ഓപ്പറേഷൻ സിന്ദൂറിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി ത്രിവർണ്ണ സ്വാഭിമാന യാത്ര നടത്തി

പാക് ഭീകരതയ്ക്ക് ശക്തമായ സന്ദേശം നൽകിയ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ പ്രധാനമന്ത്രിക്കും ധീര സൈനികർക്കും അഭിവാദ്യം അർപ്പിച്ച് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ മുൻ സൈനികരും ദേശസ്നേഹികളും തിരുവനന്തപുരത്ത് ത്രിവർണ്ണ സ്വാഭിമാന യാത്ര നടത്തി.

മ്യൂസിയം മുതൽ പാളയം രക്തസാക്ഷി മണ്ഡപംവരെ നടന്ന  ത്രിവർണ സ്വാഭിമാന യാത്ര ലെഫ്റ്റനന്റ്  ജനറൽ ജി.എൻ. നീലകണ്ഠൻ  ഫ്ലാഗ് ഓഫ് ചെയ്തു.
മുൻ സൈനികരായ കേണൽ ഡിന്നി, കേണൽ പൊന്നമ്മ, കേണൽ സുധാകരൻ, കേണൽ ആർ. ജി നായർ, ക്യാപ്റ്റൻ ഗോപകുമാർ ഒളിമ്പ്യൻ പത്മിനി തോമസ്, ചലച്ചിത്ര സംവിധായകൻ വിനു കിരിയത്ത്, ചലച്ചിത്ര നടി റ്റി.റ്റി. ഉഷ,  ബിജെപി തിരുവനന്തപുരം സിറ്റി ജില്ല പ്രസിഡൻ്റ് കരമന ജയൻ, സ്വർഗ്ഗീയ മേജർ ജെറി പ്രേംരാജിൻ്റെ മാതാവ് എന്നിവർ പ്രസംഗിച്ചു. ഓപ്പറേഷൻ സിന്ദൂറിലൂടെ രാജ്യത്തിന്റെ ആത്മാഭിമാനം നമ്മുടെ സൈന്യവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഉയർത്തിപ്പിടിച്ചതായി കേണൽ ഡിന്നി പറഞ്ഞു. നമ്മുടെ സൈന്യത്തിന്റെ ധീരതയുടെയും മാരക പ്രഹര ശേഷിയുടെയും നേർ കാഴ്ചയാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ലോകം കണ്ടതെന്ന് കേണൽ ആർ. ജി നായർ പറഞ്ഞു.
സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ, മുൻ സൈനിക ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ എന്നിവർ തിരംഗ യാത്രയിൽ അണിനിരന്നു.

error: Content is protected !!