ടി നിൽക്കാതെ സൂക്ഷിക്കണം.

മത്സ്യതൊഴിലാളികൾ ഉപയോഗിക്കാതെ കിടക്കുന്ന വള്ളങ്ങൾ, ബോട്ടുകൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഡ്രൈ ഡേ ആചരണത്തിൽ പൊതുജനങ്ങൾ സജീവമായി പങ്കെടുക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു.

News Desk

Recent Posts

മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 31 വരെ അപേക്ഷിക്കാം

സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ…

6 hours ago

അസ്‌ന ഫാത്തിമക്ക് സ്നേഹാദരവ് നല്‍കി നെടുമങ്ങാട് സാംസ്കാരിക വേദി

നെടുമങ്ങാട്: നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങി വിജയിച്ച കേരള ഫ്രൂട്സ് ആന്റ്…

7 hours ago

നാലുവര്‍ഷ ബിരുദ പദ്ധതി : പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്‍റേഷന്‍ പ്രോഗ്രാമിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന നാലുവര്‍ഷ ബിരുദ പദ്ധതിയോടനുബന്ധിച്ച് കേരള സംസ്ഥാന…

7 hours ago

മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങണം: മന്ത്രി വി ശിവൻകുട്ടി

മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനായി ജനജാഗ്രതാ സമിതികൾ ശക്തമാക്കണം.നേമത്ത് വില്ലേജ്തല…

7 hours ago

ഇൻറ്റർ നാഷണൽ റോളർനെറ്റഡ്ബാൾ ചാമ്പ്യന്‍ഷിപ്പിൽ അർജുന് വെങ്കലം

തിരുവനന്തപുരം: ശ്രീലങ്കയിൽ നടന്ന രണ്ടാമത് ഇൻറ്റർ നാഷണൽ റോളർനെറ്റഡ്ബാൾ ചാമ്പ്യന്‍ഷിപ്പിൽ വിളപ്പിൽശാല അനന്തഭദ്രത്തിൽ ഗീതു - സജി ദമ്പതികളുടെ മകനായ…

8 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാർത്ത തെറ്റിദ്ധാരണാജനകം – KGMCTA

കോഴിക്കോട് മെഡിക്കൽ കോളേജിൽ ആറാം വിരൽ നീക്കം ചെയ്യേണ്ട ശസ്ത്രക്രിയക്ക് എത്തിയ കുട്ടിക്ക് നാക്കിന്നടിയിലായി കെട്ട് ശ്രദ്ധയിൽ പെടുകയായിരുന്നു. നാക്കിനടിയിലെ…

8 hours ago