ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2021-2022 സാമ്പത്തികവര്‍ഷം ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ച നാലു ജാഗ്രതാ സമിതികള്‍ക്ക് (ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന്, ജില്ലാ പഞ്ചായത്ത്) പ്രോത്സാഹനമെന്ന നിലയില്‍ കേരള വനിതാ കമ്മിഷന് അവാര്‍ഡ് നല്കുന്നു.
അവാര്‍ഡ് നിര്‍ണയ മാനദണ്ഡങ്ങളടങ്ങിയ പ്രൊഫോര്‍മയും നിര്‍ദേശങ്ങളും കേരള വനിതാ കമ്മിഷന്റെ വെബ് സൈറ്റില്‍ ലഭ്യമാണ് (keralawomenscommission.gov.in). ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും അതത് സെക്രട്ടറിമാര്‍ സാക്ഷ്യപ്പെടുത്തിയ പൂരിപ്പിച്ച പ്രൊഫോര്‍മകള്‍ അതത് ജില്ലാ പഞ്ചായത്തുകള്‍ക്ക് 2024 ജനുവരി 25-ന് അകം സമര്‍പ്പിക്കണം.
ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച ഒരു ഗ്രാമ പഞ്ചായത്തിന്റെയും ഒരു മുനിസിപ്പാലിറ്റിയുടെയും പൂരിപ്പിച്ച പ്രൊഫോര്മ അതത് ജില്ലാ പഞ്ചായത്തു സെക്രട്ടറിമാര്‍ സാക്ഷ്യപ്പെടുത്തി ആമുഖ കത്ത് സഹിതം 2024 ജനുവരി 31-ന് അകം കേരള വനിതാ കമ്മിഷന്, പട്ടം പാലസ് പി ഒ, തിരുവനന്തപുരം -695 004 എന്ന മേല്‍വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം.
കൂടാതെ, 14 ജില്ലാ പഞ്ചായത്തുകളും ആറു കോര്‍പ്പറേഷനുകളും പൂരിപ്പിച്ച പ്രൊഫോര്‍മകള്‍ സെക്രട്ടറിയുടെ സാക്ഷ്യപത്രം സഹിതം 2024 ജനുവരി 31-ന് അകം നേരിട്ടോ തപാല്‍ മുഖേനയോ കേരള വനിതാ കമ്മിഷനില്‍ സമര്‍പ്പിക്കണം. പ്രശസ്തി പത്രവും അന്‍പതിനായിരം രൂപ സമ്മാനത്തുകയും അടങ്ങുന്നതാണ് അവാര്‍ഡ്. ഫോണ്‍:9495726856, 8921885818.