KERALA

ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോകുമ്പോൾ കാണാതായ 1.1 ലക്ഷം ശമ്പളത്തിൽനിന്ന് ഈടാക്കും: കെഎസ്ആർടിസി സിഎംഡി

തിരുവനന്തപുരം… കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോയപ്പോൾ നഷ്ടപ്പെട്ട 1,10,000 രൂപ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽനിന്ന് ഈടാക്കുമെന്ന് കെഎസ്ആർടിസി സിഎംഡി: ബിജു പ്രഭാകർ. ഇതിനായി നോട്ടിസ് നൽകുമെന്നും അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ പൊലീസ് അന്വേഷണം കാര്യമായി പുരോഗമിച്ചിട്ടില്ല. കെഎസ്ആർടിസി വിജിലൻസ് അന്വേഷിച്ച് റിപ്പോർട്ട് ഉന്നത അധികൃതർക്ക് കൈമാറിയിട്ടുണ്ട്. ഒരാഴ്ച മുൻപു നഷ്ടപ്പെട്ട പണത്തിന്റെ കാര്യത്തിൽ മറ്റു നടപടികളൊന്നും ആയിട്ടില്ല.അതേസമയം, പണം നഷ്ടപ്പെട്ടതിനെ തുടർന്ന് പരാതി നൽകിയ രീതിയെപ്പറ്റി വിമർശനം ഉയരുന്നുണ്ട്.

ഡിപ്പോയിൽ നിന്നു പണം നഷ്ടപ്പെട്ടാൽ കോർപറേഷൻ അധികൃതർ പരാതി നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ, ഇവിടെ പണവുമായി പോയ താൽക്കാലിക ജീവനക്കാരിയാണ് പരാതിപ്പെട്ടത്.പണം കൊണ്ടുപോയതിലും ചട്ടലംഘനങ്ങളുണ്ട്. പണം കൊണ്ടുപോകുമ്പോൾ ഉത്തരവാദപ്പെട്ട ജീവനക്കാരോ സെക്യൂരിറ്റി ജീവനക്കാരോ ഒപ്പം പോകണം. യാത്രാബസിൽ പണം കൊണ്ടുപോകരുതെന്നും നിർദേശമുള്ളതാണ്. ഇതൊന്നും പാലിച്ചിട്ടില്ല.
ഡിപ്പോയിൽനിന്ന് ഒരു കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന ബാങ്കിലേക്കാണ് പണം കൊണ്ടുപോയത്. തിരക്കുള്ള ബസിലാണ് പോയതെന്ന് താൽക്കാലിക ജീവനക്കാരി മൊഴി നൽകിയിരുന്നു. എന്നാൽ, ഇവർ കയറിയ ബസിൽ 20ൽ താഴെ യാത്രക്കാരേ ഉണ്ടായിരുന്നുള്ളൂ എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

ഡ്യൂട്ടിയിലുണ്ടായിരുന്ന ടിക്കറ്റ് ഇഷ്യുവർ പണം കെട്ടുകളാക്കി കാഷ് ബുക്കിൽ നോട്ടുകളുടെ എണ്ണം ഉൾപ്പെടെ എഴുതി വച്ച ശേഷം ഡ്യൂട്ടി കഴിഞ്ഞു പോയി. പിന്നീടു വന്ന ഡേറ്റ എൻട്രി ഓപ്പറേറ്ററാണ് താൽക്കാലിക ജീവനക്കാരിയെ പണം ഏൽപിച്ചത്. ബസിൽ കയറിയപ്പോൾ ബാഗിന്റെ സിപ് തുറന്ന് പണം അപഹരിച്ചെന്നാണ് ജീവനക്കാരി പറയുന്നത്. ബസിൽനിന്ന് ഇറങ്ങിയപ്പോഴാണ് ഇത് മനസ്സിലായതെന്നും പറഞ്ഞിട്ടുണ്ട്.

സംഭവം നടന്ന ദിവസം ഡിപ്പോയിൽ ജീവനക്കാർ കുറവായിരുന്നു. സാധാരണ പണം കൈകാര്യം ചെയ്യുന്ന ഓഫിസ് അസിസ്റ്റന്റ് തിരുവനന്തപുരത്ത് പരിശീലനത്തിലും സ്റ്റേഷൻ ചുമതലയുള്ള ജീവനക്കാരൻ അവധിയിലുമായതിനാൽ രണ്ടു ജീവനക്കാർ മാത്രമാണ് അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്.

News Desk

Recent Posts

വരാൻ പോകുന്നത് ആരോഗ്യ ദുരന്തം : ഡോ. ജോസ് ഐസക്

തിരുവനന്തപുരം : കൃത്രിമ ചേരുവകൾ ചേർത്ത് തയ്യാറാക്കുന്ന പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ വരും തലമുറയെ കാത്തിരിക്കുന്നത് ഭീകരമായ ആരോഗ്യ…

8 hours ago

ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ യുവത്വത്തിൻ്റെ ആഘോഷവുമായി കൂടൽ തുടങ്ങി

മലയാളത്തിലാദ്യമായി ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം "കൂടൽ" ചിത്രീകരണം തുടങ്ങി. ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് അവതരിപ്പിക്കുന്നത്. ബിബിൻ…

2 days ago

ആരാധകര്‍ക്കായി ധോണിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോകളും ഒരുക്കി ധോണി ആപ്പ്

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഒരു ലക്ഷം പേര്‍ക്ക് പ്ലാറ്റ്ഫോം പ്രവേശനവും എക്‌സ്‌ക്ലൂസീവ് ഫീച്ചേഴ്സും സൗജന്യം കൊച്ചി: ക്രിക്കറ്റ് താരം ധോണിയുടെ…

2 days ago

സിനിമാ സെറ്റുകളിലെ ലഹരി: നിർദേശം നൽകി കോടതി

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് . പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകി ഹൈക്കോടതി.ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി…

3 days ago

രഞ്ജി ട്രോഫി കേരളത്തിന് തകർപ്പൻ വിജയം

രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തകർപ്പൻ വിജയം. തിരുവനന്തപുരം നടന്ന മത്സരത്തിന്റെ അവസാന ദിവസം 158 എന്ന…

3 days ago

കേരളത്തിലെ എ പ്ലസുകള്‍ പൊള്ളത്തരം: പ്രൊഫ. കാനാ സുരേശന്‍

കോഴിക്കോട്: കേരളത്തിലെ ഫുള്‍ എ പ്ലസുകള്‍ പൊള്ളത്തരമാണെന്ന് ശാസ്ത്രജ്ഞനും ഇന്ത്യന്‍ നാഷണല്‍ അക്കാഡമി ഫെലോയുമായ പ്രൊഫ. കാനാ സുരേശന്‍. എസന്‍സ്…

3 days ago