നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സാ പിഴവ്. പ്രസവ ശേഷം മലം പോകുന്നത് യോനിയിലൂടെ

23 വയസ്സായ യുവതിക്ക്  പ്രസവ ശസ്ത്രക്രിയക്ക് ശേഷം മലം പോയത് യോനിയിൽ കൂടെ. സംഭവം അറിയുന്നതുംപ്രസവ ശേഷം മൂന്നാം നാൾ.
അബദ്ധം മറച്ചുവച്ചു ഡോക്ടർ ശസ്ത്രക്രിയ പൂർത്തിയാക്കി വാർഡിലേക്ക് മാറ്റി
ആശുപത്രി മികച്ചത് എന്ന് ആരോഗ്യമന്ത്രി ആവർത്തിച്ചു പറയുമ്പോഴും.
ശസ്ത്രക്രിയയ്ക്ക് കയ്യറ്റ് പോയതും, കൈമാറി ശസ്ത്രക്രിയ നടത്തിയതും, സൂചിയും കത്രികയും ഉള്ളിൽ വച്ചതും ഗൈഡ് വയർ ഉള്ളിൽ പോയതും ചികിത്സാ നിഷേധത്തിൽ  യുവാവ് മരിക്കാനിടയായ  സംഭവവും ഒടുവിൽ ഇപ്പോൾ ഡോക്ടറുടെ പിഴവിൽ ഒരു യുവതിയുടെ ജീവിതം വഴിമുട്ടിയ അവസ്ഥയിൽ വരെ എത്തി നിൽക്കുന്നു ആരോഗ്യ കേരളത്തിൻ്റെ  നേർ സാക്ഷ്യം.


നെടുമങ്ങാട്: നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സാ പിഴവ്. 23 വയസ്സായ യുവതിക്ക്  പ്രസവ ശസ്ത്രക്രിയക്ക് ശേഷം മലം പോയത് യോനിയിൽ കൂടെ.നെടുമങ്ങാട് സർകാർ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ ബിന്ദു സുന്ദറിൻ്റെ കൈപ്പിഴയിൽ കുഞ്ഞിന് മുലയൂട്ടാനോ ലാളിക്കാനോ ഒന്ന് നോക്കാനോ പോലും കഴിയാതെ പരസഹായം ഇല്ലാതെ ഇരിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലാണ്

ഫാത്തിമ എന്ന 23 കാരി.പ്രസവത്തെ തുടർന്ന് എപിസോറ്റമി ഇട്ടതിൽ ഡോക്ടറുടെ കൈ പിഴവ്  ആണ് ഈ ഗതിയിലേക്ക് യുവതി എത്തിയത്.

2025 ജൂൺ 18  ന് ഗർഭാവസ്ഥയിൽ ആയിരുന്ന ഹസ്ന പരിശോധനയ്ക്കാണ്  നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പോയത്. ജൂലൈ 1 ആണ്  പ്രസവ തീയതി പറഞ്ഞിരുന്നത്.  പരിശോധനക്കനശേഷം  വലിയ വേദന ഒന്നും ഇല്ലാതിരുന്നിട്ടും അന്ന്  ഡ്യൂട്ടിയിലായിരുന്ന ഗൈനക്കോളജിസ്‌റ്  ഡോ ബിന്ദുസുന്ദർ ഫാത്തിമയെ അഡ്മിറ്റ് ചെയ്തു. തുടർന്ന് അടുത്ത ദിവസം ജൂൺ 19 ആം തീയതി സുഖ പ്രസവവും നടന്നു .

എന്നാല് പ്രസവത്തിനു ശേഷം എപ്പിസോറ്റമി ഇട്ടതു ഒരുപാടു താഴ്ചയിൽ ആയതു കാരണം മലദ്വാരത്തിന്റെ ഞരമ്പ് മുറിഞ്ഞു പോയിരുന്നു.അതേസമയം ഈ സംഭവം മറച്ചു വച്ചുകൊണ്ടു ഡോ ബിന്ദുസുന്ദർ പ്രസവശേഷം തുന്നിക്കെട്ടി  ശസ്ത്രക്രിയ പൂർത്തിയക്കി എന്ന് വരുത്തി വാർഡിലേക്ക് മാറ്റി.

