Categories: NATIONALNEWS

റെയിൽവേ ഗേറ്റുകളിൽ ഇനി ദിവസ വേതനക്കാർ; കരാറടിസ്ഥാനത്തിൽ നിയമിക്കാൻ തീരുമാനം

റെയിൽവേ ഗേറ്റ് ജീവനക്കാരെ പിൻവലിച്ച് പകരം കരാറടിസ്ഥാനത്തിൽ ദിവസ വേതനക്കാരെ നിയമിക്കാൻ തീരുമാനം. ഗേറ്റുകളിലെ സ്ഥിരം ജീവനക്കാരെ മറ്റു ജോലികളിലേക്ക് മാറ്റും. പുതിയ തീരുമാനം റെയിൽവേ സുരക്ഷയെത്തന്നെ ബാധിച്ചേക്കാവുന്ന ഒന്നാണ്. ട്രാക്ക് മാൻ (ഗേറ്റ് മാൻ)/വുമൺ, പോയന്‍റ്സ് മാൻ തസ്തികകളിൽ ജോലിചെയ്യുന്ന സ്ഥിരംജീവനക്കാരെ ആയിരിക്കും പിൻവലിക്കുക. പകരം റെയിൽവേയിൽനിന്ന് വിരമിച്ചവരെയും വിമുക്തഭടന്മാരെയും ദിവസവേതനത്തിന് നിയമിക്കും.

കേരളത്തിൽ മാത്രം രണ്ട് റെയിൽവേ ഡിവിഷനിലായി 850ഓളം ജീവനക്കാർ ഈ തസ്തികകളിലുണ്ട്. രാജ്യവ്യാപകമായി പതിനായിരക്കണക്കിന് ജീവനക്കാരും. സ്റ്റേഷൻ സിഗ്നൽ പരിധിക്കകത്ത് ജോലി ചെയ്യുന്നവരാണ് പോയന്‍റ്സ്മാന്മാർ. ട്രാക്ക്മാൻ/വുമൺ തസ്തികയിൽ ഏറെയും വനിതകളാണ്. ഇവരെയെല്ലാം മറ്റ് ഒഴിവുകളിലേക്ക് മാറ്റും.

വിമുക്തഭടന്മാർക്ക് റെയിൽവേയിൽ ജോലി സംവരണമുണ്ട്. 12 വർഷത്തോളമായി ഇതിൽ നിയമനം നടത്താതെയാണ് ഇപ്പോൾ ദിവസ വേതനക്കാരായി പരിഗണിക്കുന്നത്. സ്ഥിരം ജീവനക്കാരെപ്പോലെ കരാർ/ദിവസ വേതനക്കാർക്ക് ഉത്തരവാദിത്തം ഉണ്ടാകില്ലെന്നതിനാലാണ് സുരക്ഷയെ സാരമായി ബാധിക്കുമെന്ന ആശങ്ക.

ലോക്കോ പൈലറ്റ് ഉൾപ്പെടെ തസ്തികയിൽ രാജ്യത്താകെ റെയിൽവേയിൽ 2.80 ലക്ഷത്തോളം ഒഴിവുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിലേക്ക് സ്ഥിരംനിയമനം നടത്താതെ വിരമിച്ചവരെ കരാറടിസ്ഥാനത്തിൽ നിയമിച്ചുതുടങ്ങിയിട്ടുണ്ട്. നിയമനാധികാരം ഡിവിഷൻതലത്തിലേക്ക് കൈമാറിയെങ്കിലും വേണ്ടത്ര ആളുകളെ കിട്ടാത്തതിനാൽ അഡീഷനൽ ഡിവിഷൻതലത്തിലേക്ക് നൽകിയിട്ടുണ്ട്. ഇതുവഴി പ്രാദേശികതലത്തിൽ വിരമിച്ചവരെ കിട്ടുമെന്നാണ് പ്രതീക്ഷ. സുരക്ഷിതത്വം കണക്കിലെടുത്ത്‌ സിഗ്‌നൽ പരിപാലനത്തിൽനിന്ന്‌ കരാർത്തൊഴിലാളികളെ ഒഴിവാക്കണമെന്ന്‌ റെയിൽവേ സുരക്ഷാ കമീഷണർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഷണ്ടിങ്ങിനും അനുബന്ധ ജോലികൾക്കും താൽക്കാലികക്കാരെയാകും ഇനി ഉപയോഗപ്പെടുത്തുക. 2024 ജനുവരി, ജൂൺ മാസങ്ങളിൽ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് 18,799 അസി. ലോക്കോ പൈലറ്റുമാരുടെ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. നിയമനത്തിന് ഉദ്യോഗാർഥികൾ അപേക്ഷയും നൽകി കാത്തിരിക്കുമ്പോഴാണ് റെയിൽവേയുടെ ഈ നീക്കം.

