സിനിമ നടൻ മധുവിനെ ആദരിച്ചു

പ്രശസ്ത മലയാള നടൻ ശ്രീ മധുവിന്റെ നവതി (90) യോടനുബന്ധിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ ആദരിച്ചു.

നവതിയിലേക്ക് കാൽ വയ്ക്കുന്ന മലയാളത്തിന്റെ മഹാനടൻ മധുവിന് സാംസ്കാരിക വകുപ്പിന്റെ ആദരവുമായി മന്ത്രി സജി ചെറിയാൻ. ലൂമിയർ സഹോദരന്മാരിലൂടെ കൺ തുറന്ന സിനിമോട്ടോഗ്രാഫ് ക്യാമറയുടെ മാതൃകയാണ് നവതി സമ്മാനമായി മന്ത്രി മധുവിന് കൈമാറിയത്.മലയാള സിനിമയെ മുന്നോട്ട് നയിച്ച മഹാരഥനാണ് മധുവെന്ന് മന്ത്രി പറഞ്ഞു. മലയാള സിനിമയിലെ കാരണവരെന്ന് വിളിക്കാൻ നൂറു ശതമാനം അർഹതയുള്ള നടനാണ് അദ്ദേഹം. നടൻ, എഴുത്തുകാരൻ, സംവിധായകൻ, നിർമ്മാതാവ്, സ്റ്റുഡിയോ ഉടമ തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം കഴിവ് തെളിയിച്ചു. 400 ൽ അധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹത്തിന്റെ ഓരോ കഥാപാത്രവും ജീവസുറ്റതായിരുന്നു. അദ്ദേഹത്തിന്റെ നവതി ആഘോഷവുമായി ബന്ധപ്പെട്ട്   ഒരു പ്രത്യേക പരിപാടി സാംസ്കാരിക വകുപ്പ് ആവിഷ്ക്കരിക്കുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിനും കേരളത്തിലെ എല്ലാ ജനങ്ങൾക്കും വേണ്ടി അദ്ദേഹത്തെ ആദരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മധുവിനെ പൊന്നാടയണിയിച്ച് ആദരിച്ച മന്ത്രി  ഉപഹാരമായി ഒരു ലക്ഷം രൂപയും സമ്മാനിച്ചു. സർക്കാരും ജനങ്ങളും നൽകുന്ന സ്നേഹവും ആദരവും തന്റെ മനസ് നിറച്ചുവെന്ന് നടൻ മധു പ്രതികരിച്ചു. പിറന്നാൾ ആഘോഷങ്ങൾ പ്രമാണിച്ച് തന്റെ വസതിയിലെത്തിയ എല്ലാവർക്കും അദ്ദേഹം നന്ദിയും അറിയിച്ചു. കെ എസ് എഫ് ഡി സി ചെയർമാനും സംവിധായകനുമായ ഷാജി എൻ കരുൺ , കെ എസ് എഫ് ഡി സി എം. ഡി അബ്ദുൾ മാലിക്, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ , മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മനു സി പുളിക്കൽ എന്നിവരും സന്നിഹിതരായി.

News Desk

Recent Posts

ടോറസ് ലോറി തട്ടുകടയിലേക്ക് ഇടിച്ചു കയറി

ആറ്റിങ്ങൽ: മൂന്നമുക്ക് ജംഗ്ഷനിൽ ടോറസ് ലോറി സുന്ദരൻ തട്ടുകട ഹോട്ടൽ കടയിലേക്ക് ഇടിച്ചു കയറി. ലോറിയ്ക്കും കടയിലും തീപ്പിടിച്ചു. സേന…

1 hour ago

തിരുവനന്തപുരത്ത് വാഹനാപകടം: ജനം ടി വി ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ അന്തരിച്ചു

നം ടി വി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ (26) വാഹനാപകടത്തിൽ അന്തരിച്ചു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക്…

15 hours ago

ഹരിത ഓണം; ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കും: വിനോദ സഞ്ചാര വകുപ്പ്

വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം വാരാഘോഷം പ്ലാസ്റ്റിക് രഹിതവും പൂർണ്ണമായും പരിസ്ഥിതിസൗഹൃദവുമായി നടപ്പിലാക്കുമെന്ന് ഗ്രീൻ പ്രോട്ടോകോൾ…

17 hours ago

കുറ്റിപ്പുറം ബസ് അപകടം ഗൗരവതരമെന്ന് ഗതാഗത മന്ത്രി സിപി ജോൺ

പോസ്റ്റ് ക്രാഷ് എൻക്വയറി നടന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും ഇത്തരം അപകടങ്ങൾ ആവർത്തിക്കരുത്. കർശനമായ വേഗ നിയന്ത്രണം ഈ മഴക്കാലത്ത് നടത്തണം. സ്പീഡ്…

18 hours ago

ശാസ്ത്രീയ മാലിന്യ പരിപാലനത്തിന് ഏകോപിത പ്രവർത്തനം അനിവാര്യം – മുഖ്യമന്ത്രി വി ഡി സതീശൻ

ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി…

18 hours ago

ഓണവിപണിയിൽ മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കും: മന്ത്രി അനൂപ് ജേക്കബ്

സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്റ്റ് 8 മുതൽ ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സിവിൽ…

18 hours ago