തിരുവനന്തപുരത്തെ ലോയോള കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ കൗൺസലിംഗ് സൈക്കോളജി വിഭാഗവും സൈക്കോളജി വിഭാഗവും (FYUGP) സംയുക്തമായി ‘സൈഫർ 2026’ (PSYFER 2026) എന്ന പേരിൽ സൈക്കോളജി ഫെസ്റ്റ് ജനുവരി 30 ന് സംഘടിപ്പിക്കുന്നു.
ശാസ്ത്രാഥിഷ്ടിത മാനസികാരോഗ്യ സംവാദങ്ങൾക്ക് വേദിയൊരുക്കുക എന്നതാണ് ഫെസ്റ്റിന്റെ മുഖ്യലക്ഷ്യം. മാനസികാരോഗ്യം എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ഒരു പൊതുസാമൂഹിക വിഷയമാണെന്ന തിരിച്ചറിവിൽ സൈക്കോളജി , സൈക്കോളജി ഇതര വിഷയ വിദ്യാർത്ഥികൾക്കും പൊതു ജനങ്ങൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് ഫെസ്റ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
3 വർക്ക്ഷോപ്പുകൾ, 60000 രൂപ ആകെ സമ്മാനത്തുക വരുന്ന 6 മത്സര ഇനങ്ങൾ, എന്നിവയിലൂടെയാണ് മാനസികാരോഗ്യ വിഷയങ്ങൾ അവതരിപ്പിക്കുന്നത്.
സൈക്കോളജി വിദ്യാർത്ഥികൾക്ക് മാത്രമായും, എല്ലാ വിഷയങ്ങളിലെ വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്ന രീതിയിൽ മത്സരങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നു.
നിമ്ഹാൻസ്(NIMHANS) സൈക്ക്യാട്രി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. സുഹാസ് സതീഷും,
നിമ്ഹാൻസിൽ(NIMHANS) പരിശീലനം നേടിയ അസിസ്റ്റന്റ് പ്രൊഫസറും, ക്ലിനിക്കൽ സൈക്കോളജിസ്റ്റും ന്യൂറോസൈക്കോളജിസ്റ്റുമായ ശ്രീ. സണ്ണി ജോസഫും ഫെസ്റ്റിലെ ആദ്യ സെഷനുകൾ നയിക്കും.
കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA), എച്ച്.എൽ.എൽ (ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ്), സയൻസ് ആൻ്റ് ടെക്നോളജി കൗൺസിൽ KSCSTE എന്നിവരുടെ പിന്തുണയും ഫെസ്റ്റിന് ലഭിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക :
+91 99723 19328 – ഡോ.അമ്മു ലുക്കോസ് ( ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ്)
+91 89211 29728 – മിസ്. ആത്മജ പണിക്കർ ( ഫാക്കൽറ്റി കോർഡിനേറ്റർ ഓഫ് സൈഫർ ഫെസ്റ്റ്)
+91 8590509781- ഗായത്രി ദേവി ജി – സ്റ്റുഡന്റ് കോർഡിനേറ്റർ ഓഫ് psyfer ഫെസ്റ്റ് )