നിലവിൽ 16 സോണിലായി 1,45,230 ലോക്കോ റണ്ണിങ്‌ തസ്‌തികകളിൽ 33,174 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. ചില സോണുകളിൽ 40 മുതൽ 45 ശതമാനം വരെയാണ് ഒഴിവ്‌. കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേയിൽ 5848 ലോക്കോ റണ്ണിങ്‌ തസ്‌തികകളിൽ ഇപ്പോഴുള്ളത്‌ 4560 പേർ മാത്രം. തിരുവനന്തപുരം ഡിവിഷനിൽ 134 ഒഴിവുണ്ട്‌. പാലക്കാട്‌ –149, സേലം– 195, മധുര–149, തിരുച്ചി– 159, ചെന്നൈ– 521 എന്നിങ്ങനെയാണ് ഒഴിവ്‌. 2024ൽ 726 ഒഴിവും ഇ‍ൗ വർഷം 510 ഒഴിവുമാണ്‌ റിപ്പോർട്ട് ചെയ്‌തത്‌.

2018നുശേഷം അസി. ലോക്കോ പൈലറ്റ്‌ റിക്രൂട്ട്മെന്റ് നടത്തിയത് 2024ലാണ്. ട്രെയിൻ ഗതാഗതം താറുമാറാകുന്ന ഘട്ടത്തിലായിരുന്നു ഇത്. ലോക്കോ റണ്ണിങ്‌ സ്റ്റാഫ്‌ അസോസിയേഷന്റെ സമരങ്ങളുടെ ഫലമായി ഒഴിവുകൾ 18,799 ആയി ഉയർത്തി. 2025ൽ ഉണ്ടാകുന്ന ഒഴിവുകൾ കണക്കാക്കി മാർച്ച് 19ന് 9970 അസി. ലോക്കോപൈലറ്റ് ഒഴിവിലേക്കുകൂടി അപേക്ഷ ക്ഷണിച്ചു. 28,769 ഒഴിവുണ്ടായിട്ടും നിയമനം വേഗത്തിലാക്കാതെയാണ്‌ വിരമിച്ചവരെ പുനർനിയമിക്കുന്നതെന്ന് ഓർക്കണം.

Web Desk

Recent Posts

ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കും….നിർദ്ദേശങ്ങൾ ഇവയൊക്കെ

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കാൻ സംസ്ഥാന ഗതാഗത വകുപ്പ്. ഡ്രൈവിങ് പഠിക്കുമ്പോൾ തന്നെ കാൽനട യാത്രക്കാരുടെ സുരക്ഷ, റോഡിലെ…

4 hours ago

മാനവ മൈത്രീ സംഗമം  ലോഗോ പ്രകാശനം വിഖ്യാത നടൻ മധു നിർവ്വഹിച്ചു

ഒക്ടോബർ 28 ന് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന മാനവ മൈത്രീ സംഗമത്തിന്റെ ലോഗോ പ്രകാശനം വിഖ്യാത നടൻ മധു നിർവ്വഹിച്ചു.സാമൂഹിക…

4 hours ago

മനുഷ്യത്വം പറഞ്ഞുതന്ന ഗുരുവായിരുന്നു ശ്രീനാരായണ ഗുരുവെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു

ഗുരുദേവ സമാധി ശതാബ്ദി ആചരണത്തിൻ്റെ ഉത്ഘാടനം നിർവ്വഹിക്കുകയായിരുന്നു രാഷ്ട്രപതിആധുനിക കാലത്തും ഗുരുദർശനം പ്രസക്തമെന്ന് പറഞ്ഞ രാഷ്‌ട്രപതി ജാതിക്കും മതത്തിനും എതിരായ…

4 hours ago

സൃഷ്ടി സ്ഥിതി സംഹാരം “സംഗീത ലോകത്ത് ശ്രദ്ധേയയായി ശ്യാമ കളത്തിൽ

മലയാള സിനിമാ സംഗീത ലോകത്ത് ശ്രദ്ധേയയാകുകയാണ് ശ്യാമ കളത്തിൽ എന്ന ഗായിക. പ്രസിദ്ധ സംവിധായകൻ ബെന്നി പി.തോമസ് സംവിധാനം ചെയ്യുന്ന…

4 hours ago

വട്ടിയൂർക്കാവിന്റെ മുഖച്ഛായ മാറുന്നു

വട്ടിയൂർക്കാവ് ജംഗ്ഷന്റെ മുഖച്ഛായ മാറ്റുന്ന വമ്പൻ പദ്ധതിയുമായി തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ). റോഡ് വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന കച്ചവടക്കാരെ…

5 hours ago

‘ഭവൻസ് മോഡൽ യൂണൈറ്റഡ് നേഷൻസ്’ സംഘടിപ്പിച്ച് മൺവിള ഭാരതീയ വിദ്യാഭവൻ

ഭാരതീയ വിദ്യാഭവൻ, തിരുവനന്തപുരംയിലെ സോഷ്യൽ സയൻസ് വിഭാഗം സംഘടിപ്പിച്ച മൂന്നാമത്തെ പതിപ്പ് BMUN 2025, ഒക്ടോബർ 22, 2025-ന് വലിയ…

17 hours ago