KERALA

മകരവിളക്ക് ഗംഭീരമാവും ദേവസ്വം പ്രസിഡണ്ട്

ഇത് വരെയുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ ഭക്തജന പങ്കാളിത്തമുള്ള മികച്ച മകരവിളക്കുല്‍സവമാണ് ഇക്കുറി നടക്കുകയെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡണ്ട് അഡ്വ. കെ അനന്തഗോപന്‍ പറഞ്ഞു. ശബരിമലയിലെ മകരവിളക്കുല്‍സവ ക്രമീകരണങ്ങള്‍ വിലയിരുത്തിയ പ്രത്യേക യോഗ ശേഷം ദേവസ്വം ഗസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും തൃപ്തികരമായാണ് മുന്നോട്ട് പോകുന്നത്. ജനുവരി 14 ന് മകരവിളക്ക് ദിവസം എല്ലാ കേന്ദ്രങ്ങളിലും ഭക്തജനപ്രവാഹമേറുമെന്നാണ് ദേവസ്വം ബോഡിന്റെ കണക്ക് കൂട്ടല്‍ അതിനനുസരിച്ചുള്ള ക്രമീകരണങ്ങളായിക്കഴിഞ്ഞു. 11നാണ് അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളല്‍ രാവിലെ 11ന് അമ്പലപ്പുഴക്കാരും ശേഷം ആലങ്ങാട്ട്കാരും പേട്ടതുള്ളും അവരുമായുള്ള ചര്‍ച്ചകളും പൂര്‍ത്തിയായി. ദേവസ്വം പ്രസിഡണ്ട് പറഞ്ഞു.

മകരജ്യോതി വ്യൂ പോയിന്റുകളിലെ സുരക്ഷ ഗൗരവമായാണ് കാണുന്നത്. ഹില്‍ ടോപ്പിലെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പാണ്ടിത്താവളത്ത് നിലമൊരുക്കല്‍ ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. വിരിവെപ്പിടങ്ങളില്‍ മേല്‍കൂര സ്ഥാപിച്ചു.കുടിവെള്ള വൈദ്യുതി വിതരണം നന്നായി നടക്കുന്നുണ്ട്. പ്രസാദ വിതരണത്തിലും അപാകതകളില്ല. പരാതികള്‍ക്കിട നല്‍കാതെ ഉത്സവം ഗംഭീരമാക്കാമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ. പ്രസിഡണ്ട് പറഞ്ഞു.

അന്നദാനത്തില്‍ വിട്ടുവീഴ്ചയില്ല. ശബരിമല ദര്‍ശനത്തിനെത്തുന്ന ,അന്നദാനത്തെ ആശ്രയിക്കുന്ന ഒരാള്‍ക്ക് പോലും ഭക്ഷണം കിട്ടാത്ത സ്ഥിതിയുണ്ടാവില്ല. മകരവിളക്ക് ദിവസം ആള്‍ തിരക്കിനനുസരിച്ചുള്ള ക്രമീകരണങ്ങള്‍ അന്നദാന കാര്യത്തില്‍ ഏര്‍പ്പെടുത്തും. പ്രസിഡണ്ട് പറഞ്ഞു.

വെടിക്കെട്ട് നിരോധിക്കാന്‍ കോടതി പറഞ്ഞിട്ടില്ല. മാളികപ്പുറത്ത് വെടിക്കെട്ട് നടത്തുന്നില്ല. കൊപ്ര കളത്തിനടുത്തെ വഴിപാട് ആരംഭിക്കണമോ എന്നത് ആലോചിച്ച് തീരുമാനിക്കും. വെടിമരുന്ന് സൂക്ഷ്മതയില്ലാതെ കൈകാര്യം ചെയ്തതാണ് അപകടത്തിന് കാരണമായത്. അല്ലാതെ സുരക്ഷാ ക്രമീകരണത്തിന്റെ പ്രശ്‌നമല്ലിത് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്. അഡ്വ.കെ അനന്തഗോപന്‍ പറഞ്ഞു. നിത്യ കൂലിക്കാരായ ജീവനക്കാരുടെ വേതനത്തില്‍ കലോചിതമായ മാറ്റം കൊണ്ടുവരും. മലയാളികളുടെ അഭിമാന തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. അതിനെ തകര്‍ക്കുന്ന തരം വാര്‍ത്തകള്‍ ചമയ്ക്കുന്നത് ശരിയല്ല. അയ്യപ്പഭക്തരില്‍ നിരാശ നിറയ്ക്കുന്ന തരം നെഗറ്റീവ് വാര്‍ത്തകള്‍ ഗുണം ചെയ്യില്ല. പ്രസിഡണ്ട് അഡ്വ.അനന്തഗോപന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എച്ച് കൃഷ്ണകുമാര്‍, അസി.എക്‌സി ഓഫീസര്‍ എ രവികമാര്‍, പി ആര്‍ ഒ സുനില്‍ അരുമാനൂര്‍ എന്നിവര്‍ പങ്കെടുത്തു

News Desk

Recent Posts

വരാൻ പോകുന്നത് ആരോഗ്യ ദുരന്തം : ഡോ. ജോസ് ഐസക്

തിരുവനന്തപുരം : കൃത്രിമ ചേരുവകൾ ചേർത്ത് തയ്യാറാക്കുന്ന പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ വരും തലമുറയെ കാത്തിരിക്കുന്നത് ഭീകരമായ ആരോഗ്യ…

6 hours ago

ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ യുവത്വത്തിൻ്റെ ആഘോഷവുമായി കൂടൽ തുടങ്ങി

മലയാളത്തിലാദ്യമായി ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം "കൂടൽ" ചിത്രീകരണം തുടങ്ങി. ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് അവതരിപ്പിക്കുന്നത്. ബിബിൻ…

2 days ago

ആരാധകര്‍ക്കായി ധോണിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോകളും ഒരുക്കി ധോണി ആപ്പ്

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഒരു ലക്ഷം പേര്‍ക്ക് പ്ലാറ്റ്ഫോം പ്രവേശനവും എക്‌സ്‌ക്ലൂസീവ് ഫീച്ചേഴ്സും സൗജന്യം കൊച്ചി: ക്രിക്കറ്റ് താരം ധോണിയുടെ…

2 days ago

സിനിമാ സെറ്റുകളിലെ ലഹരി: നിർദേശം നൽകി കോടതി

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് . പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകി ഹൈക്കോടതി.ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി…

3 days ago

രഞ്ജി ട്രോഫി കേരളത്തിന് തകർപ്പൻ വിജയം

രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തകർപ്പൻ വിജയം. തിരുവനന്തപുരം നടന്ന മത്സരത്തിന്റെ അവസാന ദിവസം 158 എന്ന…

3 days ago

കേരളത്തിലെ എ പ്ലസുകള്‍ പൊള്ളത്തരം: പ്രൊഫ. കാനാ സുരേശന്‍

കോഴിക്കോട്: കേരളത്തിലെ ഫുള്‍ എ പ്ലസുകള്‍ പൊള്ളത്തരമാണെന്ന് ശാസ്ത്രജ്ഞനും ഇന്ത്യന്‍ നാഷണല്‍ അക്കാഡമി ഫെലോയുമായ പ്രൊഫ. കാനാ സുരേശന്‍. എസന്‍സ്…

3 days ago