
വട്ടിയൂർക്കാവ്: ഭാരതീയ വിദ്യാ ഭവനിൽ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണം, ക്വിസ്, നാടകാവിഷ്കാരം, ടാബ്ലോ, തുടങ്ങിയ വിഭാഗങ്ങളിൽ മത്സരം സംഘടിപ്പിച്ചു. കൂടാതെ കാമ്പസിലും കൊടുങ്ങാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിലും ശുചീകരണ പ്രർത്തനങ്ങൾ നടത്തി. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. സുനിൽ ചാക്കോ, വൈസ് പ്രിൻസിപ്പൽ ശ്രീമതി മഞ്ജുഷ പി.എസ്, അധ്യാപകരും അനധ്യാപരും എൻ. സി. സി. കേഡറ്റുകളും മറ്റ് വിദ്യാർത്ഥികളും പങ്കാളികളായി. ഗാന്ധിജയന്തി ദിനത്തിൽ പ്രിൻസിപ്പൽ ശ്രീ സുനിൽ ചാക്കോയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും നടത്തി.