ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലെ റെയിൽവേ സ്റ്റേഷനോടുള്ള അവഗണന റെയിൽവേ ബോർഡിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രിയും നിയോജക മണ്ഡലം എം എൽ എ യുമായ ഡോ. ആർ ബിന്ദു പറഞ്ഞു. കല്ലേറ്റുംകര റെയിൽവേ സ്റ്റേഷനിലെ ശോചനീയാവസ്ഥ നേരിൽക്കണ്ട് വിലയിരുത്തുകയായിരുന്നു മന്ത്രി.
പഴയകാല റെയിൽവെ സ്റ്റേഷനുകളിൽ പശ്ചാത്തലസൗകര്യത്തിൽ ഇത്ര അവഗണന നേരിടുന്ന സ്റ്റേഷൻ വേറെ ഉണ്ടാവില്ലെന്നും ഇക്കഴിഞ്ഞ അഞ്ചു വർഷത്തെ അധികൃതരുടെ പെർഫോമൻസ് ദയനീയമാണെന്നും മന്ത്രി പറഞ്ഞു.
വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും പ്രതിവർഷം വർദ്ധന ഉള്ളപ്പോഴും, കഴിഞ്ഞ അഞ്ചു വർഷത്തിലും ഒരു മുന്നേറ്റവും സ്റ്റേഷന് ഉണ്ടായിട്ടില്ല. സ്റ്റേഷൻ പ്രവർത്തനത്തെപ്പറ്റിയും സൗകര്യവർദ്ധനയോട് റെയിൽവെ അധികൃതർ കാണിക്കുന്ന ശ്രദ്ധക്കുറവിനെപ്പറ്റിയും യാത്രക്കാർക്കും നാട്ടുകാർക്കും നിരവധി പരാതികളാണുള്ളത്.
പാസഞ്ചേഴ്സ് അസോസിയേഷനും സ്റ്റേഷനുമായി ബന്ധപ്പെട്ട വിവിധ ജോലികൾ ചെയ്യുന്നവരുടെയും ആക്ഷേപങ്ങൾ ഗുരുതരമാണ്. പാസഞ്ചറുകളടക്കം നിലവിലെ ട്രെയിനുകൾക്ക് ഉണ്ടായിരുന്ന സ്റ്റോപ്പുകൾ നിർത്തലാക്കിയതടക്കമുള്ള ആക്ഷേപങ്ങൾ അധികൃതർ ശ്രദ്ധിച്ചിട്ടു പോലുമില്ല. ശുചിമുറിയും വിശ്രമമുറിയും പോലുള്ള നിർബന്ധിത സൗകര്യങ്ങളിൽ പോലും പരിതാപകരമാണ് നില.
ഒന്നര വർഷം മുമ്പു തുടങ്ങിയ കുളിമുറി നിർമ്മാണം സമയത്തിനു തീർക്കാനുള്ള മുൻകൈ പോലും സ്റ്റേഷൻ അധികൃതർ എടുത്തിട്ടില്ല. ബഹു. എംപി അഞ്ചു വർഷമായി സ്റ്റേഷൻ സന്ദർശിച്ചിട്ടു പോലുമില്ലാത്ത സ്ഥിതിയാണ്. കേന്ദ്രമന്ത്രിയുടെയും റെയിൽവെ ബോർഡിന്റെയും എംപിയുടെതന്നെയും അടിയന്തിര ശ്രദ്ധയിൽ ഇവ കൊണ്ടുവരുമെന്നും മന്ത്രി ഡോ. ആർ ബിന്ദു വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്ററുടെയും മറ്റു ജനപ്രതിനിധികളുടെയും ഒപ്പം റെയിൽവേ സ്റ്റേഷനിലെത്തിയ മന്ത്രി യാത്രക്കാരുടെ വിമർശനങ്ങളും പ്രശ്നങ്ങളും നേരിട്ട് മനസ്സിലാക്കുകയും പരിഹാരത്തിനായി ഇടപെടുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.
നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…
വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…
എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…
കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…
പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…