KERALA

ശ്വാനസേനയിലെ മികവിനുളള മെഡല്‍ ഓഫ് എക്സലന്‍സ് പുരസ്കാരങ്ങള്‍ സംസ്ഥാന പോലീസ് മേധാവി വിതരണം ചെയ്തു

കേരള പോലീസിന്‍റെ കെ9 സ്ക്വാഡില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പോലീസ് നായകള്‍ക്കും അവയുടെ ഹാന്‍റ്ലര്‍മാര്‍ക്കും മെഡല്‍ ഓഫ് എക്സലെന്‍സ് പുരസ്കാരങ്ങള്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് വിതരണം ചെയ്തു. 2021 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ചുവരെ വിവിധ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച 10 പോലീസ് നായകള്‍ക്കും അവയുടെ ഹാന്‍റ്ലര്‍മാര്‍ക്കുമാണ് മെഡലുകളും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചത്.

ആലപ്പുഴ കെ9 യൂണിറ്റിലെ സച്ചിന്‍, കോട്ടയം ജില്ലയിലെ ബെയ്ലി, ചേതക്, തൃശൂര്‍ സിറ്റിയിലെ ജിപ്സി, തൃശൂര്‍ റൂറല്‍ ഡോഗ് സ്ക്വാഡിലെ റാണ, സ്റ്റെല്ല, പാലക്കാട് ജില്ലയിലെ റോക്കി, മലപ്പുറത്തെ ബ്രൂട്ടസ്, കോഴിക്കോട് റൂറല്‍ ബാലുശ്ശേരി കെ9 യൂണിറ്റിലെ രാഖി, കാസര്‍ഗോഡ് ജില്ലയിലെ ടൈസണ്‍ എന്നീ പോലീസ് നായ്ക്കളാണ് സംസ്ഥാന പോലീസ് മേധാവിയില്‍ നിന്ന് മെഡല്‍ സ്വീകരിച്ചത്.

ആലപ്പുഴ കെ9 യൂണിറ്റിലെ സി.പി.ഒമാരായ ശ്രീകാന്ത്.എസ്, നിഥിന്‍പ്രഭാഷ്, കോട്ടയം കെ9 യൂണിറ്റിലെ എ.എസ്.ഐ ആന്‍റണി.റ്റി.എം, എസ്.സി.പി.ഒമാരായ സജികുമാര്‍.എസ്, ബിനോയ്.കെ.പി, ജോസഫ്.വി.ജെ എന്നിവര്‍ സംസ്ഥാന പോലീസ് മേധാവിയില്‍ നിന്ന് ഡോഗ് ഹാന്‍റ്ലേഴ്സിനുളള മെഡല്‍ ഓഫ് എക്സലെന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. തൃശ്ശൂര്‍ സിറ്റിയിലെ സി.പി.ഒമാരായ അലോഷ്യസ്.പി.ഡി, സുനില്‍.എ.എസ്, തൃശ്ശൂര്‍ റൂറല്‍ ജില്ലയിലെ സി.പി.ഒമാരായ രാകേഷ്.പി.ആര്‍, ജോജോ.പി.ഒ, റിനു ജോര്‍ജ്ജ്, ബിപിന്‍ദാസ് എന്നിവരും പുരസ്കാരത്തിന് അര്‍ഹരായി. പാലക്കാട് കെ9 യൂണിറ്റിലെ കമാന്‍റോ അരുണ്‍ പ്രകാശ്.പി.ആര്‍, പി.സി രമേഷ്.റ്റി, മലപ്പുറത്തെ സി.പി.ഒമാരായ അരുണ്‍.എ, നിഥിന്‍രാജ്.ആര്‍ എന്നിവരും പുരസ്കാരങ്ങള്‍ സ്വീകരിച്ചു. കോഴിക്കോട് റൂറല്‍ ബാലുശ്ശേരി കെ9 യൂണിറ്റിലെ സി.പി.ഒമാരായ വിജില്‍.എം.വി, സുജീഷ്.പി.വി, കാസര്‍ഗോഡ് ജില്ലയിലെ സി.പി.ഒമാരായ ശ്രീജിത്ത് കുമാര്‍.പി, രജിത്ത്.പി എന്നിവര്‍ക്കും ഹാന്‍റ്ലേഴ്സിനുളള മെഡല്‍ ഓഫ് എക്സലെന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.

തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

News Desk

Recent Posts

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പള വിഹിതം നോര്‍ക്ക നല്‍കും

നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…

2 days ago

വർഗീയത കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല – രമേശ് ചെന്നിത്തല

വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…

2 days ago

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…

2 days ago

ഓക്സ്ഫോ കെയർ- സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…

4 days ago

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…

1 week ago

29 ാമത് ഐ.എഫ്.എഫ്.കെ: സംഘാടക സമിതി രൂപീകരിച്ചു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…

1 week ago