തേക്കുംമൂട്  റസിഡൻസ് അസോസിയേഷൻ കുടുംബസംഗമം നടന്നു

തിരുവനന്തപുരം : തേക്കുംമൂട് റസിഡൻസ്  അസോസിയേഷന്റെ പതിനാറാമത് കുടുംബ സംഗമം വക്കം മൗലവി ഹാളിൽ  അസോസിയേഷൻ പ്രസിഡന്റ് ടി. ജോതിസ് കുമാറിന്റെ അധ്യക്ഷതയിൽ മെഡിക്കൽ കോളേജ് ആർ. എം. ഒ. ഡോ. മോഹൻറോയ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ മേരിപുഷ്പം, മുൻ കൗൺസിലർ ബിനു. ഐ. പി, മ്യൂസിയം പോലീസ് സ്റ്റേഷനിലെ സി. ആർ. ഒ യും പി. ആർ. ഒ യുമായ എസ്. ഐ. ഷാജഹാൻ എന്നിവർ സംസാരിച്ചു.

അസോസിയേഷൻ സെക്രട്ടറി തേക്കുംമൂട് സുമേഷ് സ്വാഗതവും അരുൺകുമാർ. കെ. വി. കൃതജ്ഞതയും പറഞ്ഞു.  പ്ലസ് ടു വിന് ഉന്നത വിജയം നേടിയ ഭാഗ്യ മാത്യു,  മുതിർന്ന അംഗങ്ങളായ ബി. ശ്രീനിവാസൻ, ടി. പി. ജേക്കബ്, ലിറ്റ ഗ്രേസി സാമുവൽ  എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് ശിവമുരളിയും സംഘവും അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.

error: Content is protected !!