ശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തു

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ കുടപ്പനക്കുന്ന് കണ്‍കോര്‍ഡിയ ലൂഥറന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ശുചിമുറി സമുച്ചയം വി.കെ. പ്രശാന്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് ശുചിമുറി സമുച്ചയം നിര്‍മിച്ചത്. മൂന്ന് ടോയ്ലറ്റുകൾ, 8 യൂറിനല്‍സ്, 3 വാഷ് ബേയ്‌സിന്‍ എന്നിവ ഉള്‍പ്പെടെ 260 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ച കെട്ടിടത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചടങ്ങിൽ കുടപ്പനക്കുന്ന് വാര്‍ഡ് കൗണ്‍സിലര്‍ എസ്.ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോസ് ഹാരിസ് ജോണ്‍ പങ്കെടുത്തു.

error: Content is protected !!