നേപ്പാൾ പ്രളയം: കേരളീയർക്ക് അടിയന്തര സഹായവുമായി നോർക്ക ഹെൽപ്പ് ഡെസ്ക്; ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്ത്

തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ദുരിതത്തിലായ കേരളീയർക്ക് അടിയന്തര സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമാണ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാജേഷ് മാധവൻ അറിയിച്ചു.

നേപ്പാളിലെ ദുരന്തബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും വിവരങ്ങൾ കൈമാറുന്നതിനുമായി നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം.

നോർക്ക ഹെൽപ്പ് ലൈൻ:

1800 425 3939 – ടോൾ ഫ്രീ
+91 88020 12345 – വിദേശത്തുനിന്ന് മിസ്ഡ് കോൾ സേവനം

നേപ്പാളിലെ രക്ഷാപ്രവർത്തനങ്ങളും സഹായ നടപടികളും ഏകോപിപ്പിക്കുന്നതിനായി ഡൽഹിയിലെ എൻ.ആർ.കെ ഡെവലപ്മെന്റ് ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ എംബസിയും ഹെൽപ്പ് ലൈൻ തുറന്നു

നേപ്പാളിലെ പ്രളയത്തിൽ അപകടത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാരെ എത്രയും വേഗം സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി നേപ്പാൾ സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

പ്രളയബാധിതരായ ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി ഇന്ത്യൻ എംബസി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ:

+977 985 131 6807
+977 970 910 7500

നേപ്പാളിലെ ദുരന്തബാധിത പ്രദേശങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരും മലയാളികളും അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെട്ട ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

News Desk

Recent Posts

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽ പ്രളയം; 36 അംഗ മലയാളി സംഘം കുടുങ്ങി, 105 ഇന്ത്യക്കാരെ കാണാതായി

നേപ്പാളിൽ ഉണ്ടായ അതിശക്തമായ മിന്നൽ പ്രളയത്തിൽ കാഞ്ഞങ്ങാട് മുൻ എസ്.ഐ. പ്രദീപ് ഉൾപ്പെടെയുള്ള 36 അംഗ മലയാളി ടൂറിസ്റ്റ് സംഘം…

1 hour ago

ജില്ലയിൽ മഞ്ഞ അലർട്ട്; ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് (ഓഗസ്റ്റ് 26) ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത…

3 hours ago

പി.എസ്.സി ഡ്രൈവർ റാങ്ക് ലിസ്റ്റ്: അവഗണന ആരോപിച്ച് ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരം

തിരുവനന്തപുരം: പി.എസ്.സി ഡ്രൈവർ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ അനിശ്ചിതകാല സമരത്തിലേക്ക്. All Kerala Driver…

9 hours ago

ഉത്രാട ദിനത്തിൽ നിശാഗന്ധിയിൽ സംഗീതമഴ; തോൽപ്പാവക്കൂത്തും ശ്രദ്ധേയമായി | Onam 2026

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഉത്രാട ദിനത്തിൽ നിശാഗന്ധി വേദിയിൽ അരങ്ങേറിയ വൈവിധ്യമാർന്ന കലാപരിപാടികൾ കാണികൾക്ക് മികച്ച ദൃശ്യ-ശ്രാവ്യ അനുഭവമായി.…

11 hours ago

ലക്കിയാണ് താരം; കനകക്കുന്നിലെ ഓണം വാരാഘോഷത്തിന് സുരക്ഷയൊരുക്കി കേരള പോലീസിന്റെ സ്നിഫർ നായ

തിരുവനന്തപുരം: കനകക്കുന്നിൽ നടക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിലെ ശ്രദ്ധേയ സാന്നിധ്യമായി കേരള പോലീസിന്റെ സ്നിഫർ നായയായ ലക്കി. ബീഗിൾ ഇനത്തിൽപ്പെട്ട…

11 hours ago

ട്രിവാൺഡ്രം റോയൽസിനെതിരെ തൃശൂർ ടൈറ്റൻസിന് ഉജ്ജ്വല ജയം; മുഹമ്മദ് ഇനാന്റെ വെടിക്കെട്ടിൽ ആവേശവിജയം

തിരുവനന്തപുരം: ട്രിവാൺഡ്രം റോയൽസിനെതിരെ തൃശൂർ ടൈറ്റൻസിന് ത്രസിപ്പിക്കുന്ന വിജയം. റോയൽസ് ഉയർത്തിയ 182 റൺസിന്റെ വിജയലക്ഷ്യം രണ്ട് പന്തുകൾ ബാക്കിനിൽക്കെ…

12 hours ago