പ്രസവം കഴിഞ്ഞു മൂന്ന് നാൾ കഴിഞ്ഞു തുന്നൽ ഇട്ട ഭാഗത്തു യോനിയിൽ കൂടി മലം പോകുന്നതായി  അറിഞ്ഞു ഹസ്ന ഭർത്താവിനോട് വിവരം  പറയുകയും വിഷയം ഡോക്ടറെ അറിയിച്ചപ്പോൾ മുറിവുള്ളതുകൊണ്ടാണെന്നും മുറിവ് ഉണങ്ങുമ്പോൾ ശരിയാകുമെന്ന് പറഞ്ഞു മടക്കി അയച്ചു. എന്നാല് 10 ദിവസത്തിന് ശേഷവും  മുറിവ്  ഉണങ്ങാതിരുന്നിട്ടും ഡിസ്മാർജ് ചെയ്തു വിട്ടു . എന്നാല് വീട്ടിൽ എത്തിയിട്ടും അവസ്ഥക്ക് മാറ്റം ഉണ്ടായില്ല.തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തി.മലം ഇപ്പോഴും മാറി ആണ് പോകുന്നത് എന്ന് ഡോക്ടറോട് പറഞ്ഞു.പരിശോധിച്ച ശേഷം  യാത്ര ചെയ്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നും  ഒരാഴ്ച സമയം കൊടുത്താൽ ഇതു പൂർവ്വ സ്ഥിതിയിൽ ആക്കാം എന്നും പറഞ്ഞു ഡോക്ടർ ഇതിനായി ഒരാഴ്ച അഡ്മിറ്റ് ചെയ്തു. യാത്ര ചെയ്താൽ ഇങ്ങനെ സംഭവിക്കും എങ്കിൽ എന്തിനാണ് മുറിവ് ഉണങ്ങുന്നതിനു മുൻപ് ന ആശുപത്രിയിൽ നിന്നും തന്നെ ഡിസ്ചാർജ് ചെയ്തത് എന്നും ആഹാരം കഴിക്കാൻ പാടില്ല ജ്യൂസ് മാത്രമേ കഴിക്കാൻ പാടുള്ളു എന്നും എന്തിനു പറഞ്ഞു എന്നും ഹസ്ന ചോദിക്കുന്നു .

മുറിവിൽ വന്നിരിക്കുന്ന മലം നീക്കം ചെയ്യുന്നതിനു ഒരു ശസ്ത്രക്രിയ കൂടി വേണ്ടി വരും എന്ന് പറഞ്ഞു  ഒരാഴ്ചക്ക് ശേഷം മെഡിക്കൽ കോളേജിലേക്ക്  പോകാൻ പറയുകയും അവിടെ എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട് എന്നും ഡോക്ടർ പറയുകയും പുറത്തുള്ള ആംബുലൻസ് വരുത്തി ഡോക്ടർ തന്നെ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് അയച്ചു.
മെഡിക്കൽ കോളേജിൽ ജൂലൈ 14 ന്  ആണ് അഡ്മിറ്റ് ചെയ്തത്.  ജയൻ സ്റ്റീഫർ പരിശോധിച്ച്  വാജയ്‌ന  ഫിസ്റ്റുല  ആണെന്നും ഇതിനുൻപരിഹാരം ചെയ്യാൻ സ്റ്റോം ബാഗ് ഓടണമെന്ന നിർദേശവും നൽകി.ഇതിന് ശേഷം  ജൂലൈ 30 ന് കോസ്റ്റോമി  ശസ്ത്രക്രിയ നടത്തി.ഇതിന് ശേഷം രണ്ടു മാസം കഴിഞ്ഞു

