യു.എസ്.ടി തിരുവനന്തപുരം കേന്ദ്രം യമ്മി എയ്ഡ് ഭക്ഷ്യമേള സംഘടിപ്പിച്ചു; സമാഹരിച്ച 4,10,000 രൂപ എസ് എ ടി ആശുപത്രിക്ക്
തിരുവനന്തപുരം, ജൂലൈ 31 2023: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി യുടെ തിരുവനന്തപുരം കേന്ദ്രത്തിൽ യമ്മി എയ്ഡ് ഭക്ഷ്യമേള സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സമാഹരിച്ച 4,10,000 രൂപ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോ കെയർ ഐസിയുവിൽ കുട്ടികളുടെ കിടക്കകൾ സ്ഥാപിക്കാനായി നൽകും.
യു. എസ്.ടിയിലെ വനിതാ ജീവനക്കാരുടെ സംഘടനയായ നെറ്റ് വര്‍ക്ക് ഓഫ് വിമണ്‍ അസോസിയേറ്റ്‌സിന്റെ (നൗ യു) നേതൃത്വത്തിലാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത് . യു. എസ്.ടി യിലെ ജീവനക്കാർ സ്വന്തം വീടുകളില്‍ നിന്ന് വിവിധ വിഭവങ്ങള്‍ പാകം ചെയ്തു കൊണ്ടുവരികയും അവ പ്രദർശിപ്പിക്കുകയും ചെയ്തു എന്നതാണ് ഈ ഭക്ഷ്യമേളയുടെ സവിശേഷത. കഴിഞ്ഞ ഒരു പതിറ്റാണ്ടായി യു.എസ്.ടിയില്‍ രുചിമേള നടന്നുവരുന്നു. കമ്പനിയുടെ കോര്‍പ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആര്‍) സംരംഭങ്ങൾക്ക് പിന്തുണ നല്‍കുകയാണ് ഈ മേളയിലൂടെ യു എസ് ടി തിരുവനന്തപുരം കേന്ദ്രം ലക്ഷ്യമിടുന്നത്.
യു.എസ്.ടിയിലെ വിവിധ വകുപ്പുകളിലുള്ള ജീവനക്കാരുടെ ടീമുകള്‍ തമ്മിലാണ് യമ്മി എയ്ഡ് ഭക്ഷ്യമേളയിൽ മാറ്റുരച്ചത്. എല്ലാ ടീമുകളും തങ്ങളുടെ കൊതിയൂറും വിഭവങ്ങള്‍ അതിമനോഹരമായി ഭക്ഷ്യമേളയില്‍ പ്രദര്‍ശിപ്പിക്കുകയും, സെലിബ്രിറ്റി ഷെഫുകൾ അടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റി ഇത് വിലയിരുത്തുകായും ചെയ്തു. ഹോട്ടല്‍ ഒ ബൈ താമരയിലെ പ്രധാന ഷെഫ് സുരേഷ്, അറിയപ്പെടുന്ന പാചകവിദഗ്ധയായ അലീന പടിക്കല്‍, താജ് കോവളം ഹോട്ടലിലെ മയൂർ രാമചന്ദ്രൻ എന്നിവര്‍ വിധികർത്താക്കളായി.
ആകെ 27 സ്റ്റാളുകൾ ആണ് ഈ വർഷത്തെ യമ്മി എയ്‌ഡിൽ പങ്കെടുത്തത്. പരമ്പരാഗത ഇന്ത്യൻ, ചൈനീസ് ഉൾപ്പടെ നിരവധി വിഭവങ്ങൾ ഒരുക്കിയിരുന്നു. ചെമ്മീൻ നെയ്യ് റോസ്റ്റ്, കരപ്പിടി കൊഴുക്കട്ട, ചിക്കൻ കേക്ക്, മത്തങ്ങ ഹൽവ, വാഴപ്പൂ കട്‌ലറ്റ്, പപ്പായ ജുജുബീസ്, ചക്ക പുഴുക്ക് തുടങ്ങിയ വിഭവങ്ങൾ വിധികർത്താക്കളുടെ പ്രത്യേക പരാമർശം നേടി. ഈ വർഷത്തെ മികച്ച സ്റ്റാൾ ആയി ‘അരപ്പാം പെട്ടി’ തിരഞ്ഞെടുക്കപ്പെട്ടു. രുചിയുടെ തറവാട് എന്ന് പേരുള്ള സ്റ്റാൾ അവതരിപ്പിച്ച ‘ഉളുന്തു കളി’, സെമികോൺ സ്റ്റാൾ അവതരിപ്പിച്ച ‘ആന്ധ്രാ ദം ചിക്കൻ ബിരിയാണി’ എന്നിവയെ മികച്ച വിഭവങ്ങളായി വിധികർത്താക്കൾ തിരഞ്ഞെടുത്തു. വൈവിധ്യമാർന്ന വിഭവങ്ങൾ അവതരിപ്പിച്ച മികച്ച സ്റ്റാൾ ആയി ‘പ്ലാവ്’ തിരഞ്ഞെടുക്കപ്പെട്ടു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പരമാവധി തുക സമാഹരിച്ച (42,000 രൂപ) സ്റ്റാളിനെ ബ്ലോക്ക്ബസ്റ്റർ സ്റ്റാൾ ആയി പ്രഖ്യാപിച്ചു.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകനായി മുൻ കേരള ടീം പേസ്…
തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്റർപ്രൈസ് എഐ സൊല്യൂഷൻ ദാതാക്കളായ ഫ്ലൈടെക്സ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് പ്രമുഖ നിക്ഷേപ-വെൽത്ത് മാനേജ്മെൻ്റ് സ്ഥാപനമായ…
കൊച്ചി, 04 ആഗസ്റ്റ് 2026: ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് (ഓഗസ്റ്റ് 1–7) ആസ്റ്റർ മെഡ്‌സിറ്റിയിലെ 'സെന്റർ ഓഫ് എക്സലൻസ് ഇൻ…
വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…
തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…
വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…