കുടുംബ പ്രശ്‌നങ്ങള്‍ വര്‍ധിച്ചു വരുകയാണെന്നും കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നതിനെതിരേ ജാഗ്രത പുലര്‍ത്തണമെന്നും കേരള വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി പറഞ്ഞു. എറണാകുളം ഗവ ഗസ്റ്റ് ഹൗസ് ഹാളില്‍ വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി എന്നിവര്‍ക്കൊപ്പം ജില്ലാതല അദാലത്തിന്റെ ആദ്യ ദിവസം പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി.
കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നത് തടയുന്നതിന് ബോധവല്‍ക്കരണം, വിവാഹപൂര്‍വ കൗണ്‍സലിംഗ് ഉള്‍പ്പെടെ വനിതാ കമ്മിഷന്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്. ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ് പരാതികളില്‍ കൂടുതലും. ഒരു സ്വകാര്യ സ്‌കൂളില്‍ സ്‌കൂള്‍ മാനേജര്‍ ജീവനക്കാരുടെയും അധ്യാപന രീതിയുടെയും കാര്യങ്ങളില്‍ ഇടപെട്ടു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു, ഹെഡ്മിസ്ട്രസിന്റെ റൂമില്‍ സിസിടിവി കാമറ സ്ഥാപിക്കാന്‍ നിര്‍ബന്ധം പിടിക്കുന്നു എന്നതു സംബന്ധിച്ച പരാതി അദാലത്തില്‍ പരിഗണനയ്ക്ക് എത്തി. ഈ പരാതിയില്‍ ഹെഡ്മിസ്ട്രസിന്റെ റൂമില്‍ സിസിടിവി കാമറ സ്ഥാപിക്കരുതെന്ന് സ്‌കൂള്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കി. മാതാപിതാക്കളെ കുടുംബത്തില്‍ നിന്നും മാറ്റി താമസിപ്പിച്ച് മാനസികമായി പീഡിപ്പിക്കുന്ന മകനും ഭാര്യയ്ക്കുമെതിരായ പരാതിയും അദാലത്തില്‍ പരിഗണിച്ചു.
ജില്ലാതല അദാലത്തില്‍ ആകെ 42 പരാതികള്‍ തീര്‍പ്പാക്കി. രണ്ടു പരാതികള്‍ റിപ്പോര്‍ട്ടിനായി അയച്ചു. കൗണ്‍സലിംഗിന് മൂന്നും ഒരു കേസ് ഡിഎല്‍എസ്എയ്ക്കും റഫര്‍ ചെയ്തു. ആകെ 104 പരാതികളാണ് ജില്ലാ തല അദാലത്തില്‍ പരിഗണിച്ചത്. ഡയറക്ടര്‍ ഷാജി സുഗുണന്‍, അഭിഭാഷകരായ സ്മിത ഗോപി, യമുന, അമ്പിളി, കൗണ്‍സലര്‍ അന്ന, പ്രമോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്…
അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…