കേരളത്തിലെ എടിഎം കവർച്ച നടത്തിയ അതിലൊരാളെ തമിഴ്നാട് പോലീസ് വെടിവെച്ചു കൊന്നു

H സുമാദ്ദീൻ (40) ഹരിയാനയിലെ പൽവാൽ സ്വദേശിയാണ് തമിഴ്നാട് പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. K അസ്സർ (30) പൽവാൽ സ്വദേശിയായ ഇയാള്‍ക്ക് കാലിൽ വെടിയേറ്റിട്ടുണ്ട്. മറ്റ് അറസ്റ്റിലായവര്‍ മുഹമ്മദ് ഇക്രം (42), നൂഹ് ജില്ല, മുബാരക്ക് (18), സബീർ ഖാൻ (26), ഷൗക്കീൻ (21), ഇർഫാൻ (32) എന്നിങ്ങനെയാണ്. ഇവരും പൽവാൽ ജില്ലക്കാരാണ്.

കേരളം കണ്ട ഏറ്റവും വലിയ ആസൂത്രിത എടിഎം കൊള്ളയാണ് തൃശ്ശൂരിൽ നടന്നത്. 20 കിലോമീറ്റർ പരിധിയിൽ മൂന്ന് എടിഎം കൗണ്ടറുകളിലാണ് രാത്രി മോഷണം നടന്നത്. 68 ലക്ഷം രൂപ കൊ ള്ളയടിക്കപ്പെട്ടു. തമിഴ്നാട്ടിലെ നാമക്കലിൽ വെച്ചാണ് ഏഴ് പ്രതികളെയും സിനിമാ സ്റ്റൈലിൽ തമിഴ്നാട് പോലിസ് പിടികൂടിയത്. ഏറ്റുമുട്ടലിനിടെ പ്രതികളിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു.

പുലർച്ചെ 2.10 നാണ് ആദ്യ മോഷണം. ഇരിങ്ങാലക്കുടയ്ക്കടുത്ത് മാപ്രാണ ത്തെ എസ്ബിഐ എടിഎമ്മിലേക്ക് കാറിലെത്തിയ മുഖം മൂടി സംഘം കയറി ഗ്യാസ് കട്ടറുപയോഗിച്ച് എടിഎം തകര്‍ ത്തു. അവിടെനിന്ന് തട്ടിയെടുത്തത് 33 ലക്ഷം രൂപ. എടിഎം തകര്‍ന്ന സന്ദേശം ബാങ്ക് സര്‍വ്വറില്‍ നിന്ന് പൊലീസിന് കിട്ടി. 2.45 ഓടെ പൊലീസ് മാപ്രാണത്ത് എത്തി. കവര്‍ച്ചാസംഘം അപ്പോഴേക്കും 20 കിലോമീറ്റര്‍ കടന്നിരുന്നു.

പുലർച്ചെ 3.02 ന് കൊള്ളസംഘം നേരെ തൃശൂര്‍ നഗരത്തിലെ നായ്ക്കനാല്‍ ഷൊര്‍ണൂര്‍ റോഡിലുള്ള രണ്ടാമത്തെ എസ്ബിഐ എടിഎമ്മിലെത്തി. ഇവിടെ നിന്ന് 10 ലക്ഷം രൂപ കവർന്നു. അതേ കാറില്‍ കോലഴിയിലേക്ക് പോയി. എടിഎം കൗണ്ടറിലുള്ള സിസിടിവി സ്പ്രേ ചെയ്ത് മറച്ച ശേഷം കോലഴിയില്‍ നിന്ന് 25.8 ലക്ഷം രൂപ കവർന്നു. അലർട്ട് കിട്ടി യതനുസരിച്ച് പൊലീസ് രണ്ടാമത്തെ പോയിന്‍റിൽ പരിശോധന നടത്തുമ്പോ ഴായിരുന്നു ഇത്.

വെള്ള കാറിനെ തേടി തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പൊലീസുകാർ കൂട്ടത്തോടെ പരിശോ ധന നടത്തിയെങ്കിലും പാലക്കാട് അതിർ ത്തിയിൽ കാത്തുനിന്ന കണ്ടെയ്നർ ലോറിക്കുള്ളിലേക്ക് വെള്ളക്കാർ കയറ്റി, മോഷണ സംഘം കേരളം വിട്ടിരുന്നു. അയൽ സംസ്ഥാനങ്ങളിലെ പൊലീസിന് കേരളാ പൊലീസ് വിവരം കൈമാറിയിരുന്നു. കേരളത്തിന്‍റെ അതിർത്തി ജില്ലകളിൽ പരിശോധന ഊർജിതമായി. കണ്ടെയ്നർ ലോറിയിലാണ് പ്രതികൾ എന്ന വിവരം രാവിലെ 8:45ന് തമിഴ്നാട് പൊലീസിന് ലഭിച്ചു. നാമക്കലിലെ കുമാ രപാളയം ജംഗ്ഷൻ ബൈപാസിൽ വച്ച് പൊലീസ് സംഘം കണ്ടെയ്നറിന് കൈ കാണിച്ചെങ്കിലും നിർത്താതെ പോയി. ദുരൂഹത സംശയിച്ച പൊലീസ് പിന്നാലെ പാഞ്ഞു.

തൊട്ടടുത്തുള്ള ടോൾ ഗേറ്റിന് അടുത്ത് വച്ച് ലോറി വെട്ടിത്തിരിച്ച് അടുത്ത വഴി യിലേക്ക് പോകാൻ ശ്രമിച്ചു. അതിനിടെ നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു. പൊലീസ് പിന്നാലെ തന്നെ പാഞ്ഞു. സന്യാസിപ്പെട്ടിയിൽ വച്ച് വാഹനം നിർ ത്തി ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു. മുന്നിൽ 4 പേർ ഇരിക്കുന്നുണ്ടായിരുന്നു. അവരെയും കസ്റ്റഡിയിൽ എടുത്ത് പൊ ലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു. അപ്പോ ഴൊന്നും എടിഎം മോഷണ സംഘമാ ണെന്ന പൊലീസ് അത്രകണ്ട് സംശയിച്ചി രുന്നില്ല. വഴിയിൽ വച്ച് ലോറിയുടെ ഉള്ളി ൽ എന്തോ ഉണ്ടെന്ന് പൊലീസിന് സംശ യം തോന്നി. ലോറി നിർത്തി തുറന്നു പരിശോധിക്കാൻ ശ്രമിച്ചു. അപ്പോഴാണ് അകത്തു കാറും 2 പേരും ഉണ്ടെന്ന് കണ്ടത്. കണ്ടെയ്നറിന് ഉള്ളിൽ ഉള്ളവർ പുറത്തേക് ഓടാൻ ശ്രമിച്ചു. അവരെ കീഴ്പ്പെടുത്തി. ഇതിനിടയിൽ ഡ്രൈവർ, പൊലീസ് ഇൻസ്‌പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചു. അയാളെ വെടി വച്ച് വീഴ്ത്തി.

വാര്‍ത്ത‍ കടപ്പാട് : ഭാസ്കരൻനായർ അജയൻ

error: Content is protected !!