തിരുവനന്തപുരത്ത് നടന്ന മാനവമൈത്രി സംഗമം ശ്രദ്ധേയമായി

തിരുവനന്തപുരം: വിശ്വാസം, മൈത്രി, മാനവികത എന്നീ മൂല്യങ്ങൾ സംരക്ഷിക്കാനും ഉയർത്തിപ്പിടിക്കുവാനും  ആഹ്വാനം ചെയ്തുകൊണ്ട് കേരള സർക്കാർ സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച ‘മാനവമൈത്രി സംഗമം’ നിശാഗന്ധിയിലെ നിറഞ്ഞ വേദിയിൽ  അരങ്ങേറി സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെയും ആദ്ധ്യാത്മിക മതപണ്ഡിതരുടെയും സാന്നിധ്യത്തിലാണ് മാനവ മൈത്രീ സംഗമത്തിന് വേദിയൊരുങ്ങിയത്. ഉദ്‌ഘാടന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ. എസ്. അയ്യർ ഐ.എ.എസ് സ്വാഗതവും സ്വാമിഗുരുരത്‌നം ജ്ഞാനതപസ്വി അധ്യക്ഷഭാഷണവും നടത്തി . ബ്രഹ്മശ്രീ. സ്വാമി ശുഭാംഗാനന്ദ, ഡോ. തോമസ് മാർ അത്തനേഷ്യസ്, ഡോ.വി.പി. സുഹൈബ് മൗലവി തുടങ്ങിയവർ പ്രഭാഷണങ്ങൾ നടത്തി സംഗമം ഉദ്‌ഘാടനം നിർവ്വഹിച്ചു  തുടർന്ന് ആദ്ധ്യാത്മിക പണ്ഡിതരുടെ ഹ്രസ്വപ്രഭാഷ ണങ്ങൾക്കിടയിൽ സൂഫി സംഗീതം, രബീന്ദ്ര സംഗീതം, മതമൈത്രീ ഗാനങ്ങൾ, നവോത്ഥാന ഗീതങ്ങൾ, തോറ്റം പാട്ട് എന്നീ അവതരണങ്ങളും ഇതിനോടൊപ്പം അരങ്ങേറി . ശേഷം മാനവ മൈത്രി സന്ദേശ പ്രതിജ്ഞ പത്മശ്രീ. ഡോ. കെ. ഓമനക്കുട്ടി ടീച്ചർ സദസ്സിന് ചൊല്ലിക്കൊടുത്തു .തുടർന്ന്  കേരളം ‘ഇന്നലെ, ഇന്ന്, നാളെ ‘ എന്ന പ്രമേയത്തെ മുൻനിർത്തി നമ്മളൊന്ന് എന്ന മൾട്ടി മീഡിയ ദൃശ്യാവതരണം അരങ്ങേറി . ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും മാനവമൈത്രി സംഗമം ജനറൽ കൺവീനറുമായ ഡോ. പ്രമോദ് പയ്യന്നൂർ രൂപകൽപന നിർവ്വഹിച്ച  കേരളീയ കലകളും  ഡിജിറ്റൽ  ദൃശ്യ സാധ്യതകളും സമന്വയിപ്പിച്ച  ഈ ദൃശ്യാവതരണത്തിൽ നൂറോളം കലാപ്രതിഭകൾ പങ്കെടുത്തു . ഡോ. എം.എ.സിദ്ധീഖും ഡോ. പ്രമോദ് പയ്യന്നൂരും ചേർന്ന് തയ്യാറാക്കിയ വിവരണപാഠത്തിന് പ്രൊഫ. അലിയാർ ശബ്ദം നൽകി . കൂടാതെ നിശാഗന്ധിയിൽ പ്രത്യേകം ക്രമീകരിച്ച  ഗ്രാഫിറ്റിവാളിൽ നവോത്ഥാന നായികാനായകന്മാരുടെ സ്കെച്ചുകൾക്കിടയിൽ സംഗീത പശ്ചാത്തലത്തോടൊപ്പം, സാംസ്‌കാരിക പ്രതിഭകളുടെ മതനിരപേക്ഷ വാക്കുകളും കൈയ്യൊപ്പുകളും അടയാളപ്പെടുത്തിയ  ദൃശ്യസാക്ഷ്യവും അരങ്ങേറി. ഒക്ടോബർ 31 ന് ആലുവയിലും, നവംബർ 4 ന് കോഴിക്കോടും മാനവമൈത്രി സംഗമം സംഘടിപ്പിക്കപ്പെടും.

