തിരുവനന്തപുരം; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ തെക്കേ നടയിലെ ശ്രീ വൈകുണ്ഡം കല്യാണ മണ്ഡപത്തിൽ വെച്ച് ഡിസംബർ 13 മുതൽ ഡിസംബർ 23 വരെ നടക്കുന്ന 38 മത് അഖില ഭാരത ശ്രീമദ് ഭാഗവതസത്രത്തിന്റെ ഭാഗമായി 40 ദിവസം നീണ്ട് നിൽക്കുന്ന ശ്രീമദ് നാരായണീയ പാരായണത്തിന് തുടക്കമായി. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ വിവിധ നാരായണീയ സമിതികൾ നടത്തുന്ന ശ്രീമദ് നാരായണീയ പാരായണം മുൻ മിസോറാം ഗവർണറും ശ്രീപത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റ് അംഗവും ആയ കുമ്മനം രാജശേഖരൻ നാരായണീയത്തിന്റെ ഒരു പതിപ്പ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നാരായണ സ്വാമിയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു.
തുടർന്ന് അമ്പലത്തിൽ പ്രവേശിച്ച് വലംവെച്ച് കന്നിമൂലയിൽ (തെക്കേ നടയ്ക്കും പടിഞ്ഞാറേ നടയ്ക്കും ഇടയ്ക്ക്) ഉള്ള മണ്ഡപത്തിൽ പുഷ്പാഞ്ജലി സ്വാമിയാർ വന്ന് അനുഗ്രഹം നൽകിയതോടെയാണ് നാരായണീയ പാരായണം ആരംഭിച്ചത്. ദിവസവും രാവിലെ ആറുമണിതൊട്ട് ഉച്ചയ്ക്ക് ഒരു മണിയാണ് തുടർച്ചയായി 40 ദിവസവും നാരായണീയ പാരായണം നടക്കുന്നത്.
ഫോട്ടോ കാപ്ഷൻ; ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ വിവിധ നാരായണീയ സമിതികൾ നടത്തുന്ന ശ്രീമദ് നാരായണീയ പാരായണം മുൻ മിസോറാം ഗവർണറും ശ്രീപത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റ് അംഗവും ആയ കുമ്മനം രാജശേഖരൻ നാരായണീയത്തിന്റെ ഒരു പതിപ്പ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നാരായണ സ്വാമിയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു
നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…
വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…
എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…
കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…
പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…