കാർഷിക സർവ്വകലാശാല ബിരുദ ദാന ചടങ്ങില്‍ ഗവര്‍ണ്ണര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി

കേരള കാർഷിക സർവകലാശാല 2023 അദ്ധ്യയന വർഷത്തെ ബിരുദ ദാന ചടങ്ങ് വെളളായണി കാർഷിക കോളേജിൽ വെച്ച് നടത്തി. കേരള ഗവർണറും കാർഷിക സർവകലാശാലാ ചാൻസിലറുമായ  ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായിരുന്നു.കൂടിയ രോഗ പ്രതിരോധ ശേഷിയും കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാനുള്ള കഴിവുകളുമുള്ള കാർഷിക വിളകൾ ഉരിതിരിച്ചെടുക്കുന്നതിനുള്ള ജീൻ എഡിറ്റിംഗ്, ജൈവ കൃഷി പോലുള്ള സുസ്ഥിരമായ കൃഷി രീതികൾ തുടങ്ങി എല്ലാവർക്കും ആരോഗ്യകരമായ ഭാവി ഉറപ്പു നൽകുന്നത്തിനുള്ള ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വൈസ് ചാൻസലർ ഡോ. ബി. അശോക് ഐ. എ. എസ്., കാർഷിക സർവ്വകലാശാല രജിസ്ട്രാര്‍ ഡോ. സക്കീര്‍ ഹുസൈൻ; ഡീന്‍ ഓഫ് ഫാക്കല്‍റ്റി (കാർഷിക കോളേജ് വെള്ളായണി) ഡോ. റോയ് സ്റ്റീഫൻ; വിവിധ കോളേജുകളുടേയും ഗവേഷണ സ്ഥാപനങ്ങളുടെയും മേധാവികൾ എന്നിവർ പങ്കെടുത്തു.

നബാർഡ് ചെയർമാൻ, ശ്രീ. കെ.വി. ഷാജിക്ക് കാർഷിക സർവകലാശാല ഓണററി ഡോക്ടറേറ്റ് ബഹുമതി നൽകി ആദരിക്കുന്നു.

തങ്ങളുടെ നേട്ടങ്ങളിൽ രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും പങ്ക് തിരിച്ചറിഞ്ഞു അവരോട് തിരികെ പ്രതിബദ്ധതയുള്ളവരായിരിക്കണമെന്നു കാർഷിക സർവകലാശാലാ വൈസ് ചാൻസലർ ഡോ.ബി.അശോക് ഐ.എ.എസ്.വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.

സർവ്വകലാശാലയിലെ പാഠ്യപഠ്യേതര വിഷയങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികൾക്കുള്ള വിവിധ അവാർഡുകൾ ചടങ്ങിൽ വച്ച് വിതരണം ചെയ്തു. കാർഷികവും അനുബന്ധ വിഷയങ്ങളിലുമായി വിവിധ വിഭാഗങ്ങളിൽ നിന്ന് 972 പേർ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. 66 പി.എച്ച്.ഡി., 302 പി.ജി., 527 യു.ജി. ഡിഗ്രി, 70 ഡിപ്ലോമ സർട്ടിഫിക്കറ്റുകളാണ് ചടങ്ങിൽ വിതരണം ചെയ്തത്.

ബിരുദ, ബിരുദാനന്തര, ഗവേഷണ വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞ ചൊല്ലുന്നു

error: Content is protected !!