KERALA

ദുരിതാശ്വാസനിധിയിലെ വന്‍തട്ടിപ്പ്; അടിമുടി അഴിമതിയുടെ തെളിവെന്ന് കെ. സുധാകരന്‍ എം പി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ വരെ കെെയ്യിട്ട് വാരുന്ന നിലയില്‍ സംസ്ഥാനത്ത് അടിമുടി അഴിമതി കൊടികുത്തി വാഴുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. ഭരണകക്ഷിയില്‍പ്പെട്ടവരും അവരുടെ ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥലോബിയുമാണ് ഇതിന് പിന്നിലെന്നും അശരണര്‍ക്ക് സഹായമാകേണ്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പിന്‍റെ വ്യാപ്തി ഞെട്ടിപ്പിക്കുന്നതാണെന്നും സുധാകരന്‍ പറഞ്ഞു.

കോടികളുടെ തിരിമറിയും ക്രമക്കേടും നടന്നെന്നാണ് മാധ്യമവാര്‍ത്തകളിലൂടെ അറിയാന്‍ കഴിഞ്ഞത്. പരിശോധനയോ മാനദണ്ഡങ്ങളോ പാലിക്കാതെ ഇടനിലക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് പണം തട്ടിയെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. ഭരണ കക്ഷികളുടെ പിന്‍ബലമില്ലാതെ ഉദ്യോഗസ്ഥര്‍ ഇത്രയും വലിയ തട്ടിപ്പ് നടത്താന്‍ ധെെര്യപ്പെടില്ല. സിപിഎം നേതാക്കള്‍ പ്രതികളായ എറണാകുളം പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് നമുക്ക് അത് ബോധ്യപ്പെട്ടതാണ്. എന്നാല്‍ അവരെയെല്ലാം സംരക്ഷിക്കുന്ന നിലപാടാണ് അന്ന് സര്‍ക്കാരും ഇടതുമുന്നണിയും സ്വീകരിച്ചത്. ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ തട്ടിയെടുത്ത സാഹചര്യം ഉണ്ടാക്കിയത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെയാണ്.
എറണാകുളം കലക്ടറേറ്റിലെ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിലെ ഗുരുതര കണ്ടെത്തലുകള്‍ അടങ്ങുന്ന വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടില്‍ ശക്തമായ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇത്തരം സംഭവം ആവര്‍ത്തിക്കില്ലായിരുന്നു. ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിന് കൂട്ടുനിന്ന മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. അതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കണമെന്നും കെ.സുധാകരന്‍ എം.പി ആവശ്യപ്പെട്ടു.

News Desk

Recent Posts

‘റൂമിയും കൃഷ്ണനും’ പ്രഭാഷണ പരമ്പര 19 ന് ആരംഭിക്കും

തിരുവനന്തപുരം: "റൂമിയും കൃഷ്ണനും" എന്ന വിഷയത്തെക്കുറിച്ച് സൂഫി പണ്ഡിതനും എഴുത്തുകാരനുമായ സിദ്ദിഖ് മുഹമ്മദ് അവതരിപ്പിക്കുന്ന പ്രഭാഷണ പരമ്പര ശനിയാഴ്ച ആരംഭിക്കും.പുളിയറക്കോണം…

50 mins ago

ആർവൈഎഫ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെതിരെ വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആർ വൈ എഫ്…

1 hour ago

മലയാളത്തിലെ ഉന്നത വിജയികളെ അനിൽസ് കരീർ ഗൈഡൻസ് സെന്റർ ആദരിച്ചു

അദ്ധ്യാപകനും സഹകാരിയും സാമൂഹ്യ രാഷ്ട്രീയ പ്രതിഭയുമായിരുന്ന ശ്രീ. ജി. കരുണാകരന്റെ സ്മരണാര്‍ത്ഥം അദ്ദേഹം അദ്ധ്യാപകനായിരുന്ന കൺകോർഡിയ ലൂഥറൻ ഹൈസ്കൂളിലെ പത്താം…

1 hour ago

വരാൻ പോകുന്നത് ആരോഗ്യ ദുരന്തം : ഡോ. ജോസ് ഐസക്

തിരുവനന്തപുരം : കൃത്രിമ ചേരുവകൾ ചേർത്ത് തയ്യാറാക്കുന്ന പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ വരും തലമുറയെ കാത്തിരിക്കുന്നത് ഭീകരമായ ആരോഗ്യ…

14 hours ago

ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ യുവത്വത്തിൻ്റെ ആഘോഷവുമായി കൂടൽ തുടങ്ങി

മലയാളത്തിലാദ്യമായി ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം "കൂടൽ" ചിത്രീകരണം തുടങ്ങി. ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് അവതരിപ്പിക്കുന്നത്. ബിബിൻ…

2 days ago

ആരാധകര്‍ക്കായി ധോണിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോകളും ഒരുക്കി ധോണി ആപ്പ്

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഒരു ലക്ഷം പേര്‍ക്ക് പ്ലാറ്റ്ഫോം പ്രവേശനവും എക്‌സ്‌ക്ലൂസീവ് ഫീച്ചേഴ്സും സൗജന്യം കൊച്ചി: ക്രിക്കറ്റ് താരം ധോണിയുടെ…

2 days ago