കേന്ദ്ര ബഡ്ജറ്റ്: രമേശ് ചെന്നിത്തലയുടെ പ്രതികരണം

ഇന്നത്തെ കേന്ദ്ര ബഡ്ജറ്റ് അധികാരം നിലനിർത്താനുള്ള ഉപകരണമാക്കി മാറ്റിയിരിക്കുകയാണ്. ബിഹാറിനും ആന്ധ്രാപ്രദേശിനും കൂടുതൽ കാര്യങ്ങൾ പ്രഖ്യാപിച്ചു കൊണ്ട് ഭരണം നിലനിർത്താനുള്ള ഒരു നീക്കമാണ് കേന്ദ്ര സർക്കാർ നടത്തിയിട്ടുള്ളത്. ഈ ബഡ്ജറ്റ് വാസ്തവത്തിൽ അവതരിപ്പിക്കേണ്ടത് ബീഹാർ അസംബ്ലിയിലും ആന്ധ്രാപ്രദേശ് അസംബ്ലിയിലുമാണ്. കാരണം ഈ രണ്ടു സംസ്ഥാനങ്ങൾക്കേ പ്രയോജനമുള്ളൂ. മറ്റ് സംസ്ഥാനങ്ങൾക്ക് പരിഗണന പോലുമില്ല എന്നുള്ളതാണ് ഒറ്റ നോട്ടത്തിൽ കാണാൻ കഴിയുന്നത് . തന്നെയുമല്ല രാജ്യത്തെ വിലക്കയറ്റം തടഞ്ഞു നിർത്താൻ ഒരു ഇടപെടലുമില്ല.

കർഷകർ ഉന്നയിച്ച ഒരാവശ്യത്തിനു പരിഗണനയില്ല. കർഷക സമരത്തിലൂടെ ഉന്നയിക്കപ്പെട്ട ഒരാവശ്യത്തിനും പരിഹാരം പറയുന്നില്ല. അതുപോലെ തന്നെ തൊഴിലില്ലായ്മ പരിഹരിക്കുമെന്ന് പറഞ്ഞ് പ്രഖ്യാപിച്ചിട്ടുളള കാര്യങ്ങൾ പ്രായോഗികമായി നടക്കാൻ പോകുന്നവയല്ല. പൊതുവെ ബഡ്ജറ്റ് നിരാശാജനകമാണ്; രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്കോ , പുരോഗതിക്കോ, വിലക്കയറ്റം തടഞ്ഞുനിർത്താനോ , സാധാരണക്കാരും പാവപ്പെട്ടവരുമായവരുടെ ജീവിത നിലവാരത്തിൽ മാറ്റം വരുത്താനോ ഉതുകുന്ന കർമ്മ പദ്ധതികളില്ലാത്ത ബഡ്ജറ്റാണിത്. ദീർഘവീക്ഷണമില്ലാത്ത ബഡ്ജറ്റ് എന്ന് തന്നെ നമുക്ക്പറയാൻ കഴിയും.

മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പണം വർദ്ധിപ്പിച്ചിട്ടില്ല. ഈ ബഡ്ജറ്റ് രാജ്യത്തെ കോർപ്പറേറ്റുകളുടെ താൽപ്പര്യം ലാക്കാക്കി കൊണ്ടുള്ളതാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യങ്ങൾ ഒന്നും ബഡ്ജറ്റിൽ പരിഗണിച്ചിട്ടില്ല. കേരളത്തോട് ഒരു അനുഭാവവും പ്രകടിപ്പിച്ചില്ല , ആന്ധ്രക്കും ബിഹാറിനും അവർ ആവശ്യപ്പെട്ട പാക്കേജുകൾ കൊടുത്തില്ലായെങ്കിൽ സർക്കാർ തന്നെ താഴെ പോകും എന്ന ഭീതികൊണ്ടാണ് അവർക്ക് വലിയ പരിഗണന നൽകിയിട്ടുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

error: Content is protected !!