ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ മാതാപിതാക്കളെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു

ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ മാതാപിതാക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ താമസ സ്ഥലത്ത് ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് മന്ത്രി എത്തിയത്. തായിക്കാട്ടുകര ഗാരിജിനു സമീപത്തെ കുട്ടിയുടെ താമസ സ്ഥലത്തെത്തിയ മന്ത്രി മാതാപിതാക്കളെ ആശ്വസിപ്പിച്ചു. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

പ്രതിയ്ക്ക് പരമാവധി ശിക്ഷ ലഭിക്കത്തക്കവിധമുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളും അതാണാവശ്യപ്പെട്ടത്. പഴുതുകളടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. അത്യന്തം ദു:ഖകരമായ സംഭവമാണ്. പോക്‌സോ ഇരകളുടെ അമ്മമാര്‍ക്കുള്ള ആശ്വാസനിധി ഉടന്‍ അനുവദിക്കും. ബാക്കി കാര്യങ്ങള്‍ പിന്നീട് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

News Desk

Recent Posts

പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ പ്രകാരം സംരക്ഷണം ഉറപ്പാക്കണം; എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മറ്റി വേണം – വനിതാ കമ്മിഷന്‍

ഗാര്‍ഹിക പീഡന കേസുകളില്‍ ഇരകള്‍ക്ക് കോടതിയുടെ പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ പ്രകാരമുള്ള സംരക്ഷണം ഉറപ്പാക്കണമെന്നും എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമം…

1 day ago

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്, സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കും: മന്ത്രി വീണാ ജോര്‍ജ്

പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍…

1 day ago

കരുണാസായി സാഹിത്യ പുരസ്കാരം സലിൻ മാങ്കുഴിക്ക്

പത്തൊൻപതാമത് കരുണാസായി സാഹിത്യ പുരസ്കാരം സലിൻ മാങ്കുഴിക്ക്. തിരുവിതാംകൂർ ചരിത്രത്തെ അധികരിച്ച് എഴുതിയ എതിർവാ എന്ന നോവലാണ് അവാർഡിന് അർഹമായത്.…

2 days ago

CBSE പരീക്ഷയിൽ മൺവിള ഭാരതീയ വിദ്യാഭവന് 100 % വിജയം

വിദ്യാഭവന് 100 % വിജയം. കമ്പ്യൂട്ടർ സയൻസിൽ 500 ൽ 477 (95.4%) മാർക്ക് നേടി ഫാത്തിമ ഷിറിനും, 476…

3 days ago

ഭിന്നശേഷിക്കുട്ടികളില്‍ ഭാഷാ നൈപുണി വളര്‍ത്താന്‍ കൈകോര്‍ത്ത് മലയാളം സര്‍വകലാശാലയും ഡിഫറഫന്റ് ആര്‍ട് സെന്ററും

തിരുവനന്തപുരം: ഭിന്നശേഷി പഠനമേഖലയില്‍ ഭാഷാ വികസനം സാധ്യമാക്കാന്‍ തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയും തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററും കൈകോര്‍ക്കുന്നു.…

6 days ago

ആരോഗ്യ കേരളത്തില്‍ നിന്നും കുഷ്ഠരോഗം പൂര്‍ണ്ണമായും മാറിയോ? പ്രിയ എസ് പൈ എഴുതിയ ലേഖനം വായിക്കാം

കുഷ്ഠരോഗം കേരളത്തിൽ നിന്ന് നിർമ്മാർജ്ജനം ചെയ്തു എന്ന് കരുതിയവർ ആയിരുന്നു നമ്മളേവരും. ആലപ്പുഴ ജില്ലയിലാണ് കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്…

6 days ago