KERALA

കെ. ആര്‍. നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശങ്കര്‍ മോഹനനെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന് ദലിത് സമുദായ മുന്നണി

കെ. ആര്‍. നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവരണ അട്ടിമറിയും ജാതി വിവേചനവും, സ്ത്രീ വിരുദ്ധതയും നടപ്പിലാക്കിയ ഡയറക്ടര്‍ ശങ്കര്‍ മോഹനനെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന് ദലിത് സമുദായ മുന്നണി ചെയര്‍മാന്‍ സണ്ണി എം.കപിക്കാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഡിസംബര്‍ അഞ്ചുമുതല്‍ കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ദലിത് സമുദായ മുന്നണി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണ ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും സമ്പന്ന- വരേണ്യ വിഭാഗങ്ങള്‍ കുത്തകയാക്കി വെക്കുകയും , ദലിത് പിന്നോക്ക വിഭാഗങ്ങളെ അകറ്റിനിര്‍ത്തുവാനും, നിയമനങ്ങളിലും വിദ്യാര്‍ത്ഥി പ്രവേശനത്തിലും സംവരണം അട്ടിമറിക്കുവാനും ദേശീയ തലത്തില്‍ തന്നെ നടക്കുന്ന നീക്കങ്ങളുടെ തുടര്‍ച്ചയാണ് കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ വിദ്യാര്‍ത്ഥികളോട് ജാതി മനോഭാവം പ്രകടിപ്പിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. ശങ്കര്‍ മോഹനനെ പോലുള്ള ഒരാളെ ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുത്. വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഭവിച്ച ജാതി വിവേചനത്തെ മുന്‍നിര്‍ത്തി നീതിക്കുവേണ്ടി സമരം ചെയ്യുമ്പോള്‍ അവര്‍ക്ക് കാതുകൊടുക്കാതെ , ആ സ്ഥാപനം അടച്ചിട്ട് സമാധാനപരമായ സമരത്തെ നിശബ്ധമാക്കുവാനുള്ള നീക്കം സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടാകുന്നത് ഖേദകരമായ കാര്യമാണ്. കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍മോഹനനെയും, പക്ഷപാതപരമായും, സ്ത്രീവിരുദ്ധമായും പെരുമാറുന്ന ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനേയും സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്ത് കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കും , സ്ത്രീ തൊഴിലാളികള്‍ക്കും നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദലിത് സമുദായ മുന്നണി ജനറല്‍ സെക്രട്ടറി അഡ്വ.പി.എ.പ്രസാദ് അധ്യക്ഷത വഹിച്ചു. പ്രൊഫ. മോഹന്‍ ഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. ബിജോയ് ഡേവിഡ് ഡോ.റ്റി. എന്‍ ഹരികുമാര്‍, മണികണ്ഠന്‍ കാട്ടാമ്പള്ളി, തങ്കമ്മ ഫിലിപ്, കെ.വത്സകുമാരി, ഗോവിന്ദന്‍ കിളിമാനൂര്‍, എം.ഡി.തോമസ്, ആര്‍.അനിരുദ്ധന്‍ , ശ്യാമള കോയിക്കല്‍, വിജയന്‍ മണ്ണന്തല എന്നിവര്‍ സംസാരിച്ചു..

News Desk

Recent Posts

‘റൂമിയും കൃഷ്ണനും’ പ്രഭാഷണ പരമ്പര 19 ന് ആരംഭിക്കും

തിരുവനന്തപുരം: "റൂമിയും കൃഷ്ണനും" എന്ന വിഷയത്തെക്കുറിച്ച് സൂഫി പണ്ഡിതനും എഴുത്തുകാരനുമായ സിദ്ദിഖ് മുഹമ്മദ് അവതരിപ്പിക്കുന്ന പ്രഭാഷണ പരമ്പര ശനിയാഴ്ച ആരംഭിക്കും.പുളിയറക്കോണം…

38 mins ago

ആർവൈഎഫ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെതിരെ വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആർ വൈ എഫ്…

59 mins ago

മലയാളത്തിലെ ഉന്നത വിജയികളെ അനിൽസ് കരീർ ഗൈഡൻസ് സെന്റർ ആദരിച്ചു

അദ്ധ്യാപകനും സഹകാരിയും സാമൂഹ്യ രാഷ്ട്രീയ പ്രതിഭയുമായിരുന്ന ശ്രീ. ജി. കരുണാകരന്റെ സ്മരണാര്‍ത്ഥം അദ്ദേഹം അദ്ധ്യാപകനായിരുന്ന കൺകോർഡിയ ലൂഥറൻ ഹൈസ്കൂളിലെ പത്താം…

1 hour ago

വരാൻ പോകുന്നത് ആരോഗ്യ ദുരന്തം : ഡോ. ജോസ് ഐസക്

തിരുവനന്തപുരം : കൃത്രിമ ചേരുവകൾ ചേർത്ത് തയ്യാറാക്കുന്ന പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ വരും തലമുറയെ കാത്തിരിക്കുന്നത് ഭീകരമായ ആരോഗ്യ…

14 hours ago

ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ യുവത്വത്തിൻ്റെ ആഘോഷവുമായി കൂടൽ തുടങ്ങി

മലയാളത്തിലാദ്യമായി ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം "കൂടൽ" ചിത്രീകരണം തുടങ്ങി. ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് അവതരിപ്പിക്കുന്നത്. ബിബിൻ…

2 days ago

ആരാധകര്‍ക്കായി ധോണിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോകളും ഒരുക്കി ധോണി ആപ്പ്

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഒരു ലക്ഷം പേര്‍ക്ക് പ്ലാറ്റ്ഫോം പ്രവേശനവും എക്‌സ്‌ക്ലൂസീവ് ഫീച്ചേഴ്സും സൗജന്യം കൊച്ചി: ക്രിക്കറ്റ് താരം ധോണിയുടെ…

2 days ago