പോഷ് ആക്ട് നിയമത്തിൻ്റെ ആനുകൂല്യം ഗാർഹിക തൊഴിലാളികളായ സ്ത്രീകൾക്കും ലഭിക്കുമെന്ന് കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി. സതീദേവി. അത്രത്തോളം നിർവചിക്കപ്പെട്ട നിയമമാണിതെന്നും ചെയർപേഴ്സൺ ചൂണ്ടിക്കാട്ടി. കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച പോഷ് ആക്ട് 2013 സംസ്ഥാനതല ശിൽപ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി. സതീദേവി.
സ്വാതന്ത്ര്യലബ്ദിക്കുശേഷം രാജ്യത്തുണ്ടായ നിയമങ്ങൾ സ്ത്രീകളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നവയാണ്. സുപ്രീംകോടതി പുറപ്പെടുവിച്ച വൈശാഖ മാർഗനിർദ്ദേശങ്ങൾ പശ്ചാത്തലമാക്കിയാണ് പോഷ് ആക്ട് 2013 രാജ്യം നടപ്പിലാക്കിയത്. സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിന് ആവശ്യമായ വകുപ്പുകൾ ഈ നിയമത്തിലുണ്ട്. തൊഴിലിടമെന്നാൽ തൊഴിൽ സ്ഥാപനം മാത്രമല്ല, ജോലിസ്ഥലത്തേക്ക് പോകുന്ന വഴിയും വീടും വരെ ഇതിൽ നിർവചിക്കപ്പെട്ടിട്ടുണ്ട്. പീഡനമെന്നാൽ ശരീരികമായ അതിക്രമം മാത്രമല്ല, മാനസികവും വൈകാരികപരമായ വേട്ടയാടലും ഉൾപ്പെടുന്നുവെന്ന് നിയമത്തിൽ വ്യക്തമായി പറയുന്നുണ്ട്.
നിയമത്തിൻ്റെ ഭാഗമായുള്ള ഇൻ്റേണൽ കമ്മിറ്റികൾ മിക്ക സ്ഥാപനങ്ങളും രൂപീകരിച്ചിട്ടുണ്ടെങ്കിലും അവയുടെ പ്രവർത്തനം കാര്യക്ഷമമാകേണ്ടതുണ്ട്. വനിതാ കമ്മിഷൻ്റെ ഇടപെടലിലൂടെയാണ് സിനിമാ ചിത്രീകരണ സെറ്റുകളിലും സ്കൂളുകളിലും ഇന്റേണൽ കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടത്. ഇവയുടെ പ്രവർത്തനം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ 14 ജില്ലകളിലും ശില്പശാലകൾ സംഘടിപ്പിക്കാനാണ് വനിതാ കമ്മീഷന്റെ തീരുമാനം. സർക്കാർ ഓഫീസുകളിൽ തന്നെ മാറ്റം ഉണ്ടാക്കാനായാൽ അതിൻ്റെ പ്രതിഫലനം സ്വകാര്യ മേഖലയിലും ഉണ്ടാകുമെന്നും പി. സതീദേവി പറഞ്ഞു.
തൈക്കാട് പി.ഡബ്ല്യു.ഡി. റസ്‌റ്റ് ഹൗസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ അനു കുമാരി അധ്യക്ഷയായിരുന്നു. വനിതാ കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ, പോഷ് ആക്ട് 2013 തിരുവനന്തപുരം ലോക്കൽകമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ശശിധരൻ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ ലീഗൽ കം പ്രൊബേഷൻ ഓഫീസർ വി.എൽ. അനീഷ, ജെൻഡർ കൗൺസിൽ ഉപദേശക ഡോ. ടി.കെ. ആനന്ദി, വനിതാ കമ്മീഷൻ മെമ്പർ സെക്രട്ടറി വൈ.ബി. ബീന, പ്രൊജക്ട് ഓഫീസർ എൻ. ദിവ്യ എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നവംബര്‍ 1 മുതല്‍ സംഘടിപ്പിച്ചുവന്ന ഭരണഭാഷാവാരാഘോഷം സമാപനസമ്മേളനം തിരുവനന്തപുരത്ത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്…
ഇന്ത്യയുടെ ദേശീയ ഗാനമായ "വന്ദേമാതര ത്തിൻ്റെ" 150-ാം വാർഷികം 2025 നവംബർ 07 ന് സൈനിക് സ്കൂൾ കഴക്കൂട്ടത്ത് വളരെ…
തിരുവനന്തപുരം: കണ്ണമ്മൂല വാർഡിൽ മത്സരിക്കുന്ന എം.രാധാകൃഷ്ണൻ്റെ പ്രവർത്തനങ്ങൾക്കായുള്ള ഇലക്ഷൻ കമ്മിറ്റി ഓഫീസ് സെൻ്റ് ജോസഫ്സ് എച്ച് എസ് എസ് മുൻ…
കേരളത്തിലെ വ്യാവസായിക പരിശീലന കേന്ദ്രങ്ങൾ കഴിഞ്ഞ ഒൻപത് വർഷമായി മാറ്റത്തിന്റെ പാതയിലാണ്. എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യം മുൻനിർത്തി ഐടിഐകൾ…
ഐജെടി ബിരുദ സമര്‍പ്പണം മന്ത്രി ഉദ്ഘാടനം ചെയ്തുതിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തനം അര്‍പ്പണബോധമുള്ളതാകണമെന്നും സത്യസന്ധമല്ലാത്ത വാര്‍ത്തകളെ ജനം തിരസ്‌കരിക്കുമെന്നും മന്ത്രി…
തിരുവനന്തപുരം : ഏകദേശം രണ്ട് ലക്ഷം രോഗികളിൽ ഹൃദയ വാൽവ് ശസ്ത്രക്രിയ നടത്തിയ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ…