വഖഫ് സ്വത്തുക്കള്‍ കേന്ദ്ര ഭരണകൂടം കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നു

കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നു. സൃഷ്ടാവിന് വേണ്ടി വിശ്വാസികള്‍ ആദര പൂര്‍വ്വം സമര്‍പ്പിക്കുന്ന വഖഫ് സ്വത്തുക്കള്‍ നിയമ നിര്‍മ്മാണത്തിലൂടെ കവര്‍ന്നെടുക്കാനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്. അങ്ങേയറ്റം അപകടകരമായ വഖഫ് ഭേദഗതി നിയമത്തിനെതിരെ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ തിരുവനന്തപുരം താലൂക്ക് കമ്മറ്റിയടെ നേതൃത്വത്തില്‍ രാജ്ഭവന് മുന്നില്‍ മത പണ്ഡിതരുടെ പ്രതിഷേധ സംഗമം നടത്തുകയാണ്. 2025 ഫെബ്രുവരി 5 ബുധനാഴ്ച 10.30ന് നടക്കുന്ന പ്രതിഷേധ സംഗമത്തില്‍ പ്രമുഖ മത പണ്ഡിതരും നേതാക്കളും സംബന്ധിക്കുന്നു.

error: Content is protected !!