ആനിമേഷൻ ഏതു വിഷയവും ചിത്രീകരിയ്ക്കാൻ കഴിയുന്ന മാധ്യമമെന്ന് ശില്പ റാണാഡെ

കഥകളുടെ ഘടനയും സങ്കീർണതയും നിലനിർത്തി ഏതു വിഷയങ്ങളെയും ചിത്രീകരിക്കാൻ കഴിയുന്ന മാധ്യമമായി ആനിമേഷൻ രംഗം മാറിയതായി പ്രശസ്ത അനിമേറ്റർ ശില്പ റാണാഡെ. ക്രിയേറ്റിവിറ്റിയാണ് ഈ കലയുടെ അടിസ്ഥാനം .എ.ഐ പോലുള്ള സാങ്കേതിക വിദ്യകൾ വികസിച്ചാലും അതിൻ്റെ സാദ്ധ്യതകൾ അവസാനിക്കില്ലെന്നും അവർ പറഞ്ഞു .രാജ്യാന്തര ഹ്രസ്വചിത്ര മേളയോടനുബന്ധിച്ച് ഇന്ത്യൻ അനിമേഷൻ രംഗത്തെ കുറിച്ചുള്ള പ്രത്യേക സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അവർ .

ധാരാളം സ്ത്രീകൾ കഥപറച്ചിലിനായി ആനിമേഷൻ രംഗം തിരഞ്ഞെടുത്തിക്കുന്നുണ്ടെന്നും പുരുഷന്മാരെക്കാളും ഈ രംഗത്ത് അവർ സജീവമാണെന്നും ശിൽപ റാണാഡെ പറഞ്ഞു.

ഷെറിംഗ് ലാൻസെസ് , ഫിദ ഹമീദ് , പത്മശ്രീ മുരളി എന്നിവരും സംവാദത്തിൽ പങ്കെടുത്തു

error: Content is protected !!