ആരോ​ഗ്യമുളള ജനതയ്ക്ക് ടോസ്സ് ബാഡ്മിന്റൺ അക്കാദമിഖേലോ ഇന്ത്യയുടെ അക്രെഡിറ്റേഷൻ നേടിയ ദക്ഷിണേന്ത്യയിലെ ആദ്യത്തെ അക്കാദമി

ലേഖനം തയ്യാറാക്കിയത്: പ്രവീൺ സി കെ

വിദ്യാഭ്യാസ മേഖലയിലും, ആരോ​ഗ്യമേഖലയിലും പതിറ്റാണ്ടുകളായി നിലയുറപ്പിച്ച് തങ്ങളുടെതായ വ്യക്തിമു​​ദ്ര പതിപ്പിച്ച മനാറുൽ ഹുദാ ട്രസ്റ്റ് കേരളത്തിന് മാത്രമല്ല ​ദേശിയ കായിക രം​ഗത്തിന് നൽകിയ സമ​ഗ്ര സംഭാവനയാണ് ടോസ്സ് ബാഡ്മിന്റൺ അക്കാദമി. ഗുണമേന്മയുളള വിദ്യാഭ്യസത്തോടപ്പം ആരോ​ഗ്യകരമായ ജീവിതം ഒട്ടും കുറവ് വരുത്താതെ എല്ലാവർക്കും ലഭ്യമാക്കണം എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ ആരംഭിച്ച അക്കാദമി വളരെ കുറച്ച് നാളുകൾ കൊണ്ട് തന്നെ ഒട്ടനവധി പ്രതിഭകളെ കായിക കേരളത്തിന് സമ്മാനിച്ച് കഴിഞ്ഞു. 2016 ൽ ആണ് ടോസ്സ് അക്കാദമി തിരുവനന്തപുരം കല്ലാട്ടുമുക്കിലെ നാഷണൽ ന​ഗറിൽ പ്രവർത്തനം ആരംഭിച്ചത്. 2024 യിൽ ഖേലോ ഇന്ത്യയുടെ അക്രെഡിറ്റേഷൻ ഉള്ള ദക്ഷിണേന്ത്യയിലെ ആദ്യത്തെ ബാഡ്മിന്റൺ അക്കാദമി ആയി ടോസ്സ് അക്കാദമി മാറി. നമ്മുടെ നാട്ടിലെ ബാഡ്മിന്റൺ പ്രതിഭകളെ കണ്ടെത്തി അവർക്ക് ലോകോത്തര പരിശീലനം നൽകാനും വിവിധ ടൂർണമെന്റുകൾക്ക് സജ്ജരാക്കാനുംവേണ്ടിയാണ് ടോസ്സ് അക്കാദമി എന്ന പേരിൽ കായിക വിദ്യാഭ്യാസ അക്കാദമി സ്ഥാപിക്കാൻ മനാറുൽ ഹുദാ ട്രസ്റ്റ് താൽപ്പര്യമെടുത്ത് മുന്നോട്ട് വന്നത്.

ദേശിയ, അന്തർദേശിയ ടൂർണ്ണമെന്റുകളിൽ തങ്ങളുടെ മിന്നും പ്രകടനം കാഴ്ചവെച്ച് മെഡലുകൾ വാരിക്കൂട്ടിയ ഒളിമ്പ്യൻ ദിജു, പ്രമുഖ ഇൻഡോനേഷ്യൻ കോച്ച് ആലം ഷാ, ബി ഡബ്ല്യു എഫ് കോച്ചിങ് സർട്ടിഫിക്കറ്റ് നേടിയ അലക്സ് തരകൻ, സംസ്ഥാനത്തെ ജൂനിയർ, സബ് ജൂനിയർ, സീനിയർ എന്നീ തലങ്ങളിലുളള സ്കൂൾ വിദ്യാർത്ഥികൾക്ക് മികച്ച പരിശിലനം നൽകി മത്സരങ്ങൾക്ക് പ്രാപ്ത്തരാക്കി ടൂർണമെന്റുകളിൽ കിരീടം നേടികൊടുത്തിട്ടുളള കേരളത്തിൽ അറിയപ്പെടുന്ന കോച്ച് ആയ ഉദയകുമാർ തുടങ്ങിയവരാണ് ടോസ്സ് അക്കാദമിയുടെ പ്രമുഖരായ കോച്ചുമാർ.

