KERALA

ആര്‍ഷദര്‍ശ പുരസ്‌ക്കാരം ശ്രീകുമാരന്‍ തമ്പിക്ക്

കൊച്ചി: സനാതന ധര്‍മ്മത്തിന്റെ പ്രചരണാര്‍ത്ഥം അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ ആര്‍ഷദര്‍ശന പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്. വേദ സാഹിത്യത്തിന്റെ ധര്‍മ്മ സന്ദേശം രചനകളിലൂടെ പ്രതിഫലിപ്പിക്കുന്ന മലയാളി സാഹിത്യകാരനെ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും നല്‍കി ആദരിക്കുന്നതാണ് പുരസ്‌ക്കാരം.
സി രാധാകൃഷ്ണന്‍, പ്രഭാവര്‍മ്മ, സൂര്യാകൃഷ്ണമൂര്‍ത്തി, കെ ജയകുമാര്‍, പി ശ്രീകുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌ക്കാരം നിര്‍ണ്ണയിച്ചത്.

കവി, ഗാനരചയിതാവ്, തിരക്കഥാ കൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ സിനിമയുടെ എല്ലാത്തലത്തിലും മായാത്ത വ്യക്തിമുദ്ര പതിപ്പിക്കുകയും മലയാള സാഹിത്യത്തെ സമ്പന്നമാക്കുകയും ആര്‍ഷ സംസ്‌ക്കാരത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ കൈവിടാതെ ജീവിതം നയിക്കുകയും ചെയ്ത പ്രതിഭാശാലിയാണ് ശ്രീകുമാരന്‍ തമ്പിയെന്ന് സമിതി വിലയിരുത്തിയതായി ചെയര്‍മാന്‍ സി രാധാകൃഷ്ണന്‍ പറഞ്ഞു.. വ്യത്യസ്തനിലകളില്‍ അദ്ദേഹം നല്‍കിയിട്ടുള്ള സംഭാവനകള്‍ നമ്മുടെ സാംസ്‌കാരിക ജീവിതത്തിന്റെ വിലപ്പെട്ട ഈടുവെയ്പ്പാണ്. പതിറ്റാണ്ടുകളായി കവിതയ്ക്കും ഗാനരംഗത്തിനും നല്‍കിപ്പോരുന്ന സേവനം മലയാള ഭാഷയെ നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വഴിവെച്ചതായും സാംസ്‌കാരിക സത്ത പാലില്‍ പഞ്ചസാര എന്നവണ്ണം ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതായും സമിതി വിലയിരുത്തി.

 അക്കിത്തം, സി രാധാകൃഷ്ണന്‍ എന്നിവര്‍ക്കായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌ക്കാരം നല്‍കിയത്. കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്ക ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാംദാസ് പിള്ള, അവാര്‍ഡ് നിര്‍ണയ സമിതി അംഗം പി ശ്രീകുമാര്‍ എന്നിവര്‍ ശ്രീകുമാരന്‍ തമ്പിയുടെ വീട്ടിലെത്തി പുരസ്‌ക്കാര വിവരം ധരിപ്പിച്ചു. വളരെയേറെ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. പ്രവാസ ജിവിതം നയിക്കുന്നവര്‍ സംസ്‌ക്കാരവും പാരമ്പര്യവും കലയും സാഹിത്യവും കൈവിടാതിരിക്കുന്നത് സന്തോഷമുള്ള കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു

ജനുവരി 28 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം സമ്മാനിക്കുമെന്ന് കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്ക ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാംദാസ് പിള്ള പറഞ്ഞു. അഡ്വ ഷാനവാസ് കാട്ടൂര്‍(ചെയര്‍മാന്‍), രാധാകൃഷ്ണന്‍ നായര്‍, രവി വള്ളത്തേരി, ഡോ. സുധീര്‍ പ്രയാഗ, സോമരാജന്‍ നായര്‍, എം ജി മേനോന്‍, രാജീവ് ഭാസ്‌ക്കരന്‍ എന്നിവരടങ്ങിയ കമ്മറ്റിയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്

News Desk

Recent Posts

കൂടൽ ഫസ്റ്റ് ലുക്ക് റിലീസായി

ബിബിൻ ജോർജ് നായകൻ. ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ സംവിധാനം. കൂടൽ ഫസ്റ്റ് ലുക്ക് റിലീസായി. മലയാളത്തിൽ ആദ്യമായി…

4 hours ago

സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ യോഗം മന്ത്രിയുടെ അധ്യക്ഷതയില്‍ സംഘടിപ്പിച്ചു

ജനുവരി 4 മുതല്‍ 8 വരെ തലസ്ഥാനത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ യോഗം സ്വാഗത സംഘം…

3 days ago

തേങ്ങാപ്പാലില്‍ നിന്നുള്ള വീഗന്‍ ഐസ്ഡ്ക്രീം വിപണിയില്‍ എത്തിക്കാനൊരുങ്ങി വെസ്റ്റ

കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലിറക്കാന്‍ ഒരുങ്ങി വെസ്റ്റ. ജന്തുജന്യ ഘടകങ്ങളായ പാലും…

3 days ago

ശരണമന്ത്ര കാലത്ത് ശ്രദ്ധ നേടി അയ്യപ്പ അഷ്ടകം

എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ അനീഷ് തകടിയിൽ രചിച്ച 'അയ്യപ്പ അഷ്ടകം' യൂട്യൂബിൽ ശ്രദ്ധ നേടുന്നു. ചെമ്പക ക്രിയേഷൻസിന്റെ ബാനറിൽ രാകേഷ് ആർ…

3 days ago

രജത ജൂബിലി ആഘോഷം സമാപിച്ചു

കൊല്ലം ഓക്സ്ഫോർഡ് സ്കൂളിൽ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും വാർഷികോത്സവം സംഘടിപ്പിച്ചു. ഡിസംബർ 21 ശനിയാഴ്ച സ്കൂൾ അങ്കണത്തിൽ വച്ച്…

1 week ago

തബല മാന്ത്രികന്‍ സാക്കിര്‍ ഹുസൈനെ അനുസ്മരിച്ചു

സംഘമിത്ര ഫൈനാർട്സ് സൊസൈറ്റിയും ട്രിവാൻഡ്രം ഫോട്ടോഗ്രാഫേഴ്സ് ഫോറവും സംയുക്തമായി തബല മാന്ത്രികൻ ഉസ്താദ് സക്കീർ ഹുസൈനെ അനുസ്മരിച്ചു. ഇന്ന് (22-12-2024)…

2 weeks ago