KERALA

ബുധനാഴ്ച (July 19, 2023) എം.സി റോഡിൽ ഗതാഗത നിയന്ത്രണം

വിലാപയാത്ര കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും.

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ബുധനാഴ്ചരാവിലെ രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും കോട്ടയത്തേക്ക് പുറപ്പെടും. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും. വിലാപയാത്ര കടന്നുപോകുന്നതിനാല്‍ എം സി റോഡില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ നാലര മുതലാണ് നിയന്ത്രണം.

ഗതാഗത നിയന്ത്രണം ഇങ്ങനെ

വെമ്പായം ഭാഗത്തുനിന്ന് എം.സി റോഡ് വഴി തിരുവനന്തപുരം സിറ്റിയിലേക്ക് പോകേണ്ടവർ കന്യാകുളങ്ങര നിന്ന് വലത്തേക്ക് തിരിഞ്ഞ് പോത്തൻകോട് വഴിയോ നെടുവേലി പന്തലക്കോട് അയിരൂപ്പാറ ശ്രീകാര്യം വഴിയോ സിറ്റിയിലേക്ക് പോകേണ്ടതാണ്.

നെടുമങ്ങാട് നിന്ന് എംസി റോഡ് വഴി സിറ്റിയിൽ പോകേണ്ടവർ ശീമവിള മുക്ക് ജങ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് കല്ലയം കിഴക്കേ മുക്കോല വയലിക്കട വഴി സിറ്റിയിലേക്ക് പോകണം.

നെടുമങ്ങാട് നിന്ന് എം.സി റോഡ് വഴി വെഞ്ഞാറമ്മൂട് ഭാഗത്തേക്ക് പോകേണ്ടവർ ശീമവിള മുക്കിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് പിഎംഎസ് ചിറമുക്ക് തേക്കട വെമ്പായം വഴി പോകണം.

സിറ്റിയിൽനിന്ന് എം.സി റോഡ് വഴി വെഞ്ഞാറമ്മൂട് പോകേണ്ടവർ പള്ളിവിള ജങ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് കുറ്റിയാണി പോത്തൻകോട് വഴി തിരിഞ്ഞുപോകണം.

സിറ്റിയിൽനിന്ന് കൊട്ടാരക്കര പോകേണ്ടവർ കന്യാകുളങ്ങര കൊഞ്ചിറ പോത്തൻകോട് മംഗലപുരം ആറ്റിങ്ങൽ വഴി പോകേണ്ടതും കൊട്ടാരക്കര ഭാഗത്തുനിന്ന് തിരുവനന്തപുരം സിറ്റിയിൽ പോകേണ്ടവർ കിളിമാനൂർ ആറ്റിങ്ങൽ വഴി പോകേണ്ടതുമാണ്.

തിരുവനന്തപുരം മുതല്‍ കോട്ടയം വരെയാണ് ഗതാഗത നിയന്ത്രണം. ലോറികള്‍ ഉൾപ്പടെയുള്ള വലിയ വാഹനങ്ങളെ എം.സി റോഡ് ഒഴിവാക്കി ദേശീയപാതയിലേക്ക് തിരിച്ചുവിടും. പ്രധാന ജങ്ഷനുകളിൽ വാഹനങ്ങൾ വഴിതിരിച്ചുവിടും. വിലാപയാത്ര പ്രധാന സ്ഥലങ്ങളിൽ നിർത്തിയാകും കടന്നുപോകുക. ഇവിടങ്ങളിൽ പൊതുജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാനുള്ള അവസരമുണ്ടാകും. ഇതുമൂമുള്ള ഗതാഗതതടസം ഒഴിവാക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

നാളെ കോട്ടയത്തെത്തിക്കുന്ന ഉമ്മൻചാണ്ടിയുടെ ഭൗതികദേഹം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകള്‍ തുടങ്ങും.

News Desk

Recent Posts

ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ യുവത്വത്തിൻ്റെ ആഘോഷവുമായി കൂടൽ തുടങ്ങി

മലയാളത്തിലാദ്യമായി ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം "കൂടൽ" ചിത്രീകരണം തുടങ്ങി. ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് അവതരിപ്പിക്കുന്നത്. ബിബിൻ…

2 days ago

ആരാധകര്‍ക്കായി ധോണിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോകളും ഒരുക്കി ധോണി ആപ്പ്

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഒരു ലക്ഷം പേര്‍ക്ക് പ്ലാറ്റ്ഫോം പ്രവേശനവും എക്‌സ്‌ക്ലൂസീവ് ഫീച്ചേഴ്സും സൗജന്യം കൊച്ചി: ക്രിക്കറ്റ് താരം ധോണിയുടെ…

2 days ago

സിനിമാ സെറ്റുകളിലെ ലഹരി: നിർദേശം നൽകി കോടതി

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് . പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകി ഹൈക്കോടതി.ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി…

2 days ago

രഞ്ജി ട്രോഫി കേരളത്തിന് തകർപ്പൻ വിജയം

രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തകർപ്പൻ വിജയം. തിരുവനന്തപുരം നടന്ന മത്സരത്തിന്റെ അവസാന ദിവസം 158 എന്ന…

2 days ago

കേരളത്തിലെ എ പ്ലസുകള്‍ പൊള്ളത്തരം: പ്രൊഫ. കാനാ സുരേശന്‍

കോഴിക്കോട്: കേരളത്തിലെ ഫുള്‍ എ പ്ലസുകള്‍ പൊള്ളത്തരമാണെന്ന് ശാസ്ത്രജ്ഞനും ഇന്ത്യന്‍ നാഷണല്‍ അക്കാഡമി ഫെലോയുമായ പ്രൊഫ. കാനാ സുരേശന്‍. എസന്‍സ്…

2 days ago

കളിക്കളം – 2024 ലോഗോ പ്രകാശനം ചെയ്തു

ഒക്ടോബർ 28 മുതൽ 30 വരെ എൽ എൻ സി പി ഗ്രൗണ്ടിൽ സംസ്ഥാന പട്ടിക വർഗ വികസന വകുപ്പിനു…

2 days ago