
വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികള്‍ക്കായി പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്‌ക്കാര്‍ നല്‍കുന്നതിനായി നാമനിര്‍ദ്ദേശം ക്ഷണിച്ചു. രാജ്യത്തുടനീളമായി കുട്ടികളുടെ അസാധാരണ നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി എല്ലാ വർഷവും രാഷ്ട്രപതി സമ്മാനിക്കുന്ന അഭിമാനകരമായ ദേശീയ പുരസ്കാരമാണ് പ്രധാൻ മന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാർ.
ധീരത, സാമൂഹിക പ്രവര്‍ത്തനം, പരിസ്ഥിതി, സ്‌പോര്‍ട്സ്, കലയും സംസ്‌ക്കാരവും, സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നിവയില്‍ കഴിവുതെളിയിച്ച 18വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കാണ് പുരസ്‌ക്കാരം നൽകുക. നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31.
കൂടുതൽ വിവരങ്ങൾക്കും നാമനിർദ്ദേശം ചെയ്യുന്നതിനും https://awards.gov.in സന്ദർശിക്കുക.
