തിരുവനനന്തപുരം കോര്‍പ്പറേഷനില്‍ മാസങ്ങളായി യുഡിഎഫ്-ബിജെപി നടത്തി വരുന്ന സമര പരമ്പരകളില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി മേയര്‍ പി. കെ. രാജു നല്‍കിയ ഹര്‍ജിയിന്‍മേല്‍ കേരള ഹൈക്കോടതി ജസ്റ്റിസ് വി ജി അരുണിന്റെ ഇടക്കാല ഉത്തരവ്. കോര്‍പ്പറേഷനിലെ പൊതുമുതല്‍ നശിപ്പിച്ചതിനും, ജീവനക്കാരെയും പൊതുജനങ്ങളെയും പല രീതിയില്‍ തടസ്സപ്പെടുത്തി കോര്‍പ്പറേഷന്റെ ദൈനംദിന ച്രവർത്തനങ്ങൾ സ്തംഭിപ്പിച്ച് കോര്‍പ്പറേഷന്റെ വരുമാനത്തില്‍ ഭീമമായ നഷ്ടമുണ്ടാക്കിയതും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുടെ കേസ്സില്‍ സുപ്രീംകോടതി ഇത്തരം പൊതുമുതല്‍ നശീകരണം തിട്ടപ്പെടുത്തുന്നതിലേക്ക് ജില്ലാടിസ്ഥാനത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്ന് നല്‍കിയിരുന്ന നിര്‍ദ്ദേശം പാലിക്കപ്പെടേണ്ടതാണെന്നും ഈ ഹര്‍ജിയുമായി ബന്ധപ്പെട്ടു ഇതുവരെയുള്ള നഷ്ടങ്ങളും മറ്റും കാണിച്ച് സത്യവാങ്മൂലം ഫയലാക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കേസ്സ് 16.01.2023 ല്‍ വീണ്ടും പരിഗണിക്കും. പി കെ രാജുവിനു വേണ്ടി സീനിയര്‍ അഡ: രഞ്ജിത് തമ്പാന്‍, സര്‍ക്കാരിനുവേണ്ടി ഗവണ്‍മെന്റ് പ്ലീഡര്‍, കോര്‍പ്പറേഷനുവേണ്ടി അഡ്വ: സുമന്‍ ച്രകവര്‍ത്തിയും, എം ആര്‍ ഗോപനുവേണ്ടി അഡ്വ: ആര്‍. വി. ശ്രീജിത്തും പി പത്മകുമാറിനുവേണ്ടി സീനിയര്‍ അഡ്വ: ജോര്‍ജ് പൂന്തോട്ടവും ഹാജരായി.