തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ തോക്ക് വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടി. ഗാര്‍ഡ് റൂമിനകത്താണ് സംഭവം. പൊലീസുകാരന്റെ പക്കല്‍ നിന്നാണ് വെടി പൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിടെ ചേമ്പറില്‍ വെടിയുണ്ട കുരുങ്ങിയിരുന്നു. രാവിലെ 9.30 യോടെയാണ് സംഭവം.
രാവിലെ ഡ്യൂട്ടി മാറുമ്ബോള്‍ പൊലീസുകാര്‍ ആയുധങ്ങള്‍ വൃത്തിയാക്കാറുണ്ട്. പൊലീസുകാരന്‍ തോക്ക് താഴേക്ക് ചൂണ്ടി വൃത്തിയാക്കുകയായിരുന്നു. ഈ സമയത്താണ് വെടിപൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിനിടെ പിസ്റ്റളിലെ ഒരു തിര പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന് തോക്ക് നിലത്തേക്ക് ചൂണ്ടി വീണ്ടും വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടിയെന്നാണ് പൊലീസിന്റെ ഔദ്യോഗിക വിശദീകരണം. സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
കോഴിക്കോട്: കേരളത്തിലെ പ്രമുഖ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനമായ ആരോൺ അക്കാദമിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് 50 ലക്ഷം രൂപയുടെ 'ആരോൺ എലവേറ്റ്…
പ്രസ് ക്ലബ്-നിംസ് മെഗാ മെഡിക്കല്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ താന്‍ വീണ്ടും…
തിരുവനന്തപുരം: നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി ഓരോ ദിവസവും ഓരോ വാര്‍ത്തയുണ്ടാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി…
സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ്…
നേമം: നേമത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ മാറണമെന്ന് തിരുവല്ലത്തെയും പാച്ചല്ലുരിലെയും വോട്ടര്‍മാര്‍. ഈ എംഎല്‍എയെ മതിയായി. മണ്ഡലത്തിനായി അദ്ദേഹം ഒന്നും…
നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന…