അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ഡിസംബർ 16 മുതൽ 20 വരെ: സംഘാടകസമിതി രൂപീകരിച്ചു

കൊച്ചി: സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്സിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് തിരുവനന്തപുരത്തും കൊച്ചിയിലുമായി ഡിസംബർ 16 മുതൽ 20 വരെ നടക്കും. ആദ്യ മൂന്ന് ദിവസങ്ങൾ തിരുവനന്തപുരത്തും 19, 20 തീയതികളിൽ കൊച്ചിയിലുമായി വിവിധ വേദികളിലായാണ് കോൺക്ലേവ് നടക്കുന്നത്. അന്താരാഷ്ട വ്യക്തികളും വിദ്യാഭ്യാസവിചക്ഷണരും പങ്കെടുക്കുന്ന ചർച്ചകളും എക്സിബിഷനുകളും പരിപാടികളുടെ ഭാഗമാകും. കോൺക്ലേവിന്റെ വേദികളിലൊന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയായിരിക്കും.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ തൃക്കാക്കര ക്യാമ്പസ്സിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നേതൃത്വത്തിൽ നടന്ന കോൺക്ലേവിന്റെ ഏകോപനസമിതിയുടെ യോഗത്തിലാണ് ഈ തീരുമാനങ്ങളുണ്ടായത്. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി രാജൻ വർഗീസ്, ഡയറക്ടർ ഓഫ് ടെക്നിക്കൽ എജുക്കേഷൻ ഡോ. ആശാലത, ശ്രീ നാരായണ ഓപ്പൺ സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ. ജഗതിരാജ് വി.പി, കുസാറ്റ് വിസി ഡോ പി ജി ശങ്കരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

error: Content is protected !!