തിരുവനന്തപുരം: നെടുമങ്ങാട്. മൂഴിയിൽ റസിഡൻസ് വെൽഫെയർ കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും, മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് മുൻ ഹാൻടെക്സ് മാനേജിംഗ് ഡയറക്ടർ അഡ്വക്കേറ്റ്: കണിയാപുരം ഹലീം ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി പ്രസിഡന്റ് മൂഴിയിൽ മുഹമ്മദ് ഷിബുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുൻ നഗരസഭാ ചെയർമാൻ കെ സോമശേഖരൻ നായർ, കന്യാകുളങ്ങര ഷാജഹാൻ, നെടുമങ്ങാട് ശ്രീകുമാർ, ഡോക്ടർ കണ്ണൻ തത്തംകോട്, പഴ കുറ്റി രവീന്ദ്രൻ, പുലിപ്പാറ യൂസഫ്, വഞ്ചുവം ഷറഫ്, നെടുമങ്ങാട് നസീർ,മുഹമ്മദ് ഇല്യാസ്, ജയരാജ് ജെ കെ എന്നിവർ സംസാരിച്ചു.