ഫിസ്റ്റുല വന്ന ഭാഗം പ്ലാസ്റ്റിക് സർജറി ചെയ്യണം എന്ന് നിർദേശവും തന്നു . 04 /08 /2025 ശേഷം വീണ്ടും ഡിസ്മാർജ് ചെയ്തു.  എന്നാല് സ്റ്റോം ബാഗിന്റെ  ശസ്ത്രക്രിയ കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞു വീണ്ടും മുറിവിൽ കൂടി മലം വരുന്നതിന് മാറ്റം ഇല്ലാതായി. തുടർന്ന്  വിഷയം സർജറി യൂണിറ്റിലെ പ്രധാന സർജൻ ഡോ നിസാറിനോട് പറഞ്ഞപ്പോൾ തങ്ങി നിന്നിരുന്ന  മലം പോയതാണെന്നും കുഴപ്പമൊന്നുമില്ല എന്ന് പറയുകയും. തുടർന്ന് പ്ലാസ്റ്റിക് സർജറിക്ക്  തീയതി കുറിച്ച് നൽകുകയും ചെയ്തു. ഇതിൻ്റെ പ്രകാരം വലതു കാലിൽ നിന്ന് തുടയുടെ മാംസം എടുത്തു ഫിസ്റ്റുല അടച്ചു ഞരമ്പ് സ്റ്റിച്ചിടണം എന്നും പറയുകയും 22 ന്  ഷട്ടർ നടത്തുകയും ചെയ്തു. അത് കഴിഞ്ഞു മൂന്നു നാൾ കഴിഞ്ഞു പ്ലാസ്റ്റിക് സർജറി ചെയ്തു. മാംസവും മലവും തമ്മിൽ ചേർന്ന് ബ്ലോക്ക് ആയി നിന്നു. അതിനു ശേഷം ഡോ നിസാറുദീൻ റൂമിൽ വിളിച്ചു കുടലിന്റെ ഒരു ഭാഗം മാത്രം വെച്ചിട്ടുണ്ട്,അതുകൊണ്ടാണ് മലവും ബ്ലെഡ്‌ഡും വന്നത് എന്നും. കുടലിന്റെ ഉൾഭാഗം കൂടി വക്കണം എന്ന് പറഞ്ഞു അതിനു ശേഷം ആ ശസ്ത്രക്രിയ നവംബർ 5 ന് ചെയ്തു. നവംബർ 11 ന് ഡിസ്ചാർജ് ചെയ്തു. എന്നാൽ വീട്ടിൽ പോയപ്പോൾ വേദനയും നീരും സഹിക്കാൻ പറ്റാത്ത അവസ്ഥയായി. വീണ്ടും മെഡിക്കൽ കോളേജിൽ ആറാം തിയതി എത്തി.  അപ്പൊൾ ഡോക്ടർ പറഞ്ഞത് കുടൽ അകത്തു പോയി എന്നും ഇനിയൊരു ശസ്ത്രക്രിയ ഉണ്ടെങ്കിൽ മാത്രമേ കുടൽ പുറത്തേക്കു എടുക്കാൻ പറ്റുകയുള്ളു എന്നും  ഇത് കൂടാതെ രണ്ടു ശാസ്ത്രക്രി കൂടി വേണ്ടിവരും എന്നും പറഞ്ഞു. ഇങ്ങനെ നെടുമങ്ങാട് ആശുപത്രിയിലെയും മെഡിക്കൽ കോളേജിലെയും ഡോക്ടർമാർ മാറിമാറി ഹസ്നയുടെ ശരീരം പല ഭാഗത്തും കീറിമുറിച്ചു എന്നിട്ടും ഇതുവരെയും ഡോക്ടർ ഉണ്ടാക്കിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.  ഭർത്താവ് വയറിന്റെ രണ്ടു ഭാഗം കൈകൊണ്ട്  ഞാക്കിയാണ് മലവും മൂത്രവും എടുക്കുന്നത്. അതി കഠിനമായ വേദനയിലാണ്  ഇപ്പൊൾ കടന്നു പോകുന്നത്. മരണവുമായി മല്ലിട്ടിരിക്കുകയാണ് ഇപ്പോഴത്തെ അവസ്ഥ എന്നും തനിക്ക് നീതി ലഭ്യമാക്കണമെന്നും ഫാത്തിമ പറയുന്നു.

നെടുമങ്ങാട് ആശുപത്രിയിൽ ഡോക്ടർ ബിന്ദു സുന്ദറിൻ്റെ  കൈപ്പിടിയാണ് തൻറെ ജീവിതം ഇങ്ങനെ ആക്കിയതെന്ന് ആദ്യം പ്രശ്നമുണ്ടായപ്പോൾ തന്നെ വിദഗ്ധ ചികിത്സ നൽകിയിരുന്നുവെങ്കിൽ തനിക്ക് ഈ ഒരു അവസ്ഥ വരില്ലായിരുന്നു എന്നും വേദനയോടെ ഫാത്തിമ. പോലീസിൽ നൽകിയ പരാതിക്ക് പുറമെ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും മെഡിക്കൽ ഡിപ്പാർട്ട്മെന്റിനും ഉൾപ്പെടെ പരാതി നൽകുകയാണ് ഫാത്തിമ. ഓട്ടോ തൊഴിലാളിയായ ഫാത്തിമയുടെ ഭർത്താവ് ശസ്ത്രക്രിയയും മരുന്നുകൾക്കും ചിലവിനും ഒക്കെയായി നെട്ടോട്ടം ഓടുകയാണ്.

error: Content is protected !!