നിരവധി ദേശിയ – അന്താരാഷ്ട്ര ബാഡ്മിന്റൺ മത്സരങ്ങളിൽ അക്കാദമിയിൽ പരിശീലനം നേടുന്ന വിദ്യാർത്ഥികൾ വിജയം കൈവരിച്ചിട്ടുണ്ട്. COTE D ‘ IVOIRE INTERNATIONAL SERIES ൽ വെങ്കല മെഡൽ നേടിയ അരവിന്ദ്, U – 19 ൽ 2017 ൽ bronze മെഡൽ നേടിയ വിഷ്ണു ശ്രീകുമാർ, രോഹിത് ജയകുമാർ, 2018 ൽ സമാന വിഭാഗത്തിൽ ദേശിയ ചാമ്പ്യന്മാർ ആയ ബാലസുബ്രഹ്മണ്യൻ, അഷ്‌ന റോയ് എന്നിവർ ടോസ്സ് അക്കാദമിയിൽ പരിശിലനം നേടിയ വിദ്യാർത്ഥികളാണ്. സീനിയർ റാങ്കിങ് ടൂർണമെന്റിൽ ലേഡീസ് ഡബിൾ‍സ്‌, മിക്സഡ് ഡബിൾ‍സ്‌ റണ്ണർ അപ്പ് ആയ നിളയും അക്കാദമിയിൽ നിന്നും വിദ​​ഗ്ദപരിശീലനം നേടുന്ന കായികതാരമാണ്. കേരളത്തിലെ പ്രതിഭകൾക്കൊപ്പം തന്നെ ക്യാനഡയിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുളള ബാഡ്മിന്റൺ പ്രതിഭകൾ വരെ ടോസ്സിൽ നിന്നും വിദ​ഗ്ദ പരിശീലനം നേടുന്നുണ്ട്.

ബാംഗ്ലൂരിൽ നടന്ന ഓൾ ഇന്ത്യ റാങ്കിങ് ടൂർണമെന്റിൽ ടോസ്സ് അക്കാദമിയുടെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും മികച്ച രീതിയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്‌തു. ഇത് കൂടാതെ ബാഡ്മിന്റൺ പരിശിലനത്തിന് വരുന്ന വിദ്യാർത്ഥികൾക്ക് ടോസ്സിന്റെ ഹോസ്റ്റലിൽ തങ്ങാമെന്ന സൗകര്യവുമുണ്ട്. പരിശീലനം നേടുന്നവർക്ക് ടോസ്സിനോടനുബന്ധിച്ചുളള നീന്തൽ കുളവും, എ സി ,നോൺ എ സി സൗകര്യത്തോടുളള അത്യാധുനിക ഉപകരണങ്ങളുളള ജിമ്മും തീർത്തും സൗജന്യമായി ഉപയോ​ഗിക്കാമെന്ന പ്രത്യേകതയും ടോസ്സ് അക്കാദമിക്കുണ്ട്. നിരവധി ദേശിയ – സംസ്ഥാന തല ടൂർണമെന്റുകൾക്കു ടോസ്സ് അക്കാദമി ഇക്കാലയളവിൽ ആതിഥേയത്വം വഹിച്ചിട്ടുണ്ടെന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്. അബ്ദുൽ കലാം യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി യുടെ വാർഷിക ബാഡ്മിന്റൺ ടൂർണമെന്റ്, സി ബി എസ് ഇ ക്ലസ്റ്റർ ഇലവൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്, സി ബി എസ് ഇ സൗത്ത് സോൺബാഡ്മിന്റൺ ടൂർണമെന്റ്, മുത്തൂറ്റ് ഫിൻകോർപ്പ് ടൂർണമെന്റ് , ഒ എസ് ബി സി തൂടങ്ങിയ മത്സരങ്ങൾക്കും, സംസ്ഥാന തലത്തിലും, ദേശിയ തലത്തിലും, അന്തർദേശിയ തലത്തിലുമുളള നിരവധി മത്സരങ്ങൾക്കും ടോസ്സ് അക്കാദമി ഇതിനകം ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

error: Content is protected !!