NEWS

വട്ടിയൂര്‍ക്കാവ് വികസന സെമിനാറും കാവ് ഫെസ്റ്റും : സംഘാടക സമിതിയായി

വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ മൂന്നാമത് വികസന സെമിനാറിന്റെയും കാവ് ഫെസ്റ്റിന്റെയും സുഗമമായ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം എ.എ.റഹീം എം.പി ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ ജി.ആര്‍.അനില്‍, ആന്റണി രാജു, വി.ശിവന്‍കുട്ടി, എം.പിമാരായ ശശി തരൂര്‍, ബിനോയ് വിശ്വം, ജോണ്‍ ബ്രിട്ടാസ്, മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു എന്നിവര്‍ സംഘാടക സമിതി രക്ഷാധികാരികളാണ്. ട്രിഡ ചെയര്‍മാന്‍ കെ.സി.വിക്രമനെ സംഘാടക സമിതി ചെയര്‍മാനായും വി.കെ.പ്രശാന്ത് എം.എല്‍.എയെ ജനറല്‍ കണ്‍വീനറായും തിരഞ്ഞെടുത്തു.

ഫെബ്രുവരി എട്ടിനു വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ചില്‍ നടക്കുന്ന വികസന സെമിനാറിന് മുന്നോടിയായി മൂന്ന് മേഖല സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്. ജനുവരി 14ന് കണ്ണമ്മൂല, ജനുവരി 15ന് പേരൂര്‍ക്കട, ജനുവരി 22ന് വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലാണ് മേഖലാ സെമിനാറുകള്‍. ഫെബ്രുവരി എട്ട് മുതല്‍ 12 വരെ വട്ടിയൂര്‍ക്കാവിന്റെ സാംസ്‌കാരിക ഉത്സവമായ കാവ് ഫെസ്റ്റും നടക്കും. ഷൂട്ടിങ് റേഞ്ച്, സെന്‍ട്രല്‍ പോളിടെക്‌നിക് ഗ്രൗണ്ട്, വില്ലേജ് ഓഫീസ് ഗ്രൗണ്ട് തുടങ്ങിയ സ്ഥലങ്ങളിലായി വികസന ചിത്ര പ്രദര്‍ശനം, കുടുംബശ്രീ സ്റ്റാളുകള്‍, സ്റ്റാര്‍ട്ടപ്പ് സ്റ്റാളുകള്‍, കലാ പ്രദര്‍ശനം, വട്ടിയൂര്‍ക്കാവിന്റെ ചരിത്രം, അമ്യൂസ്‌മെന്റ് പാര്‍ക്ക്, കലാ പരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. മരുതംകുഴി ഉദിയന്നൂര്‍ ദേവീക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ വി.കെ.പ്രശാന്ത് എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്‍ ഡി.ആര്‍.അനില്‍, വൈലോപ്പള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ജി.എസ്. പ്രദീപ്, നഗരസഭാ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, നാട്ടുകാര്‍ തുടങ്ങിയവരും പങ്കെടുത്തു.

News Desk

Recent Posts

50 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പദ്ധതിയുമായി ആരോൺ അക്കാദമി; പുതിയ ലോഗോ പുറത്തിറക്കി

കോഴിക്കോട്: കേരളത്തിലെ പ്രമുഖ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനമായ ആരോൺ അക്കാദമിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് 50 ലക്ഷം രൂപയുടെ 'ആരോൺ എലവേറ്റ്…

2 days ago

എല്‍ഡിഎഫിന് ഭരണം കിട്ടിയാലും മന്ത്രിയാകാനിടയില്ല : ജി ആര്‍ അനില്‍

പ്രസ് ക്ലബ്-നിംസ് മെഗാ മെഡിക്കല്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ താന്‍ വീണ്ടും…

2 days ago

വി. ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി ഓരോ ദിവസവും ഓരോ വാര്‍ത്തയുണ്ടാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി…

5 days ago

തിരുവനന്തപുരത്ത് സുധീര്‍ കരമന ഇടത് സ്വതന്ത്രനായി മല്‍സരിച്ചേക്കും

സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ്…

3 weeks ago

”നേമം വികസിക്കണം; അതിന് എംഎല്‍എ മാറണം, മതിയായി ഈ എംഎല്‍എയെ…”

നേമം: നേമത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ മാറണമെന്ന് തിരുവല്ലത്തെയും പാച്ചല്ലുരിലെയും വോട്ടര്‍മാര്‍. ഈ എംഎല്‍എയെ മതിയായി. മണ്ഡലത്തിനായി അദ്ദേഹം ഒന്നും…

3 weeks ago

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന…

3 weeks ago