മാനവ മൈത്രി സംഗമം  ബ്രഹ്മശ്രീ. സ്വാമി ശുഭാംഗാനന്ദ, ഡോ. തോമസ് മാർ അത്തനേഷ്യസ്, ഡോ.വി.പി. സുഹൈബ് മൗലവി എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയുന്നു.ഡോ .ദിവ്യ എസ് അയ്യർ ഐ എ എസ്, സ്വാമിഗുരുരത്‌നം ജ്ഞാനതപസ്വി,ഡോ വി പി സുഹൈബ് മൗലവി, സ്വാമി വിശ്വഭദ്രാനന്ദ് ശക്തി ബോധി,ഡോ പ്രമോദ് പയ്യന്നൂർ   തുടങ്ങിയവർ സമീപം.

Web Desk

Recent Posts

ശബരിമല തീർഥാടനം: ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ നിർദ്ദേശം. മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

ശബരിമലയിലെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ മന്ത്രി വി.എൻ വാസവൻ നിർദ്ദേശം നൽകി. തീർത്ഥാടന മുന്നൊരുക്കങ്ങൾ…

11 minutes ago

പി. എം ശ്രീ പുനഃപരിശോധിക്കാൻ മന്ത്രിസഭ ഉപസമിതി; റിപ്പോർട്ട് വരുന്നത് വരെ തുടർ നടപടികൾ നിർത്തും – മുഖ്യമന്ത്രി

പി.എംശ്രീ പദ്ധതി നടപ്പാക്കുന്നതിൽ പുനഃപരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ഉപസമിതിയെ നിയോഗിക്കും. ഉപസമിതി റിപ്പോർട്ട് വരുന്നത് വരെ…

2 hours ago

ഇൻ്റർനാഷണൽ പുലരി ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

മലയാളത്തിലെ ആദ്യ 24×7 സിനിമ ന്യൂസ്‌ & എന്റർടൈൻമെന്റ് ഇന്റർനെറ്റ്‌ പ്രോട്ടോകോൾ ടെലിവിഷൻ (IPTV) ആയ പുലരി ടീവിയുടെ മൂന്നാമത്…

3 hours ago

ശബരിമല സ്വർണ്ണപ്പാളി സംഭവം സിനിമയാവുന്നു

ലോകമെങ്ങും ചർച്ച ചെയ്ത ശബരിമല സ്വർണ്ണപ്പാളി സംഭവം സിനിമയാവുന്നു. നന്മ, വേനൽമരം തുടങ്ങിയ മികച്ച ചിത്രങ്ങൾ നിർമ്മിച്ച, ശശികുമാർ നാട്ടകം,…

10 hours ago

ഗിന്നസ് വേൾഡ് റെക്കോർഡിൽ തിരുവനന്തപുരത്തിനു അഭിമാനം – രമ്യാ ശ്യാം

തിരുവനന്തപുരം യു.എസ്.ടി.യിലെ ഐ.ടി. പ്രൊഫഷണൽ രമ്യാ ശ്യാം ഗിന്നസ് വേൾഡ് റെക്കോർഡിൽ പേര് രേഖപ്പെടുത്തി. വെറും 60 സെക്കൻഡിനുള്ളിൽ 116…

20 hours ago

414 സേനാംഗങ്ങള്‍കൂടി കര്‍മ്മപഥത്തിലേയ്ക്ക്

സേനയിലേക്ക് പുതുതായി വരുന്നവര്‍ അനുദിനം മാറിവരുന്ന സാങ്കേതിക രംഗത്തെ മാറ്റങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ്…

23 hours ago