പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ് അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. ഇംഗ്ലീഷ് എം.എ, ബി.എഡ്, സെറ്റ് / തതുല്യയോഗ്യതയുള്ളവര്‍ക്കാണ് അവസരം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ജനുവരി 13 ഉച്ചക്ക് രണ്ട് മണിക്ക് സ്കൂളില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. നിയമനം ദിവസവേതനാടിസ്ഥാനത്തിലായിരിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9349729391.