108 ആംബുലന്‍സ് സേവനത്തിന് മൊബൈല്‍ ആപ്പ്: മന്ത്രി വീണാ ജോര്‍ജ്

ഇതുവരെ ആകെ 7.89 ലക്ഷം ട്രിപ്പുകള്‍; കോവിഡ് അനുബന്ധം 3.45 ലക്ഷം; നിപ അനുബന്ധം 198.

തിരുവനന്തപുരം: കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ പുതിയ മൊബൈല്‍ അപ്ലിക്കേഷന്‍ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 108 എന്ന നമ്പറില്‍ ബന്ധപ്പെടാതെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന അപ്ലിക്കേഷന്‍ വഴി ആംബുലന്‍സ് സേവനം ലഭ്യമാക്കാന്‍ കഴിയും. സേവനം തേടുന്ന വ്യക്തിയുടെ മൊബൈല്‍ ഫോണിലെ ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ അത്യാഹിതം നടന്ന സ്ഥലത്തിന്റെ കൃത്യമായ വിവരം ആംബുലന്‍സിലേക്ക് കൈമാറാന്‍ സാധിക്കും എന്നത് കാലതാമസവും ഒഴിവാക്കാന്‍ സഹായകമാകും.

ഈ മാസം മൊബൈല്‍ ആപ്പ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് കനിവ് 108 ആംബുലന്‍സ് പദ്ധതി ആരംഭിച്ച് നാല് വര്‍ഷം പിന്നിടുമ്പോള്‍ 7,89,830 ട്രിപ്പുകളാണ് ഓടിയത്. ഇതില്‍ 3,45,867 ട്രിപ്പുകള്‍ കോവിഡ് അനുബന്ധവം 198 ട്രിപ്പുകള്‍ നിപ അനുബന്ധവും ആയിരുന്നു. നാളിതുവരെ 90 പ്രസവങ്ങളാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ നടന്നത്. നിലവില്‍ 316 ആംബുലന്‍സുകളും 1300 ജീവനക്കാരും ആണ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് സേവനമനുഷ്ഠിക്കുന്നത്.തിരുവനന്തപുരം ജില്ലയിയിലാണ് ഏറ്റവും അധികം ട്രിപ്പുകള്‍ 108 ആംബുലന്‍സുകള്‍ ഓടിയത്. ഇവിടെ 1,17,668 ട്രിപ്പുകള്‍ കനിവ് 108 ആംബുലന്‍സുകള്‍ ഓടി. ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് ട്രിപ്പുകള്‍ ഓടിയത്. ഇവിടെ 23,006 ട്രിപ്പുകളാണ് 108 ആംബുലന്‍സുകള്‍ ഓടിയത്.

News Desk

Recent Posts

യൂണിവേഴ്‌സൽ ബോസ് ക്രിസ് ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ; കേരള ക്രിക്കറ്റ് ലീഗിന് ആവേശം പകരാൻ വെടിക്കെട്ട് ബാറ്റിങ്

തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം. ലോക ട്വന്റി-20 ക്രിക്കറ്റിലെ ഇതിഹാസ…

2 hours ago

ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ കൈവശ ഭൂമിക്ക് പട്ടയം; പുതിയ ഉത്തരവുമായി കേരള സർക്കാർ

കട്ട് ഓഫ് തീയതി 1990ൽ നിന്ന് 2008ലേക്ക് നീട്ടി; നിശ്ചിത നിരക്കിൽ ഭൂമി ക്രമവത്കരിക്കാം തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ സർക്കാർ…

2 hours ago

നേപ്പാളിൽ മിന്നൽ പ്രളയം: അന്വേഷിച്ച 82 പേരിൽ 60 കേരളീയർ സുരക്ഷിതർ; ഇനി കണ്ടെത്താനുള്ളത് 8 പേർ

14 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്; ഓസ്ട്രേലിയൻ പൗരത്വമുള്ള നാല് കേരളീയരുമായി ഉൾപ്പെടെ എട്ടുപേരുമായി ബന്ധപ്പെടാനായില്ല. തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ…

3 hours ago

ഇന്നത്തെ നക്ഷത്രഫലം 28-08-2026: 27 നക്ഷത്രക്കാർക്കും ഇന്നത്തെ ഫലം

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്തിയാറ് ഓഗസ്റ്റ് ഇരുപത്തിയെട്ടിലെ പൊതുവായ നക്ഷത്രഫലം വായിക്കാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…

14 hours ago

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി വേണമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന തരത്തിൽ സണ്ണി എം. കപിക്കാട് നടത്തിയതായി പ്രചരിക്കുന്ന പരാമർശത്തിൽ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്ന്…

21 hours ago

അയ്യങ്കാളി ജലോത്സവം 2026: വെള്ളായണി കായലിൽ ആവേശം; വള്ളംകളിയുടെ വിശേഷങ്ങൾ

തിരുവനന്തപുരം: നവോത്ഥാന നായകനായ മഹാത്മാ അയ്യങ്കാളിയുടെ സ്മരണാർഥം വെള്ളായണി കായലിൽ സംഘടിപ്പിച്ച 49-ാമത് അയ്യങ്കാളി ജലോത്സവം ആവേശകരമായി. ആരോഗ്യം, ദേവസ്വം…

21 hours ago