സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരുടെ അംഗീകൃത സംഘടനയായ സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ കേരളാ സർക്കിളിന്റെ ഒൻപതാമത് ജനറൽ കൗൺസിൽ ഒക്ടോബർ 8,9 തീയതികളിൽ തിരുവനന്തപുരത്ത് വെച്ചു നടത്തുന്നതിനോട് അനുബന്ധിച്ച് കിംസ് ഹോസ്പിറ്റലുമായി ചേർന്ന് സെപ്റ്റംബർ12 നു, രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.
എസ് ബി ഐെ-യുടെ തിരുവനന്തപുരം ലോക്കൽ ഹെഡ് ഓഫീസിലെ പഠന കേന്ദ്രത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡപ്യൂട്ടി ജനറൽ മാനേജർ & സർക്കിൾ ഡവലപ്പ്മെന്റ് ഓഫീസർ ശ്രീ വികാസ്ഭാർഗ്ഗവ ഉദ്ഘാടനം ചെയ്തു.
സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ (കേരള ) പ്രസിഡന്റ് സ.അഖിൽ എസ്., ജനറൽ സെക്രട്ടറി സ. ഫിലിപ്പ് കോശി എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് യൂണിയന്റെ അനേകം പ്രവർത്തകരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരും രക്തദാന ക്യാമ്പിൽ പങ്കെടുത്തു.
ജനറൽ കൗൺസിലിന്റെ ഭാഗമായി കലാകായിക മത്സരങ്ങൾ, സെമിനാറുകൾ, പഠന സമ്മേളനങ്ങൾ തുടങ്ങിയ പരിപാടികൾ സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചു വരുന്നു.